For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യയോട് ഇനിയും കളിച്ചാല്‍ പാകിസ്താന്‍ 'വിവരമറിയും'! തുരത്തുമെന്ന് ഭാജി

പത്തു വിക്കറ്റിനായിരുന്നു ഇന്ത്യ ആദ്യ കളി തോറ്റത്

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടം നടന്ന് ദിവസങ്ങളായിട്ടും കളിയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ തീര്‍ന്നിട്ടില്ല. ഞായറാഴ്ചയായിരുന്നു ദുബായില്‍ ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെട്ട ഇന്ത്യ- പാക് ത്രില്ലര്‍ നടന്നത്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ പത്തു വിക്കറ്റിന് പാകിസ്താന്‍ ഇന്ത്യയെ സ്തബ്ധരാക്കിയിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കെതിരേ അവരുടെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. നേരത്തേ കളിച്ച 12 മല്‍സരങ്ങളിലും വിജയം ഇന്ത്യക്കായിരുന്നു.

ടൂര്‍ണമെന്റില്‍ ഇനിയുമൊരിക്കല്‍ക്കൂടി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം വരികയാണെങ്കില്‍ ഇന്ത്യ ജയിക്കുമെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. കഴിഞ്ഞ മല്‍സരത്തിലേതിനേക്കാള്‍ മികച്ച ക്രടനം നടത്തി പാകിസ്താനോടു ഇന്ത്യ കണക്കുതീര്‍ക്കുമെന്നും അദ്ദേഹം സ്വന്തം യൂട്യൂബ് ചാനലിലൂടെ മുന്നറിയിപ്പ് നല്‍കി.

 വലിയ സംഭവമല്ലെന്നു ഭാജി

വലിയ സംഭവമല്ലെന്നു ഭാജി

ലോകകപ്പില്‍ ആദ്യമായി പാകിസ്താനോടു ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. ടി20 ലോകപ്പിലായിട്ടും അതു സംഭവിച്ചു. പാകിസ്താന്‍ എന്തോ വലിയ കാര്യമാണ് ചെയ്തതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ബഹളമാണ് നടക്കുന്നതെന്നും ഹര്‍ഭജന്‍ തുറന്നടിച്ചു.
കഴിഞ്ഞ കളിയില്‍ പാകിസ്താന്‍ വിജയിച്ചിരിക്കാം. പക്ഷെ ലോകകപ്പില്‍ നമ്മള്‍ അവരെ തുടര്‍ച്ചയായി 12 തവണ തോല്‍പ്പിച്ചിട്ടുണ്ട്. നമ്മള്‍ അക്കാര്യം മറക്കാന്‍ പാടില്ല. ഇനിയുമൊരിക്കല്‍ക്കൂടി ഏറ്റുമുട്ടിയാല്‍ ഇന്ത്യ കൂടുതല്‍ മികച്ച പ്രകടനം നടത്തുമെന്നും വിജയം പിടിച്ചെടുക്കുമെന്നും ഭാജി പറഞ്ഞു.

 ന്യൂസിലാന്‍ഡിനെതിരേ വിജയിക്കണം

ന്യൂസിലാന്‍ഡിനെതിരേ വിജയിക്കണം

ന്യൂസിലാന്‍ഡുമായുള്ള സൂപ്പര്‍ 12ലെ നിര്‍ണായകമായ അടുത്ത മല്‍സരത്തില്‍ ഇന്ത്യക്കു താളം വീണ്ടെടുക്കേണ്ടതുണ്ടെന്നും മികച്ച വിജയം നേടേണ്ടതുണ്ടെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.
അടുത്ത മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു വിജയിക്കണം. ഈ കഴി വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കഴിഞ്ഞ മല്‍സരത്തെക്കുറിച്ച് ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയകളിലുമെല്ലാം ഒരുപാട് ചര്‍ച്ചകളാണ് നടക്കുന്നത്. ആ മല്‍സരം കഴിഞ്ഞു, അതുകൊണ്ടു തന്നെ ഇനിയും അതു സംസാരിച്ച് ഇരിക്കാതെ മുന്നോട്ട് ചിന്തിക്കൂ. മുന്നോട്ടു പോകവെ ഇന്ത്യക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്നു തങ്ങള്‍ കാണിച്ചുതരാമെന്നും ഭാജി കൂട്ടിച്ചേര്‍ത്തു

 ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നേക്കും

ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നേക്കും

ഇത്തവണത്തെ ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക് പോരാട്ടം നടക്കാനുള്ള സാധ്യത തള്ളാന് കഴിയില്ല. ഇരുടീമുകളും സെമി ഫൈനലിലെത്തുകയും സെമിയിലും വിജയിക്കുകയും ചെയ്താല്‍ അതു യാഥാര്‍ത്യമാവും. നിലവില്‍ ഇന്ത്യയുടെ സെമി സാധ്യത ഉറപ്പില്ലെങ്കിലും ഇന്ത്യക്കു പിന്നാലെ ന്യൂസിലാന്‍ഡിനെയും തകര്‍ത്തുവിട്ട പാകിസ്താന്‍ സെമി ബെര്‍ത്തിന് അരികിലാണ്. ഇന്ത്യക്കു പ്രതീക്ഷ കാക്കണമെങ്കില്‍ ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരേ വിജയിക്കേണ്ടതുണ്ട്.
ഇതിനു മുമ്പ് 2007ലെ പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്താനുമായിരുന്നു മുഖാമുഖം വന്നത്. അന്നു എംഎസ് ധോണി നയിച്ച ഇന്ത്യ അഞ്ചു റണ്‍സിനു പാകിസ്താനെ കീഴടക്കി ലോകകപ്പുയര്‍ത്തുകയായിരുന്നു. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലാണ് അവസമായി ഇന്ത്യയും പാകിസ്താനും തമ്മില്‍ ഫൈനല്‍ കളിച്ചത്. അന്നു ഇന്ത്യയെ തകര്‍ത്തുവിട്ട് പാകിസ്താന്‍ വിജയികളായിരുന്നു.

ഷമിക്കു പിന്തുണ

ഷമിക്കു പിന്തുണ

പാകിസ്താനെതിരായ മല്‍സരത്തിലെ പ്രകടനത്തിനു ശേഷം സൈബര്‍ ആക്രമണം നേരിട്ട ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കു ഹര്‍ഭജന്‍ പിന്തുണ അറിയിച്ചു. ഷമിക്കു സംഭവിച്ചത് നിര്‍ഭാഗ്യകരമാണ്. പക്ഷെ ഞങ്ങളെല്ലാം നിങ്ങള്‍ക്കു പിറകിലുണ്ട്, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. താളം വീണ്ടെടുത്തു കഴിഞ്ഞാല്‍ ഈ ഇന്ത്യന്‍ ടീം വളരെ കടുപ്പമേറിയ എതിരാളികളായിരിക്കും. ഉടന്‍ അതു കാണാന്‍ സാധിക്കുമെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 27, 2021, 16:31 [IST]
Other articles published on Oct 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+