
ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പില്‍ ഒടുവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ഒരു ടോസ് വിജയിക്കാനായത് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. സൂപ്പര്‍ 12ലെ കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും അദ്ദേഹം ടോസ് കൈവിട്ടിരുന്നു. ഒടുവില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരായ സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലെ നാലാമത്തെ കളിയിലാണ് കോലിക്കു ടോസ് കിട്ടിയത്. അദ്ദേഹത്തിന്റെ 33ാം പിറന്നാള്‍ ദിനം കൂടിയാണിതെന്ന മറ്റൊരു പ്രത്യേകത കൂടി ഈ ദിവസത്തിനുണ്ട്. അതുകൊണ്ടു തന്നെ കോലിക്കു ലഭിച്ച പിറന്നാള്‍ സമ്മാനമെന്ന തരത്തിലായിരുന്നു ടോസ് വിജയത്തെ പലരും വിശേഷിപ്പിച്ച്. സോഷ്യല്‍ മീഡിയകളില്‍ നിരവധി പേരാണ് കോലിക്കു ടോസ് ലഭിച്ചതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
ടോസിനു ശേഷം കോലി ബൗളിങ്തി രഞ്ഞെടുക്കുകയായിരുന്നു. നേരിയ സെമി ഫൈനല്‍ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ ഇന്ത്യക്കു മല്‍സരത്തില്‍ വലിയ മാര്‍ജിനില്‍ ജയിക്കേണ്ടതുണ്ട്. കോലിയുടെ ടോസ് വിജയത്തിനു ശേഷം സോഷ്യല്‍ മീഡിയകളില്‍ വന്ന രസകരമായ പ്രതികരണങ്ങള്‍ നോക്കാം.

അദ്ഭുതം അദ്ഭുതമെന്നായിരുന്നു ഒരു യൂസര്‍ കോലിയുടെ ടോസ് വിജയത്തെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. അവസാനം വിരാട് കോലി പിറന്നാള്‍ ദിനത്തില്‍ ടോസ് നേടിയിരിക്കുന്നുവെന്നായിരുന്നു മറ്റൊരു പ്രതികരണം. ഇനി ടോസിനായി ഇറങ്ങുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും വിരാട് കോലി പിറന്നാള്‍ കേക്ക് മുറിക്കണമെന്നായിരുന്നു ഒരു യൂസര്‍ തമാശരൂപേണ പ്രതികരിച്ചത്.
ഒടുവില്‍ ആ ദിവസം വന്നെത്തിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്. 33ാം പിറന്നാള്‍ ദിനത്തില്‍ നിങ്ങള്‍ക്കു ലഭിച്ച ഏറ്റവും മികച്ച സമ്മാനം എന്താണ്? വിരാട് കോലി- ഇന്നു ഞാന്‍ ടോസ് നേടി എന്നായിരുന്നു ഒരു പ്രതികരണം. വിരാട് കോലി ടോസ് ജയിക്കുന്നതിനേക്കാള്‍ എനിക്കു സന്തോഷം നല്‍കുന്ന മറ്റൊന്നും ഇല്ലെന്നായിരുന്നു മറ്റൊരു ട്വീറ്റ്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.
സ്‌കോട്ട്‌ലാന്‍ഡ്- ജോര്‍ജ് മന്‍സെ, കൈല്‍ കോട്‌സര്‍ (വിക്കറ്റ് കീപ്പര്‍), മാത്യു ക്രോസ്, റിച്ചി ബെറിങ്ടണ്‍, കലും മക്ക്‌ലിയോഡ്, മൈക്കല്‍ ലീസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക്ക് വാട്ട്, സഫ്യാന്‍ ഷരീഫ്, അലെസ്ഡയര്‍ ഇവാന്‍സ്, ബ്രാഡ്‌ലി വീല്‍.