T20 World Cup 2021: ഇന്ത്യ x ന്യൂസീലന്‍ഡ് മത്സരം എന്തുകൊണ്ട് നിര്‍ണ്ണായകമാവുന്നു? മൂന്ന് കാരണങ്ങള്‍
ദുബായ്: ടി20 ലോകകപ്പിലെ മരണ ഗ്രൂപ്പിലാണ് ഏറ്റവും മികച്ച പോരാട്ടങ്ങള്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് പുരോഗമിക്കവെ ഏറ്റവും ആവേശകരമായി മാറിയിരിക്കുന്നത് ഗ്രൂപ്പ് രണ്ടിലെ പോരാട്ടങ്ങളാണ്. ഇന്ത്യ, ന്യൂസീലന്‍ഡ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം സ്‌കോട്ട്‌ലന്‍ഡും നമീബിയയുമാണ് ഗ്രൂപ്പിലുള്ളത്. പാകിസ്താന്‍ ഇന്ത്യയേയും ന്യൂസീലന്‍ഡിനെയും പരാജയപ്പെടുത്തിയതോടെ പോരാട്ടം ശക്തമായിരിക്കുകയാണ്. പാകിസ്താന്റെ സെമി സാധ്യതകള്‍ സജീവമാണെങ്കിലും രണ്ടാം ടീമായി ആര് സെമിയിലെത്തുമെന്നതാണ് കണ്ടറിയേണ്ടത്.
വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യ, ന്യൂസീലന്‍ഡ് എന്നീ വമ്പന്മാരില്‍ ആരാണ് സെമിയില്‍ കടക്കുമെന്നതാണ് കണ്ടറിയേണ്ടത്. രണ്ട് ടീമും തമ്മിലുള്ള മത്സരം 31ന് നടക്കുകയാണ്. ഇതില്‍ ജയം രണ്ട് ടീമിനും പ്രധാനപ്പെട്ടതാണ്. തോല്‍ക്കുന്ന ടീമിന്റെ സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിക്കുമെന്ന് തന്നെ പറയാം. ഇന്ത്യ തോറ്റാല്‍ ന്യൂസീലന്‍ഡ് അഫ്ഗാനിസ്ഥാന്‍ മത്സരഫലം നിര്‍ണ്ണായകമാവും. നിലവില്‍ ന്യൂസീലന്‍ഡിനോട് എന്തുവിലകൊടുത്തും ജയിക്കാനാവും ഇന്ത്യ ഇറങ്ങുക. ഗ്രൂപ്പിലെ നിര്‍ണ്ണായക മത്സരമായി ഇന്ത്യ ന്യൂസീലന്‍ഡ് പോരാട്ടം മാറുമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Also Read : T20 World Cup 2021: ഇന്ത്യ x ന്യൂസീലന്‍ഡ് ആര് പുറത്തുപോകുമെന്ന് ഈ മത്സരം തീരുമാനിക്കും- സഹീര്‍ ഖാന്‍

രണ്ട് ടീമും ആദ്യ മത്സരം തോറ്റു
ആദ്യ മത്സരം തോറ്റാണ് രണ്ട് ടീമിന്റെയും വരവ്. അതിനാല്‍ സെമിഫൈനല്‍ പ്രതീക്ഷ കാക്കാന്‍ വിജയം അത്യാവശ്യമാണ്. രണ്ട് ടീമും പാകിസ്താനോടാണ് തോറ്റതെന്നതാണ് എടുത്തുപറയേണ്ട കാര്യം. ഇന്ത്യയെ 13 പന്ത് ബാക്കി നിര്‍ത്തി 10 വിക്കറ്റിനാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്. ന്യൂസീലന്‍ഡിനെ പാകിസ്താന്‍ തോല്‍പ്പിച്ചത് അഞ്ച് വിക്കറ്റിനും. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം ന്യൂസീലന്‍ഡിനുണ്ട്. അതിനാല്‍ ഇന്ത്യ ജയിക്കാത്ത പക്ഷം നെറ്റ് റണ്‍റേറ്റില്‍ വലിയ കുറവ് സംഭവിക്കും. പിന്നീടുള്ള മൂന്ന് മത്സരങ്ങളില്‍ ജയിച്ചാലും ഇന്ത്യയുടെ സെമി സാധ്യത കുറവാണെന്ന് പറയാം. ന്യൂസീലന്‍ഡ് ഇന്ത്യയോട് തോറ്റാലും ഇത് തന്നെ അവസ്ഥ. അതിനാല്‍ സെമിയിലേക്കാരെന്ന് തീരുമാനിക്കുക നിര്‍ണ്ണായകമായ ഈ മത്സരമാണെന്ന് വിലയിരുത്താം.

അഫ്ഗാനിസ്ഥാന്‍ നിര്‍ണ്ണായകമാവും
നിലവിലെ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ പ്രകടനം ഏത് വമ്പന്മാരെയും വിറപ്പിക്കുന്ന തരത്തിലാണ്. യുഎഇയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ സാധിക്കുന്ന ബാറ്റിങ്, ബൗളിങ് നിര അഫ്ഗാനിസ്ഥാന്‍ ടീമിനൊപ്പമുണ്ട്. അതിനാല്‍ ഇവരുടെ പ്രകടനം നിര്‍ണ്ണായകമാവും. അട്ടിമറിക്കാന്‍ കെല്‍പ്പുള്ള അഫ്ഗാനിസ്ഥാനെ നിസാരരായി തള്ളിക്കളയാനാവില്ല. അഫ്ഗാനെതിരേ വലിയ ജയം നേടി നെറ്റ് റണ്‍റേറ്റുയര്‍ത്തുകയും പ്രയാസമാണ്. തങ്ങളുടെതായ ദിനം ഏത് ടീമിനെയും വീഴ്ത്താന്‍ അവര്‍ക്കാവും.
റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബുര്‍ റഹ്മാന്‍ എന്നിവരെല്ലാം ഒന്നിനൊന്ന് മികച്ച താരങ്ങളാണ്. ഇവരെയൊക്കെ മറികടന്ന് വലിയ ജയം നേടുക എതിരാളികള്‍ക്ക് പ്രയാസമാണ്. ജയിച്ചാലും വലിയ ജയം നേടിയെടുക്കുക ബുദ്ധിമുട്ടാണ്. അതിനാല്‍ ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരത്തില്‍ ജയിക്കുന്ന ടീമിന് സെമിയിലേക്കാന്‍ സാധ്യത കൂടുതലാണ്.

പാകിസ്താന്‍ ഏറെക്കുറെ സെമി ഉറപ്പിച്ചു
പാകിസ്താന്‍ ഏറെക്കുറെ സെമി ഉറപ്പിച്ചുവെന്ന് പറയാം. ഇന്ത്യ, ന്യൂസീലന്‍ഡ് എന്നീ വമ്പന്മാരെ വീഴ്ത്തിയ പാകിസ്താന് മുന്നില്‍ ഇനിയുള്ള പ്രശ്‌നക്കാര്‍ അഫ്ഗാനിസ്ഥാന്‍ മാത്രമാണ്. അഫ്ഗാനിസ്ഥാനോട് ചെറിയ മാര്‍ജിനില്‍ ജയിച്ചാല്‍ പോലും പാകിസ്താന്‍ സെമി ടിക്കറ്റെടുക്കും. സ്‌കോട്ട്‌ലന്‍ഡും നമീബിയയും പാകിസ്താനെ അട്ടിമറിക്കുമെന്ന് ചിന്തിക്കാനാവില്ല.
പാകിസ്താന്‍ സെമി ഉറപ്പിച്ചതിനാല്‍ ഒരു ഒരു ടീമിന് കൂടിയാവും ഗ്രൂപ്പില്‍ നിന്ന് സെമി പ്രവേശനം സാധ്യമാവുക. അത് ന്യൂസീലന്‍ഡോ ഇന്ത്യയോ എന്ന് തീരുമാനിക്കപ്പെടുന്നത് ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരത്തിലൂടെത്തന്നെയാവും. ഈ മത്സരത്തില്‍ തോല്‍ക്കുന്ന ടീം സെമി ഫൈനലില്‍ പ്രവേശിക്കുക പ്രയാസമാവും. അഫ്ഗാനിസ്ഥാന്‍ പാകിസ്താനെയും ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരത്തിലെ വിജയിയേയും തോല്‍പ്പിച്ചാല്‍ എല്ലാ പ്രവചനങ്ങളും തെറ്റിച്ച് സെമിയില്‍ കടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications