For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: പാക് ടീം എത്ര നന്നായി കളിച്ചിട്ടും കാര്യമില്ല! ഇന്ത്യ ജയിക്കുമെന്നു മുന്‍ പാക് താരം

12-0 റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്

ഐസിസിയുടെ ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്താന്‍ ഗ്ലാമര്‍ പോരാട്ടത്തിലെ വിജയികളെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാക് ക്യാപ്റ്റന്‍ റഷീദ് ലത്തീഫ്. പിഴവുകള്‍ ഒഴിവാക്കിയാല്‍ പാകിസ്താനെതിരേ ഇന്ത്യയായിരിക്കും വിജയിക്കുകയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

അപരാജിത റെക്കോര്‍ഡ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഒരിക്കല്‍ക്കൂടി ഇറങ്ങുന്നതെങ്കില്‍ പാകിസ്താന്റെ ലക്ഷ്യം ചരിത്രം തിരുത്തിയെഴുതുകയാണ്. ഇതുവരെ അഞ്ചു തവണയാണ് ടി20 ലോകകപ്പില്‍ ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇവയിലെല്ലാം വിജയം ഇന്ത്യക്കായിരുന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനലിലും ഇന്ത്യയും പാകിസ്താനുമായിരുന്നു കൊമ്പുകോര്‍ത്തത്.

 പാകിസ്താന്‍ എത്ര നന്നായി കളിച്ചിട്ടും കാര്യമല്ല

പാകിസ്താന്‍ എത്ര നന്നായി കളിച്ചിട്ടും കാര്യമല്ല

ഇന്നത്തെ പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ എത്ര നന്നായി കളിച്ചിട്ടും കാര്യമില്ലെന്നു റഷീദ് ലത്തീഫ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ ടീം പിഴവുകളൊന്നും വരുത്തിയില്ലെങ്കില്‍ അവര്‍ തന്നെ വിജയം നേടും. അപ്പോള്‍ പാകിസ്താന്‍ എത്ര നന്നായി കൡച്ചിട്ടും കാര്യമുണ്ടാവില്ല. ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നു പിഴവുകളൊന്നുമുണ്ടായില്ലെങ്കില്‍ പാകിസ്താനു വിജയം ദുഷ്‌കരമായിരിക്കുമെന്നും ലത്തീഫ് അഭിപ്രായപ്പെട്ടു.

 പിഴവുകള്‍ വരുത്തിക്കാന്‍ ശ്രമിച്ചു

പിഴവുകള്‍ വരുത്തിക്കാന്‍ ശ്രമിച്ചു

ഞാന്‍ പാകിസ്താന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ എതിരാളികളെക്കൊണ്ട് പിഴവുകള്‍ വരുത്തിക്കാനായിരുന്നു ശ്രമിച്ചിരുന്നത്. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ ജോലി നന്നായി ചെയ്യേണ്ടതുണ്ട്, അതേസമയം തന്നെ എതിര്‍ ടീമിനെക്കൊണ്ട് പിഴവുകള്‍ വരുത്താന്‍ ശ്രമിക്കേണ്ടതും പ്രധാനമാണ്. ടെക്‌നിക്കിലും കഴിവിലും മാത്രമല്ല കാര്യം, തന്ത്രങ്ങള്‍ കൂടി ആവശ്യമാണ്. നിങ്ങളുടെ തന്ത്രങ്ങള്‍ ശരിയായി വരേണ്ടതുണ്ട്. ഒപ്പം എതിര്‍ ടീമിനെക്കൊണ്ട് പിഴവുകള്‍ വരുത്തിക്കുകയും വേണമെന്നും ലത്തീഫ് വിശദമാക്കി.

 സൂര്യയോ, ഇഷാനോ?

സൂര്യയോ, ഇഷാനോ?

സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ആരെയായിരിക്കും ഇന്ത്യ കളിപ്പിക്കുകയെന്ന് അറിയേണ്ടതുണ്ട്. കൂടാതെ ഏതു സ്പിന്നറെയായിരിക്കും ഇന്ത്യ ഇറക്കുകയെന്നും അറിയണം. വരുണ്‍ ചക്രവര്‍ത്തി, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ലോകകപ്പ് സംഘത്തിലുണ്ട്. ഒരുപാട് ഓപ്ഷനുകളുള്ളതിനാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ടീം കോമ്പിനേഷന്റെ കാര്യത്തില്‍ ചില പിഴവുകള്‍ വരുത്താന്‍ സാധ്യതയുണ്ടെന്നും ലത്തീഫ് അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്ത്യ മികച്ച ഫോമിലാണ് പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തിനിറങ്ങുന്നത്. ടൂര്‍ണമെന്റിനു മുന്നോടിയായുള്ള രണ്ടു സന്നാഹ മല്‍സരങ്ങളിലും ഇന്ത്യക്കു ഉജ്ജ്വല വിജയം സ്വന്തമനാക്കാന്‍ കഴിഞ്ഞിരുന്നു. മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, കരുത്തരായ ഓസ്‌ട്രേലി യ എന്നിവര്‍ക്കെതിരേയായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടു മല്‍സരങ്ങളിലും ആധികാരികമായാണ് ഇന്ത്യ ജയിച്ചുകയറിയത്. രണ്ടു മല്‍സരങ്ങളിലും ഇന്ത്യ തങ്ങളുടെ ബാറ്റിങ് കരുത്ത് പുറത്തെടുക്കുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ടുമായുള്ള കളിയില്‍ ബൗളര്‍മാരുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ആര്‍ അശ്വിനൊഴികെയുള്ളവരെല്ലാം നന്നായി തല്ലുവാങ്ങിയിരുന്നു. എന്നാല്‍ ഓസീസിനെതിരേ ഈ കുറവ് നികത്താന്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു കഴിഞ്ഞു. ഉജ്ജ്വല ബൗളിങിലൂടെ ഒാസീസിന് ഇന്ത്യ കടിഞ്ഞാണിടുകയായിരുന്നു.

 ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

 പാകിസ്താന്‍ ലോകകപ്പ് സ്‌ക്വാഡ്

പാകിസ്താന്‍ ലോകകപ്പ് സ്‌ക്വാഡ്

മുഹമ്മദ് റിസ്വാന്‍, ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, സര്‍ഫറാസ് അഹമ്മദ്, മുഹമ്മദ് നവാസ്, ഹൈദര്‍ അലി.

Story first published: Sunday, October 24, 2021, 17:44 [IST]
Other articles published on Oct 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+