T20 World Cup 2021: ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാര്‍, ടോപ് ഫൈവ് ഇതാ, അശ്വിന്‍ തലപ്പത്ത്
ദുബായ്: ഇടവേളക്ക് ശേഷം മറ്റൊരു ടി20 ലോകകപ്പ് ആവേശംകൂടി എത്തുകയാണ്. കോവിഡിനെത്തുടര്‍ന്ന് പല തവണ മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടായെങ്കിലും ഇന്ത്യയുടെ ആതിഥേയത്വത്തില്‍ യുഎഇയില്‍ ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. യോഗ്യതാ റൗണ്ട് മത്സരങ്ങളും സന്നാഹ മത്സരങ്ങളും ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഈ മാസം 24നാണ്.
ഇത്തവണ മികച്ച ടീമുമായി ഇറങ്ങുന്ന ഇന്ത്യ ടൂര്‍ണമെന്റിലെ ഫേവറേറ്റുകളാണ്. കിരീടം നേടാനുള്ള എല്ലാ മികവും ഇന്ത്യക്കുണ്ട്. ലോകോത്തര താരങ്ങളുടെ സാന്നിധ്യവും ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് കളിക്കാനിറങ്ങുന്നതും ഇന്ത്യയെ സംബന്ധിച്ച് വളരെയധികം ഗുണം ചെയ്യും. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒന്നിനൊന്ന് മെച്ചമായുള്ള ഇന്ത്യക്ക് യുഎഇയില്‍ ആവിശ്യത്തിന് അനുഭവസമ്പത്തുമുണ്ട്.
പ്രഥമ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യക്ക് ടി20 ലോകകപ്പ് ചരിത്രത്തില്‍ മികച്ച റെക്കോഡാണുള്ളത്. അവസാന ടി20 ലോകകപ്പിലും സെമിയില്‍ പ്രവേശിക്കാന്‍ ഇന്ത്യക്കായിരുന്നു. പുതിയൊരു ടി20 ലോകകപ്പ് കൂടി കടന്നുവരവെ ടി20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ അഞ്ച് വിക്കറ്റ് വേട്ടക്കാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ആര്‍ അശ്വിന്‍
ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 2021ലെ ടി20 ലോകകപ്പ് ടീമിലും ഉള്‍പ്പെട്ടിരിക്കുന്ന അശ്വിന്‍ 15 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 20 വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്. 2017ലാണ് അശ്വിന്‍അവസാനമായി ഇന്ത്യക്കുവേണ്ടി ടി20 കളിച്ചത്. ഇപ്പോള്‍ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ അശ്വിനെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ തുടര്‍ച്ചയായി രണ്ട് വിക്കറ്റ് നേടി അശ്വിന്‍ മികവ് കാട്ടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ വിക്കറ്റ് നേടാനായില്ലെങ്കിലും മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവെച്ചത്. പാകിസ്താനെതിരായ മത്സരത്തിലും അശ്വിന്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടേക്കും.

ഹര്‍ഭജന്‍ സിങ്
മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ് രണ്ടാം സ്ഥാനത്ത്.41കാരനായ ഹര്‍ഭജന്‍ 2007-2012വരെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഭാഗമായിരുന്നു. ഇന്ത്യക്കായി ടി20 ലോകകപ്പില്‍ കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞ റെക്കോഡ് (4 തവണ) ഹര്‍ഭജന്റെ പേരിലാണ്. 16 വിക്കറ്റുകളാണ് ഹര്‍ഭജന്റെ പേരിലുള്ളത്. ഇത്തവണത്തെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഹര്‍ഭജനുണ്ടായിരുന്നുവെങ്കിലും അവസരം ലഭിച്ചില്ല.

ആശിഷ് നെഹ്‌റ
മൂന്നാം സ്ഥാനത്ത് ആശിഷ് നെഹ്‌റയാണ്. ഇടം കൈയന്‍ പേസറായ നെഹ്‌റ 2009-2016വരെ ടി20 ഫോര്‍മാറ്റിലും സജീവമായിരുന്നു. 15 വിക്കറ്റാണ് അദ്ദേഹം നേടിയത്. 6.89 എന്ന മികച്ച ഇക്കോണമിയിലാണ് അദ്ദേഹത്തിന്റെ പ്രകടനം.2016ലെ ടി20 ലോകകപ്പിലും ഇന്ത്യന്‍ നിരയില്‍ നെഹ്‌റയുണ്ടായിരുന്നു. നിലവില്‍ വിരമിക്കലിന് ശേഷം അവതാരകനായി നെഹ്‌റ പ്രവര്‍ത്തിക്കുന്നുണ്ട്. ഐപിഎല്ലില്‍ പരിശീലക വേഷത്തിലും നെഹ്‌റ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇര്‍ഫാന്‍ പഠാന്‍
സ്വിങ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ച ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറാണ് ഇര്‍ഫാന്‍ പഠാന്‍. പാകിസ്താനെതിരേ ടെസ്റ്റില്‍ ഹാട്രിക്കടക്കം നേടിയിട്ടുള്ള താരമാണ് ഇര്‍ഫാന്‍. 2007-2012വരെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇര്‍ഫാനുമുണ്ടായിരുന്നു. പിന്നീട് പരിക്ക് വേട്ടയാടിയതും ഫോം നഷ്ടപ്പെട്ടതും ഇര്‍ഫാന് ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തി. 15 മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് ഇര്‍ഫാന്‍ പഠാന്റെ പേരിലുള്ളത്. നിലവില്‍ അവതാരകനായും കമന്റേറ്ററുമായി സജീവമാണ് ഇര്‍ഫാന്‍.

രവീന്ദ്ര ജഡേജ- ആര്‍പി സിങ്
അഞ്ചാം സ്ഥാനത്ത് രണ്ട് പേരാണുള്ളത്. സ്പിന്നര്‍ രവീന്ദ്ര ജഡേജയും മുന്‍ പേസര്‍ ആര്‍പി സിങ്ങും. 9 മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് ആര്‍പി സിങ് നേടിയത്. ഇന്ത്യയെ 2007ലെ ടി20 ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ബൗളറാണ് ആര്‍പി സിങ്. വലിയ കരിയര്‍ എല്ലാവരും പ്രതീക്ഷിച്ചെങ്കിലും പരിക്ക് അദ്ദേഹത്തിന് തിരിച്ചടിയായി.
അതേ സമയം ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ 17 മത്സരത്തില്‍ നിന്നാണ് 14 വിക്കറ്റ് വീഴ്ത്തിയത്. ഇത്തവണ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പുള്ള താരമാണ് ജഡേജ. മികച്ച ഫോമില്‍ പന്തെറിഞ്ഞാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താനുള്ള അവസരം ജഡേജക്ക് മുന്നിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications