വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'പാക് ടീം സാധാരണ ടീം പോലെ തന്നെ, പ്രത്യേക വാശിയില്ല'- വിരാട് കോലി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശത്തിന് പിന്നാലെ ക്രിക്കറ്റ് ലോകം ടി20 ലോകകപ്പ് ആവേശത്തിലേക്ക് കണ്‍തുറക്കാന്‍ പോവുകയാണ്. ഇത്തവണ യുഎഇ ലോകകപ്പിന് വേദിയാകുന്നതിനാല്‍ ആര്‍ക്കും തട്ടകത്തിന്റെ ആധിപത്യമില്ല. ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പായിരുന്നെങ്കിലും കോവിഡ് സാഹചര്യത്തെത്തുടര്‍ന്നാണ് യുഎഇയിലേക്ക് വേദി മാറ്റിയത്. നടത്തിപ്പവകാശം ഇന്ത്യക്കാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്തുകൊണ്ട് ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമാകുന്നു? വെളിപ്പെടുത്തി നെഹ്‌റചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്തുകൊണ്ട് ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമാകുന്നു? വെളിപ്പെടുത്തി നെഹ്‌റ

2

ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരെല്ലാം ഇത്തവണ ഫേവറേറ്റുകളായുണ്ട്. മികച്ച ടീം കരുത്തുള്ള ഇന്ത്യ കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്നിലാണ്. മികച്ച ടീം കരുത്തുള്ള ഇന്ത്യ ഐപിഎല്ലിന് പിന്നാലെ ലോകകപ്പിനിറങ്ങുന്നതും നേട്ടമായേക്കും. 24ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ-പാക് പോരാട്ടത്തിന് കേവലം മത്സരമെന്നതിലുപരിയായുള്ള ആവേശമുള്ളതിനാല്‍ മത്സരം ശക്തമായിരിക്കുമെന്നുറപ്പ്.

Also Read: ധോണിയ്ക്ക് ശേഷം ആര്? ചെന്നൈയെ നയിക്കാന്‍ യോഗ്യര്‍ ഇവര്‍ നാല് പേര്‍

2

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയെത്തുടര്‍ന്ന് നിലവില്‍ ഐസിസി ടൂര്‍ണമെന്റില്‍ മാത്രമാണ് രണ്ട് ടീമും ഏറ്റുമുട്ടുന്നത്. ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പ് പതിവ് പോലെയുള്ള വാക് പോരാട്ടങ്ങളും ഇപ്പോള്‍ സജീവമായിക്കഴിഞ്ഞു. ഇപ്പോഴിതാ പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. പാകിസ്താനെതിരായ മത്സരത്തിന് പ്രത്യേക വാശിയില്ലെന്നും സാധാരണ മത്സരം പോലെ മാത്രമാണ് ഈ മത്സരത്തെയും കാണുന്നതെന്നാണ് കോലി പറഞ്ഞത്.

Also Read: IPL 2021: പോകാന്‍ വരട്ടെ! ധോണി ചെന്നൈയില്‍ തുടരും; കപ്പലിന് കപ്പിത്താനെ വേണമെന്ന് സിഎസ്‌കെ

3

'വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പറയുന്നത്. പാകിസ്താനെതിരായ മത്സരത്തെ സാധാരണ മത്സരങ്ങളുടെ നിലയില്‍ മാത്രമാണ് കണ്ടിരിക്കുന്നത്. ഈ മത്സരത്തിന് മുമ്പ് നിരവധി പ്രചാരണങ്ങള്‍ ഉണ്ടാവുമെന്ന് എനിക്കറിയാം. അത് ടിക്കറ്റിന്റെ വില്‍പ്പന കൂട്ടാനായാണ്. ഇപ്പോള്‍ ഈ മത്സരത്തിന്റെ ടിക്കറ്റിന് വലിയ വിലയാണുള്ളത്. അതിലപ്പുറത്തേക്ക് ഈ മത്സരത്തിന് എന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ഇത് ക്രിക്കറ്റിലാണ്. അത് ഏറ്റവും ഭംഗിയായി കളിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ആരാധകരുടെ കാഴ്ച്ചപാടില്‍ ഇത് മറ്റൊരു തലത്തിലാണ്. ഞങ്ങളെ സംബന്ധിച്ച് നന്നായി കളിക്കുക എന്നത് മാത്രമാണുള്ളത്'-കോലി പറഞ്ഞു.

Also Read: ഇങ്ങനൊരാളെ ടീമിലെടുക്കുന്നത് എന്തിന്? ടീമിലിടം നേടാന്‍ പാണ്ഡ്യ ചെയ്യേണ്ടത് എന്തെന്ന് ഗംഭീര്‍

4

എന്നാല്‍ ഇന്ത്യ പാക് മത്സരത്തില്‍ ഇരു രാജ്യത്തിന്റെയും അഭിമാനം പോരടിക്കുന്നു എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറാറുണ്ട്. അതിനാല്‍ ജയം അമിതമായി ആഘോഷിക്കപ്പെടുകയും തോല്‍വി കടുത്ത നിരാശയുണ്ടാക്കുകയും ചെയ്യും. ഇന്ത്യ-പാക് പോരാട്ടത്തില്‍ താരങ്ങള്‍ക്കുള്ള സമ്മര്‍ദ്ദവും വളരെ കൂടുതലായിരിക്കും. എന്നാല്‍ വിരാട് കോലി പലപ്പോഴും പാക് താരങ്ങളോട് വളരെ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരമാണ്.

Also Read: ഇങ്ങനൊരാളെ ടീമിലെടുക്കുന്നത് എന്തിന്? ടീമിലിടം നേടാന്‍ പാണ്ഡ്യ ചെയ്യേണ്ടത് എന്തെന്ന് ഗംഭീര്‍

5

2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യയെ തോല്‍പ്പിച്ചാണ് പാകിസ്താന്‍ കിരീടം നേടിയത്. തോല്‍വിയില്‍ സഹതാരങ്ങളെല്ലാം കടുത്ത നിരാശയിലായപ്പോഴും കോലി പാക് താരങ്ങളോട് ചിരിച്ച് സംസാരിച്ചത് വളരെയധികം വിമര്‍ശിക്കപ്പെട്ടിരുന്നു. താരങ്ങള്‍ തമ്മില്‍ ശത്രുതാപരമായ മനോഭവാമില്ലെങ്കിലും ആരാധകരെ സംബന്ധിച്ച് ഇന്ത്യ-പാക് പോരാട്ടം വീറും വാശിയും നിറഞ്ഞത് തന്നെയാണ്.

Also Read: ദ്രാവിഡ് അല്ല, പരിശീലകനായി ആദ്യം പരിഗണിച്ചിരുന്നത് പോണ്ടിംഗിനെ; ഓഫര്‍ നിരസിച്ച് ഓസീസ് ഇതിഹാസം

6

Also Read: എല്ലാം നേടി, ഇനി ധോണി തിരിച്ചുവരുമെന്ന് തോന്നുന്നില്ല; പകരക്കാരെ നിര്‍ദ്ദേശിച്ച് ഇതിഹാസ താരം

ഇതുവരെ ഇന്ത്യയെ ലോകകപ്പ് മത്സരങ്ങളില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഇത്തവണ ബാബര്‍ അസാമിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന പാക് നിര അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാണ്. യുഎഇയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള പാകിസ്താന്‍ ഇന്ത്യക്കെതിരേ ആദ്യ ലോകകപ്പ് ജയം നേടുമോ അതോ ഇന്ത്യ ചരിത്രം ആവര്‍ത്തിക്കുമോയെന്നത് കാത്തിരുന്ന് കാണാം. ടൂര്‍ണമെന്റിലെ ഇരു ടീമിന്റെയും ആദ്യ മത്സരമാണിത്. അതിനാല്‍ ജയത്തോടെ തുടങ്ങാനുറച്ചാവും രണ്ട് ടീമും ഇറങ്ങുക. 2019ലെ ഏകദിന ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴും പാകിസ്താനെ തോല്‍പ്പിക്കാനായി എന്നത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. എന്നാല്‍ മികച്ച താരസമ്പത്തുള്ള ഇന്ത്യയെ പാകിസ്താന് എളുപ്പം കീഴടക്കാനാവില്ലെന്നുറപ്പ്.

Story first published: Sunday, October 17, 2021, 19:52 [IST]
Other articles published on Oct 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X