T20 World Cup 2021: ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം, ഗ്രൂപ്പ് പ്രഖ്യാപനം വൈകീട്ട്
ദുബൈ: 2021ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം. വൈകീട്ട് ഒമാനില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാവും ഐസിസി ലോകകപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുക. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി,സെക്രട്ടറി ജയ് ഷാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. വൈകീട്ട് 3.30 മുതലാവും ചടങ്ങ് ആരംഭിക്കുക. ചടങ്ങില്‍ ഗ്രൂപ്പുകളെ മാത്രമാവും പ്രഖ്യാപിക്കുക. സമ്പൂര്‍ണ്ണ മത്സരക്രമം ഒരാഴ്ചക്ക് ശേഷമാവും ഉണ്ടാവുക.
ഗ്രൂപ്പില്‍ ഇന്ത്യയും പാകിസ്താനും ഒന്നിച്ച് എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. രാഷ്ട്രീയഭിന്നതയെത്തുടര്‍ന്ന് ഇരു ടീമും തമ്മില്‍ നിലവില്‍ പരമ്പര കളിക്കുന്നില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. ഈ അവസരത്തില്‍ ഇരു ടീമും ഒരേ ഗ്രൂപ്പില്‍ എത്തുന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് കൂടുതല്‍ ആവേശം നല്‍കും.
ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പ് കോവിഡ് മഹാമാരിയെത്തുടര്‍ന്ന് യുഎഇയിലാണ് നടത്തുന്നത്. ഒക്ടോബര്‍ 17 നാവും ലോകകപ്പ് ആരംഭിക്കുകയെന്നാണ് വിവരം. ഐപിഎല്‍ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 15വരെ യുഎഇയില്‍ നടക്കുന്നുണ്ട്. ഇത് കഴിഞ്ഞ് രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാവും ടി20 ലോകകപ്പ് ആരംഭിക്കുക.

യുഎഇയിലാണ് മത്സരമെന്നതില്‍ നൂട്രല്‍ വേദിയായി മാറിയിരിക്കുകയാണ്. ആര്‍ക്കും തന്നെ തട്ടകത്തിന്റെ മുന്‍തൂക്കമില്ല. എന്നാല്‍ പാകിസ്താന്‍ ഏറെ നാളുകളായി ഹോം ഗ്രൗണ്ടാക്കിയിരിക്കുന്നത് യുഎഇയാണ്. പാകിസ്താന്റെ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും പാകിസ്താന്‍ സൂപ്പര്‍ ലീഗിനും യുഎഇ വേദിയായിട്ടുണ്ട്. അതിനാല്‍ത്തന്നെ പാകിസ്താന് അല്‍പ്പം മുന്‍തൂക്കമുണ്ട്.
ഒട്ടുമിക്ക താരങ്ങളും യുഎഇ പിച്ചില്‍ കളിച്ചിട്ടുള്ളവരാണ്. പിഎസ്എല്ലിനെക്കൂടാതെ ഐപിഎല്‍ 2020 പൂര്‍ണ്ണമായും നടന്നത് യുഎഇയിലാണ്. അതിനാല്‍ത്തന്നെ ഇന്ത്യന്‍ താരങ്ങള്‍ക്കും പിച്ചില്‍ വലിയ അനുഭവസമ്പത്തുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ടീമിലെ ഒട്ടുമിക്കവരും ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ഭാഗമായതിനാല്‍ അവര്‍ക്കും പിച്ച് സുപരിചിതമാണ്. ബാറ്റിങ്ങിനെ പിന്തുണക്കുന്ന പിച്ചാണ് യുഎഇയിലേത്. അതിനാല്‍ത്തന്നെ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിക്കാം.
2014ലെ ടി20 ലോകകപ്പ് ജേതാക്കളായ ശ്രീലങ്ക ഇത്തവണ ലോകകപ്പ് യോഗ്യത നേടാന്‍ യോഗ്യതാ മത്സരം കളിക്കേണ്ടിവരുമെന്നതാണ് ദൗര്‍ഭാര്യകരം. ബംഗ്ലാദേശിനും നേരിട്ട് യോഗ്യതയില്ല. ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ സമീപകാലത്തെ പ്രകടനം വളരെ മോശമാണ്. വരാനിരിക്കുന്ന ഇന്ത്യക്കെതിരായ പരിമിത ഓവര്‍ പരമ്പര ശ്രീലങ്കയ്ക്ക് നിര്‍ണ്ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications