For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 world cup 2021: മുട്ടുകുത്തി രോഹിത്, നെഞ്ചത്ത് കൈവെച്ച് ബാബര്‍, വംശീയതക്കെതിരെ സന്ദേശം

By Vaisakhan MK

ദുബായ്: ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ പോരാട്ടവീര്യം മറന്ന് കളത്തില്‍ ഒന്നിച്ച് താരങ്ങള്‍. മറ്റൊരു പോരാട്ടത്തിന് വേണ്ടിയാണ് ഇവര്‍ ഒന്നിച്ചത്. വംശീയതയ്‌ക്കെതിരെ സന്ദേശം എന്ന രീതിയിലാണ് ഇരുവരും കളത്തില്‍ ഒന്നിച്ചത്. രോഹിത് ശര്‍മ ക്രീസില്‍ മുട്ടുകുത്തി നിന്നാണ് വംശീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ടീം ഇന്ത്യയും ഇതോടൊപ്പം മുട്ടുകുത്തി നിന്ന് അഭിവാദ്യമറിയിച്ചു. പാകിസ്താന്‍ താരങ്ങള്‍ നെഞ്ചില്‍ കൈവെച്ചാണ് വംശീയ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പിന്തുണയറിയിച്ചത്. ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടത്തില്‍ ഇത്തരമൊരു സന്ദേശം നല്‍കുക എന്നത് ഇരുടീമുകളും തിരഞ്ഞെടുത്ത നല്ല മാര്‍ഗം കൂടിയാണ്.

1

പക്ഷേ മത്സരത്തില്‍ ഇന്ത്യ പ്രതിരോധത്തിലാണ്. തുടക്കത്തില്‍ തന്നെ ഇന്ത്യ തകര്‍ച്ചയെ നേരിട്ടു. രോഹിത് ശര്‍മ റണ്‍സെടുക്കും മുമ്പ് പുറത്തായി. പിന്നാലെ തന്നെ കെഎല്‍ രാഹുലും പുറത്തായി. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവരും പുറത്തായി, ഇന്ത്യ പ്രതിരോധത്തിലാണ്. പ്രമുഖ താരങ്ങള്‍ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഷഹീന്‍ അഫ്രീദിയുടെ സ്വിംഗ് ചെയ്യുന്ന പന്തുകള്‍ രോഹിത്തിനും വിരാട് കോലിക്കും വലിയ പ്രശ്‌നമുണ്ടാക്കുമെന്ന് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ് പറഞ്ഞിരുന്നു. ഇരുവരും എല്‍ബിഡബ്ല്യുവില്‍ പുറത്താവുമെന്നായിരുന്നു ഹോഗിന്റെ പ്രവചനം.

ഹോഗ് പറഞ്ഞത് പോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. രോഹിത് എല്‍ബിഡബ്ല്യുവില്‍ തന്നെ പുറത്തായി. രാഹുലിനെ ഹാരിസ് റൗഫ് പുറത്താക്കുമെന്നാണ് ഹോഗ് പറഞ്ഞത്. എന്നാല്‍ ഈ വിക്കറ്റും അഫ്രീദിക്കായിരുന്നു. നേരത്തെ വിക്കറ്റെടുത്തില്ലെങ്കില്‍ രാഹുല്‍ വമ്പന്‍ സ്‌കോര്‍ നേടുമെന്നും ഹോഗ് പ്രവചിച്ചിരുന്നു. പാകിസ്താനെതിരെ കളിച്ച എട്ട് ടി20 മത്സരങ്ങളില്‍ ഇന്ത്യ ഏഴിലും ജയിച്ചിരുന്നു. എന്നാല്‍ പാകിസ്താന്‍ ചില സമയങ്ങളില്‍ എല്ലാവരെയും ഞെട്ടിച്ചേക്കാം. ഇന്ന് പാകിസ്താന്‍ ജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യന്‍ ആരാധകര്‍ക്ക് ഇത് സഹിക്കുന്നുണ്ടാവില്ല. പക്ഷേ അങ്ങനെ കാണാനാണ് തനിക്കിഷ്ടമെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.

അതേസമയം വിരാട് കോലിക്കായിരിക്കും പാകിസ്താന്‍ നായകന്‍ ബാര്‍ അസമിനേക്കാള്‍ സമ്മര്‍ദമെന്ന് മുന്‍ പാക് താരം ഷോയിബ് അക്തറും പറഞ്ഞു. ബാബറിന്റെ മികച്ച പ്രകടനം ഇന്ത്യക്കെതിരെ കാണാം. വിരാട് ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിയുകയാണ്. അതുകൊണ്ട് സമ്മര്‍ദം കോലിക്കായിരിക്കും. ക്യാപ്റ്റന്‍സി ഒഴിയുമ്പോള്‍ തന്റെ മികവ് അടയാളപ്പെടുത്തി പോകാന്‍ കോലി ആഗ്രഹിക്കുന്നുണ്ടാവും. അതുകൊണ്ടാണ് എംഎസ് ധോണിയെ അടക്കം ടീമിന്റെ ഭാഗമാക്കിയതെന്നും ഷോയിബ് അക്തര്‍ പറഞ്ഞു. അതുകൊണ്ട് പാകിസ്താനെതിരെയുള്ള മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കോലി ആഗ്രഹിക്കുന്നുണ്ടാവില്ലെന്നും അക്തര്‍ പറഞ്ഞു.

അതേസമയം ബാബര്‍ അസമിനെ കോലിയുമായി താരതമ്യം ചെയ്യരുതെന്ന് ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. കോലി ഇതിഹാസ ബാറ്റ്‌സ്മാനാണ്. അതിനെ കുറിച്ച് രണ്ടാമതൊരു ചോദ്യം പോലുമില്ല. ബാബര്‍ അസമിനോട് ബഹുമാനമുണ്ട്. അദ്ദേഹം വളരെ ഗംഭീരമായിട്ടാണ് പാകിസ്താന് വേണ്ടി കളിക്കുന്നത്. പക്ഷേ അദ്ദേഹം ചെറുപ്പമാണ്. ടീമിനെ നല്ല രീതിയില്‍ അദ്ദേഹം നയിക്കുന്നുണ്ട്. ഭാവിയില്‍ അദ്ദേഹം മികച്ച കളിക്കാരനായി മാറിയേക്കാം. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് നെടുംതൂണായും അസം മാറിയേക്കാം. എന്നാല്‍ ഈ ഘട്ടത്തില്‍ അദ്ദേഹത്തെ കോലിയുമായി താരതമ്യം ചെയ്യരരുത്. കോലി എത്രയോ മുകളിലുള്ള താരമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Story first published: Sunday, October 24, 2021, 21:44 [IST]
Other articles published on Oct 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+