Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രാവിഡ് അല്ല, പരിശീലകനായി ആദ്യം പരിഗണിച്ചിരുന്നത് പോണ്ടിംഗിനെ; ഓഫര്‍ നിരസിച്ച് ഓസീസ് ഇതിഹാസം

ട്വന്റി-20 ലോകകപ്പ് അവസാനിക്കുന്നതോടെ വിരാട് കോലി ഇന്ത്യയുടെ ട്വന്റി-20 നായകസ്ഥാനത്തു നിന്നും പിന്മാറുകയാണ്. കോലിയ്ക്ക് പിന്നാലെ തന്നെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെ കലാവധി അവസാനിക്കുകയും ചെയ്യും. ഇതോടെ ആരാകും ശാസ്ത്രിയ്ക്ക് പകരം ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാവുക എന്ന ചോദ്യത്തിന് ഉത്തരം തേടിയിറങ്ങിയിരിക്കുകയാണ് ആരാധകരും മാധ്യമങ്ങളും. ഇന്ത്യന്‍ ഇതിഹാസ താരവും അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ പേരുകളാണ് ശാസ്ത്രിയുടെ പകരക്കാരനായി മാധ്യമങ്ങള്‍ പറയുന്നത്.

അതേസമയം ഇപ്പോഴിതാ രസകരമായ മറ്റൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ സജീവമായ മാറിയിരിക്കുകയാണ്. ശാസ്ത്രി പോകുമ്പോള്‍ ആ വിടവിലേക്ക് ബിസിസിഐ ആദ്യം പരിഗണിച്ചിരുന്നത് ഇതിഹാസ താരവും മുന്‍ ഓസ്‌ട്രേലിയന്‍ നായകനുമായ റിക്കി പോണ്ടിംഗിനെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഡല്‍ഹി ക്യാപിറ്റല്‍സ്

നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനാണ് റിക്കി പോണ്ടിംഗ്. പ്ലേ ഓഫില്‍ വീണുപോയെങ്കിലും ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിച്ച ടീമായി ഡല്‍ഹിയെ മാറ്റിയതിന് പിന്നില്‍ പോണ്ടിംഗിന്റെ തന്ത്രങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഋഷഭ് പന്ത്, ആവേശ് ഖാന്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് പോണ്ടിംഗ് നല്‍കുന്ന പിന്തുണയും ഏറെ ശ്രദ്ധേയമാണ്. ഈ മികവാണ് ശാസ്ത്രിയുടെ പകരക്കാരനായി പോണ്ടിംഗിന്‌റെ പേര് പരാമര്‍ശിക്കാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബിസിസിഐയുടെ ഓഫര്‍

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിസിസിഐയുടെ ഓഫര്‍ പോണ്ടിംഗ് തന്നെ നിരസിക്കുകയായിരുന്നു. എന്താണ് പരിശീലക കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട അവസരം പോണ്ടിംഗ് വേണ്ടെന്ന് വച്ചതിന് പിന്നിലെ കാരണം എന്ന് വ്യക്തമായിട്ടില്ല. അതേസമയം ലോകകപ്പോടെ രവി ശാസ്ത്രി പരിശീലക കുപ്പായ അഴിച്ചു വെക്കുമ്പോള്‍ പകരക്കാരനായി രാഹുല്‍ ദ്രാവിഡ് എത്തുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. തുടക്കത്തില്‍ ഇന്ത്യയുടെ സീനിയര്‍ ടീമിന്റെ സ്ഥിരം പരിശീലകനാകാന്‍ ദ്രാവിഡ് താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ബിസിസിഐ പ്രസിഡന്റ് സൗരവ്വ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇതോടെയാണ് ദ്രാവിഡ് തീരുമാനം മാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദ്രാവിഡിന്റെ കരാര്‍

രണ്ട് വര്‍ഷത്തേക്കാണ് ദ്രാവിഡിന്റെ കരാര്‍ എന്നും പത്ത് കോടിയാണ് പ്രതിഫലവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യയുടെ പരിശീലകന്‍ ആകുന്നതിന് മുന്നോടിയായി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവന്‍ സ്ഥാനത്തു നിന്നും ദ്രാവിഡ് രാജിവെക്കും. ദ്രാവിഡ് മുഖ്യ പരിശീലകനാകുമ്പോള്‍ ഭരത് അരുണിന് പകരം പരസ് ഹംബ്രെ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി ചുമതലേയല്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിക്രം റാത്തൂര്‍ ബാറ്റിംഗ് പരിശീലകനായി തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തോടെയാകും ദ്രാവിഡ് ഇന്ത്യന്‍ ടീമിനൊപ്പം ചേരുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം ദ്രാവിഡ് ഇന്ത്യയുടെ പരിശീലകന്‍ ആകുന്നുവെന്ന വാര്‍ത്തകളെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കൊന്നും അറിയില്ലെന്നായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞത്. അതേസമയം പരിശീലകനായി മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ദ്രാവിഡ്. ഇന്ത്യയുടെ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് ദ്രാവിഡ്. പൃഥ്വി ഷാ, ശുബ്മാന്‍ ഗില്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ തുടങ്ങിയ ഇന്നത്തെ മിക്ക യുവതാരങ്ങളുടേയും കരിയറില്‍ ദ്രാവിഡിന്റെ സ്ഥാനം നിര്‍ണായകമാണ്. നേരത്തെ ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ ശാസ്ത്രിയുടെ അഭാവത്തില്‍ രാഹുല്‍ ദ്രാവിഡായിരുന്നു ഇന്ത്യയുടെ പരിശീലകന്‍.

Story first published: Sunday, October 17, 2021, 12:35 [IST]
Other articles published on Oct 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+