Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യ പറയും, കമോണ്‍ അഫ്ഗാന്‍- സെമിയിലെത്താന്‍ രണ്ടു കാര്യങ്ങള്‍ കൂടി നടക്കണം!

ഐസിസിയുടെ ടി20 ലോകകപ്പില്‍ നാണംകെട്ട പുറത്താവലിന്റെ വക്കില്‍ നിന്നും ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. സെമി ഫൈനല്‍ കാണാതെ പുറത്താവുമെന്ന് ഭയപ്പെട്ടിരുന്ന ഇന്ത്യ ഇപ്പോള്‍ സെമിക്ക് അരികിലെത്തിയിരിക്കുകയാണ്. പക്ഷെ ഇപ്പോഴും ഇന്ത്യ സെമി കളിക്കുമെന്നു നമുക്ക് ഉറപ്പിക്കാന്‍ കഴിയില്ല. രണ്ടു കാര്യങ്ങള്‍ കൂടി ഇനി ഇന്ത്യയുടെ വഴിക്കു വന്നാല്‍ മാത്രമേ വിരാട് കോലിയും സംഘവും സെമി കാണുകയുള്ളൂ. അല്ലെങ്കില്‍ ഇന്ത്യക്കു അടുത്ത മല്‍സരം കഴിഞ്ഞാല്‍ നാട്ടിലേക്കു വിമാനം കയറാം.

സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ് എന്നിവര്‍ക്കെതിരേ നേടിയ ഗംഭീര വിജയങ്ങളാണ് ഇന്ത്യക്കു ഇപ്പോള്‍ സെമി പ്രതീക്ഷ നല്‍കുന്നത്. അഫ്ഗാനെ 66 റണ്‍സിനും സ്‌കോട്ട്‌ലാന്‍ഡിനെ എട്ടു വിക്കറ്റിനും ഇന്ത്യ കെട്ടുകെട്ടിക്കുകയായിരുന്നു. ഇതോടെ നെറ്റ് റണ്‍റേറ്റിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇന്ത്യക്കു സാധിച്ചു. ഇനി ഇന്ത്യ സെമിയിലെത്താന്‍ സംഭവിക്കേണ്ടത് എന്തൊക്കെയാണെന്നു നോക്കാം.

 അഫ്ഗാന്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കണം

അഫ്ഗാന്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കണം

ഇന്ത്യ സെമി ഫൈനലിലെത്താനുള്ള ആദ്യത്തെ കണ്ടീഷന്‍ സ്വന്തം നിയന്ത്രണത്തില്‍ വരുന്നതല്ല. ഇനി അഫ്ഗാനിസ്താന്‍ കൂടി വിചാരിച്ചാല്‍ മാത്രമേ ഇന്ത്യ സെമി കാണുകയുള്ളൂ. ഞായറാഴ്ച വൈകീട്ട് 3.30ന് നടക്കാനിരിക്കുന്ന കളിയില്‍ അഫ്ഗാനിസ്താന്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാല്‍ മാത്രമേ ഇന്ത്യ സെമി ബെര്‍ത്ത് സ്വപ്‌നം കാണേണ്ടതുള്ളൂ. കളിയില്‍ ന്യൂസിലാന്‍ഡാണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യയുടെ കാര്യം തീരുമാനമാവും. അപ്പോള്‍ എട്ടു പോയിന്റ് നേടി രണ്ടാംസ്ഥാനക്കാരായി ന്യൂസിലാന്‍ഡ് സെമിയില്‍ കടന്നും. ഇന്ത്യയും അഫ്ഗാനും പുറത്താവുകയും ചെയ്യും.
എന്നാല്‍ അഫ്ഗാന്‍ കിവികളെ തോല്‍പ്പിക്കുകയാണെങ്കില്‍ ഇന്ത്യക്കു സന്തോഷിക്കാം. അങ്ങനെ വന്നാല്‍ ഇന്ത്യക്കു സെമി ടിക്കറ്റ് സ്വപ്‌നം കാണാം.

