T20 World Cup 2021: ഇന്ത്യ x ന്യൂസീലന്‍ഡ്, ആര് പുറത്തുപോകുമെന്ന് ഈ മത്സരം തീരുമാനിക്കും- സഹീര്‍ ഖാന്‍
മുംബൈ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് രണ്ടിലെ പോരാട്ടം കൂടുതല്‍ കടുക്കുന്നു. ഇന്ത്യയേയും ന്യൂസീലന്‍ഡിനെയും വീഴ്ത്തി പാകിസ്താന്‍ സെമിയോട് അടുത്തപ്പോള്‍ രണ്ടാം സ്ഥാനക്കാരായി സെമിയില്‍ കടക്കാനുള്ള പദ്ധതി മെനയുകയാണ് ഇന്ത്യയും ന്യൂസീലന്‍ഡും. രണ്ട് ടീമുകള്‍ക്കും മികച്ച താരനിരയുണ്ടെങ്കിലും പാകിസ്താനോട് തോല്‍ക്കേണ്ടി വന്നത് പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചിരിക്കുകയാണ്. രണ്ട് ടീമിനും അടുത്ത മത്സരം നിര്‍ണ്ണായകമാണ്.
തോല്‍ക്കുന്ന ടീമിന്റെ സെമി സാധ്യതകള്‍ മങ്ങുമെന്ന് തന്നെ പറയാം. ന്യൂസീലന്‍ഡിനോട് ഇന്ത്യ തോല്‍ക്കുക്കയും പിന്നീടുള്ള മൂന്ന് മത്സരം ജയിക്കുകയും ചെയ്താലും സെമി സാധ്യത കുറവാണ്. പാകിസ്താന്റെയും ന്യൂസീലന്‍ഡിന്റെയും മത്സരഫലത്തെ ആശ്രയിച്ചാവും കാര്യങ്ങളുണ്ടാവുക. ഇപ്പോഴിതാ ന്യൂസീലന്‍ഡ് x ഇന്ത്യ മത്സര ഫലമാവും ആര് പുറത്താകുമെന്നതില്‍ നിര്‍ണ്ണായകമാവുകയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍.
Also Read : T20 World Cup 2021: കിവീസിനെതിരേ കൂടുതല്‍ ടി20 റണ്‍സ്, ഇന്ത്യയുടെ ടോപ് ഫൈവ്, തലപ്പത്ത് ഹിറ്റ്മാന്‍

'ന്യൂസീലന്‍ഡ്- ഇന്ത്യ മത്സരമാവും ഏത് ടീമാണ് പുറത്തുപോവേണ്ടതെന്ന് തീരുമാനിക്കുകയെന്നാണ് കരുതുന്നത്. കാരണം രണ്ട് ടീമും ഓരോ മത്സരം തോറ്റാണ് നേര്‍ക്കുനേര്‍ എത്തുന്നത്. എല്ലാവരും പറയുന്നു ഇത് എളുപ്പമുള്ള ഗ്രൂപ്പാണെന്ന്. എന്നാല്‍ ഇത് വളരെ തന്ത്രപരമായ ഗ്രൂപ്പാണ്. എന്ത് വിലകൊടുത്തും ഇന്ത്യ ന്യൂസീലന്‍ഡിനെതിരായ മത്സരം ജയിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവും'- സഹീര്‍ ഖാന്‍ പറഞ്ഞു.

ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയുടെ ടി20 കണക്കുകള്‍ അത്ര മികച്ചതല്ല. എന്നാല്‍ ശക്തമായ ടീം കരുത്തുള്ള ഇന്ത്യ ഏത് വമ്പന്മാരെയും വീഴ്ത്താന്‍ കെല്‍പ്പുള്ളവരാണ്. നിലവിലെ ഫോം മാത്രമാണ് പ്രശ്‌നം. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ ഫോമിലേക്കെത്തിയാല്‍ ന്യൂസീലന്‍ഡിനെതിരേ വിജയം നേടുക പ്രയാസമാവില്ല. ന്യൂസീലന്‍ഡിനും ജയം നിര്‍ണ്ണായകമായതിനാല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാവും അവരും ശ്രമിക്കുക.
ന്യൂസീലന്‍ഡിനോട് തോറ്റ ശേഷം അഫ്ഗാനിസ്ഥാന്‍, സ്‌കോട്ട്‌ലന്‍ഡ്, നമീബിയ ടീമുകളോട് ഇന്ത്യ ജയിച്ചാലും കാര്യമുണ്ടായേക്കില്ല. ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിക്കുകയും അഫ്ഗാനിസ്ഥാനെയും സ്‌കോട്ട്‌ലന്‍ഡിനെയും നമീബിയയേയും വീഴ്ത്തുകയും ചെയ്താല്‍ സെമിയില്‍ കടക്കാനാവും. ഇന്ത്യയേയും ന്യൂസീലന്‍ഡിനെയും തോല്‍പ്പിച്ച പാകിസ്താന് കുഞ്ഞന്‍ ടീമുകള്‍ക്കെതിരേ കൂടി ജയിച്ചാല്‍ സെമി ഉറപ്പിക്കാം. നിലവിലെ ഫോമില്‍ അനായാസമായിത്തന്നെ പാകിസ്താന് സെമിയില്‍ പ്രവേശിക്കാനായേക്കും.

ഈ പ്രകടനംകൊണ്ട് തന്നെ പാകിസ്താന്‍ സെമിയിലേക്കെത്തുമെന്ന് വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. 'പാകിസ്താന്‍ സെമിയില്‍ പ്രവേശിച്ച് കഴിഞ്ഞുവെന്ന് ഈ സാഹചര്യത്തില്‍ പറയാം. സെമിയിലേക്കുള്ള മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യ,ന്യൂസീലന്‍ഡ് എന്നീ വമ്പന്മാരെ തോല്‍പ്പിക്കാന്‍ പാകിസ്താനായി. ഇതിലും മികച്ചൊരു തുടക്കം അവര്‍ക്ക് ലഭിക്കുമെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ പാകിസ്താന്‍ സെമിയില്‍ കടന്നുവെന്ന് തന്നെ ഉറപ്പിക്കാം'- ആശിഷ് നെഹ്‌റ പറഞ്ഞു.
പാകിസ്താനൊപ്പം ഇത്തവണ മികച്ച താരനിരയുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒന്നിനൊന്ന് മെച്ചമായ പാകിസ്താന് ഏറ്റവും ആത്മവിശ്വാസം നല്‍കുന്നത് യുഎഇയിലെ സാഹചര്യമാണ്. യുഎഇയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിച്ച് അനുഭവസമ്പത്തുള്ള ടീം പാകിസ്താനാണ്. പ്രധാനമായും ദുബായിലാണ് അവര്‍ കളിച്ചിട്ടുള്ളത്. യുഎഇയില്‍ പാകിസ്താന്‍ നേടുന്ന തുടര്‍ച്ചയായ 13ാം ജയമാണിത്. പിച്ചിലെ അനുഭവസമ്പത്ത് മുതലാക്കി കളിക്കാന്‍ പാകിസ്താന് സാധിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

അഫ്ഗാനിസ്ഥാന്റെ അട്ടിമറി ജയങ്ങള്‍ ഗ്രൂപ്പ് രണ്ടില്‍ നിര്‍ണ്ണായകമാവും. ഇന്ത്യയെ ന്യൂസീലന്‍ഡ് തോല്‍പ്പിക്കുകയും അഫ്ഗാനിസ്ഥാന്‍ ന്യൂസീലന്‍ഡിനെ അട്ടിമറിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ വീണ്ടും മാറി മറിയും. ആദ്യ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ തകര്‍ത്ത അഫ്ഗാനിസ്ഥാനെ നിസാരരായി കാണാനാവില്ല. ഇന്ത്യക്കും ന്യൂസീലന്‍ഡിനും വലിയ വെല്ലുവിളിയാണ് അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തുന്നത്. റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരൊക്കെ ഉള്‍പ്പെടുന്ന അഫ്ഗാന്‍ നിര യുഎഇയില്‍ അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications