Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യക്കു സമ്മര്‍ദ്ദം! ധോണിയെ കൊണ്ടുവന്നത് ഇതുകൊണ്ടു മാത്രമെന്ന് പാക് താരം

1

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടം ഈയാഴ്ച നടക്കാനിരിക്കെ ഇന്ത്യക്കെതിരേ ഒളിയമ്പെയ്തിരിക്കുകയാണ് പാക് താരം തന്‍വീര്‍ അഹമ്മദ്. ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയെ നിയമിച്ചതിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യന്‍ ടീം കടുത്ത സമ്മര്‍ദ്ദത്തിലാണ് ഈ ലോകകപ്പില്‍ കളിക്കുന്നതെന്നും ഈ കാരണത്താലാണ് ധോണിയെ ഉപദേശകനായി കൊണ്ടു വന്നിരിക്കുന്നതെന്നും തന്‍വീര്‍ തുറന്നടിച്ചിരിക്കുകയാണ്.

കടലാസില്‍ ഇന്ത്യ വളരെ കരുത്തുറ്റ ടീം തന്നെയാണെന്നതില്‍ സംശയമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. പക്ഷെ സീപകാലത്തെ പ്രകടനങ്ങള്‍ നോക്കിയാല്‍ അത്ര മികച്ചതല്ലെന്നു കാണാം. ആദ്യം വിരാട് കോലിയെക്കുറിച്ച് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം ഒരുപാട് സമ്മര്‍ദ്ദത്തിലാണ്, ടി20 ക്യാപ്റ്റന്‍ രാജിവയ്ക്കുകയും ചെയ്തു. തന്റെ പ്രകടനം അത്ര മികച്ചത് അല്ലാത്തതിനാല്‍ ടി20യില്‍ ഇനി ഇന്ത്യയെ നയിക്കില്ലെന്നാണ് കോലി പറഞ്ഞിരിക്കുന്നതെന്ന് തന്‍വീര്‍ വ്യക്തമാക്കി.

2

ഇന്ത്യന്‍ ടീമും ഇപ്പോള്‍ സമ്മര്‍ദ്ദത്തിലാണ്. ഇതേ തുടര്‍ന്നാണ് എംഎസ് ധോണിയെ ഉപദേശകനാക്കിയിരിക്കുന്നത്. അടുത്തിടെ സമാപിച്ച ഐപിഎല്ലിലേക്കു നോക്കിയാലും ഇന്ത്യന്‍ ലോകകപ്പ് ടീമിലെ താരങ്ങള്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ആദ്യ പത്ത് പേരുടെ ലിസ്റ്റില്‍ ഇല്ലെന്നു കാണാം. ഇന്ത്യയുടെ സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ അത്ര മികച്ച പ്രകടനമല്ല ഐപിഎല്ലില്‍ നടത്തിയിട്ടുള്ളത്. അതുകൊണ്ടു തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടാവുമെന്നും തന്‍വീര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ പാകിസ്താന്‍ ടീമിനെ നോക്കുകയാണെങ്കില്‍ അവര്‍ ഏറെക്കാലമായി ദുബായില്‍ കളിക്കുന്നവരാണ്. അവര്‍ക്കു ഇവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് നല്ല ബോധ്യവുമുണ്ട്. കടലാസില്‍ ഇന്ത്യക്കു മികച്ച ടീമാണുള്ളത്, പക്ഷെ ടി20 ക്രിക്കറ്റില്‍ നിങ്ങള്‍ക്കു ഒന്നും പറയാന്‍ സാധിക്കില്ല. ഏതെങ്കിലുമൊരു താരം വിചാരിച്ചാല്‍ കളി ജയിപ്പിക്കാന്‍ സാധിക്കുമെന്നും തന്‍വീര്‍ വിശദമാക്കി.

പാകിസ്താനെതിരേ ലോകകപ്പുകളില്‍ ഇന്ത്യക്കു തകര്‍പ്പന്‍ റെക്കോര്‍ഡാണുള്ളത്. ടി20, ഏകദിന ലോകകപ്പുകളില്‍ ഇതുവരെ പാകിസ്താനോടു ഇന്ത്യ തോറ്റിട്ടില്ല. ഈ റെക്കോര്‍ഡ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്ത്യ 24ന് നടക്കാനിരിക്കുന്ന മല്‍സരത്തിലും ഇറങ്ങുക. അവസാനമായി 2019ലെ ഏകദിന ലോകകപ്പിന്റെ ലീഗ് ഘട്ടത്തിലായിരുന്നു ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. അന്നും ഇന്ത്യ ഗംഭീര വിജയം ആഘോഷിച്ചിരുന്നു.

ഇന്ത്യന്‍ ലോകകപ്പ് സ്ക്വാഡ്

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

പാകിസ്താന്‍ ലോകകപ്പ് സ്‌ക്വാഡ്

മുഹമ്മദ് റിസ്വാന്‍, ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, സര്‍ഫറാസ് അഹമ്മദ്, മുഹമ്മദ് നവാസ്, ഹൈദര്‍ അലി.

Story first published: Tuesday, October 19, 2021, 16:48 [IST]
Other articles published on Oct 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+