 നമീബിയക്കെതിരേ വിജയിക്കണം

നമീബിയക്കെതിരേ വിജയിക്കണം

അഫ്ഗാനിസ്താന്‍ ന്യൂസിലാന്‍ഡിനെ ഞായറാഴ്ച പരാജയപ്പെടുത്തിയാല്‍ സെമിയിലെത്തണമെങ്കില്‍ ഇന്ത്യക്കു മുന്നിലുള്ള രണ്ടാമത്തെ കണ്ടീഷന്‍ അവസാനത്തെ മല്‍സരം വിജയിക്കുകയെന്നതാണ്. തിങ്കളാഴ്ച രാത്രി നമീബിയയുമായിട്ടാണ് ഇന്ത്യയുടെ അവസാനത്തെ കളി. ഇതില്‍ ഇന്ത്യക്കു മികച്ച മാര്‍ജിനില്‍ വിജയിക്കണം.
ആദ്യത്തെ രണ്ടു കണ്ടീഷനുകളും ശരിയായി വന്നാല്‍ ഇന്ത്യ, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ തുടങ്ങി മൂന്നു ടീമുകള്‍ക്കും ആറു പോയിന്റ് വീതമാവും. അപ്പോള്‍ നെറ്റ് റണ്‍റേറ്റായിരിക്കും ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരെയും സെമി ഫൈനലിസ്റ്റുകളെയും തീരുമാനിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയാണ് മുന്നില്‍. നമീബിയക്കെതിരേയും വലിയ വിജയം നേടാനായാല്‍ ഒന്നാംസ്ഥാനം ഇന്ത്യക്കു ഒന്നു കൂടി ഉറപ്പിക്കാം. അതു സംഭവിച്ചാല്‍ പാകിസ്താന്‍ ഗ്രൂപ്പ് ജേതാക്കളായും ഇന്ത്യ റണ്ണറപ്പായും സെമി ഫൈനലില്‍ കളിക്കും.
ന്യൂസിലാന്‍ഡിനെ ചെറിയ മാര്‍ജിനിലാണ് അഫ്ഗാന്‍ തോല്‍പ്പിക്കുന്നതെങ്കില്‍ സെമിയില്‍ കടക്കാന്‍ ഇന്ത്യക്കു നമീബിയയെ പരാജയപ്പെടുത്തിയാല്‍ മാത്രം മതി. വിജയമാര്‍ജിന്‍ പ്രശ്‌നമാവില്ല.

 ഇന്ത്യ മൂന്നാംസ്ഥാനത്തേക്കു കയറി

ഇന്ത്യ മൂന്നാംസ്ഥാനത്തേക്കു കയറി

സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരേ നേടിയ വമ്പന്‍ വിജയം ഇന്ത്യയെ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു ഉയര്‍ത്തിയിരിക്കുകയാണ്. നേരത്തേ മൂന്നാമതുണ്ടായിരുന്ന അഫ്ഗാനിസ്താനെ ഇന്ത്യ താഴേക്കു ഇറക്കുകയായിരുന്നു. സ്‌കോട്ട്‌ലാന്‍ഡിനെ വെറും 85 റണ്‍സിന് ഓള്‍ഔട്ടാക്കിയപ്പോള്‍ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരെ മറികടക്കണമെങ്കില്‍ വെറും 7.1 ഓവറില്‍ ഇന്ത്യക്കു ചേസ് ചെയ്തു വിജയിക്കേണ്ടിയിരുന്നു. കേവലം 6.3 ഓവറില്‍ തന്നെ ഇന്ത്യ ഇതു നേടിയെടുക്കുകയും ചെയ്തു. ഇതോടെ ഗ്രൂപ്പിലെ തന്നെ ഏറ്റവും മികച്ച നെറ്റ് റണ്‍റേറ്റ് ഇന്ത്യയുടേതായി മാറിയിരിക്കുകയാണ്. തലപ്പത്തുള്ള പാകിസ്താന്‍ പോലും ഇന്ത്യക്കു പിറകിലാണ്.
+1.619 ആണ് ഇപ്പോള്‍ വിരാട് കോലിയുടെയും സംഘത്തിന്റെയും നെറ്റ് റണ്‍റേറ്റ്. തലപ്പത്തുള്ള പാകിസ്താന് +1.065ഉം രണ്ടാസ്ഥാനക്കാരായ ന്യൂസിലാന്‍ഡിന് +1.277ഉം ഇന്ത്യക്കു പിന്നില്‍ നാലാമതുള്ള അഫ്ഗാനിസ്താന് +1.481 ഉം നെറ്റ് റണ്‍റേറ്റാണുള്ളത്.

Story first published: Friday, November 5, 2021, 23:54 [IST]
Other articles published on Nov 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+