Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: സെമിയിലെത്താന്‍ ഇന്ത്യ ഇനിയെന്തു ചെയ്യണം? സാധ്യതകള്‍ ഇങ്ങനെ

ഐസിസിയുടെ ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകളില്‍ നിന്നും സെമി ഫൈനല്‍ പോലും കാണാതെ മടങ്ങേണ്ടി വരുമോയെന്ന ദയനീയ അവസ്ഥയിലാണ് ഇപ്പോള്‍ ടീം ഇന്ത്യ. ഇങ്ങനെയൊരു ദുരന്തം ആരും തന്നെ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. കളിച്ച രണ്ടു സന്നാഹ മല്‍സരങ്ങളിലും വമ്പന്‍ ജയം കൊയ്ത ഇന്ത്യ പക്ഷെ കളി കാര്യമായതോടെ വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. സൂപ്പര്‍ 12ലെ എളുപ്പമുള്ള ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്. എന്നിട്ടുപോലും മുടന്തുകയാണ് വിരാട് കോലിയും സംഘവും.

How Can India Qualify For the Semi-Finals? | Oneindia Malayalam

തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും വലിയ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്. ആദ്യ കളിയില്‍ ചിരവൈരികളായ പാകിസ്താനെതിരേ പത്തു വിക്കറ്റിനു തോറ്റുകൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. എട്ടു വിക്കറ്റിന്റെ ദയനീയ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്. പൊരുതാന്‍ പോലുമാവാതെയാണ് ഈ കളിയിലും ഇന്ത്യ കീഴടങ്ങിയത്. ഇതോടെ ഇന്ത്യ സെമിയിലെത്തുമോയെന്ന കാര്യം പോലും സംശയത്തിലാണ്. എങ്കിലും നേരിയൊരു സാധ്യത ഇപ്പോഴുമുണ്ട്. അവ എങ്ങനെയൊക്കെയാണെന്നു പരിശോധിക്കാം.

 ഇന്ത്യ ശേഷിച്ച മൂന്നു കളികളും ജയിക്കണം

ഇന്ത്യ ശേഷിച്ച മൂന്നു കളികളും ജയിക്കണം

സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലെ ശേഷിച്ച മൂന്നു മല്‍സരങ്ങളിലും വിജയിക്കുകയെന്നതാണ് ഇന്ത്യ ആദ്യം ചെയ്യേണ്ടത്. അതിനായില്ലെങ്കില്‍ സെമിയിലെത്താലെ ഇന്ത്യക്കു മടങ്ങാം. നവംബര്‍ മൂന്നിന് അഫ്ഗാനിസ്താനുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. അഞ്ചിന് സ്‌കോട്ട്‌ലാന്‍ഡിനെയും എട്ടിന് നമീബിയയെയും ഇന്ത്യ നേരിടും.
ഈ മൂന്നു മല്‍സരങ്ങളിലും ജയിച്ച് ആറു പോയിന്റ് ഇന്ത്യ ആദ്യം തങ്ങളുടെ അക്കൗണ്ടിലെത്തിക്കേണ്ടതുണ്ട്. പക്ഷെ വെറുതെ ജയിച്ചാല്‍ മാത്രം പോരാ. വലിയ മാര്‍ജിനില്‍ തന്നെ ജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ കഴിയുകയുള്ളൂ. നിലവില്‍ -1.609 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. ഇക്കാര്യത്തില്‍ ദുര്‍ബലരായ നമീബിയയേക്കാള്‍ താഴെയാണ് ഇന്ത്യ. അവരുടെ നെറ്റ് റണ്‍റേറ്റ് -1.287 ആണ്.

 ന്യൂസിലാന്‍ഡോ, അഫ്ഗാനോ ആറിലധികം പോയിന്റ് നേടരുത്

ന്യൂസിലാന്‍ഡോ, അഫ്ഗാനോ ആറിലധികം പോയിന്റ് നേടരുത്

ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും വിജയിച്ച പാകിസ്താന്‍ ഇതിനകം സെമി ഫൈനല്‍ ഉറപ്പാക്കിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ അവരുടെ മല്‍സരഫലം ഇനി ഇന്ത്യയെ ബാധിക്കുന്നതല്ല. സെമി ഫൈനലിനു വേണ്ടി ഇന്ത്യക്കു ഭീഷണിയുള്ളത് ഇനി രണ്ടു ടീമുകളില്‍ നിന്നാണ്. അഫ്ഗാനിസ്താനും ന്യൂസിലാന്‍ഡുമാണ് ഇവര്‍. ഈ രണ്ടു ടീമുകളും ആറില്‍ക്കൂടുതല്‍ പോയിന്റ് നേടാന്‍ പാടില്ല. രണ്ടിലൊരു ടീം ആറിലധികം പോയിന്റ് നേടിയാല്‍ ബാക്കിയുള്ള മൂന്നു മല്‍സരങ്ങളിലും ജയിച്ചാലും ഇന്ത്യ സെമി കാണാതെ പുറത്താവും.
നിലവില്‍ അഫ്ഗാനിസ്താന് മൂന്നു കളികളില്‍ നിന്നും നാലു പോയിന്റുണ്ട്. അവര്‍ക്കു ഇനി രണ്ടു മല്‍സരങ്ങളാണ് ബാക്കിയുള്ളത്. ഇവ രണ്ടും അവര്‍ ജയിച്ചാല്‍ ഇന്ത്യ പുറത്താവും. ഇന്ത്യ, കിവീസ് എന്നിവര്‍ക്കെതിരേയാണ് അഫ്ഗാന്റെ ശേഷിച്ച കളികള്‍.

 ന്യൂസിലാന്‍ഡ് അഫ്ഗാനോടു തോല്‍ക്കണം

ന്യൂസിലാന്‍ഡ് അഫ്ഗാനോടു തോല്‍ക്കണം

ന്യൂസിലാന്‍ഡിന്റെ കാര്യമെടുത്താല്‍ അവര്‍ക്കു രണ്ടു കളികളില്‍ നിന്നും രണ്ടു പോയിന്റുണ്ട്. ശേഷിച്ച മൂന്നു മല്‍സരങ്ങളിലും അവര്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിക്കും. കിവീസ് രണ്ടെണ്ണത്തില്‍ ജയിക്കുകയും ഒന്നില്‍ തോല്‍ക്കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യക്കു നിലനില്‍പ്പുള്ളൂ. അഫ്ഗാന്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവര്‍ക്കെതിരേയാണിത്. സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവര്‍ക്കെതിരേ കിവീസിനു വിജയമുറപ്പാണ്. അതുകൊണ്ടു തന്നെ അഫ്ഗാനോടു അവര്‍ തോറ്റില്ലെങ്കില്‍ ഇന്ത്യക്കു നാട്ടിലേക്കു മടങ്ങാം.
ആദ്യത്തെ കണ്ടീഷന്‍ ശരിയാവുന്നതോടൊപ്പം അഫ്ഗാന്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യ, ന്യൂസിലാന്‍ഡ്, അഫ്ഗാന്‍ ടീമുകള്‍ക്കു ആറു പോയിന്റ് വീതമാവും. അങ്ങനെ വന്നാല്‍ നെറ്റ് റണ്‍റേറ്റാവും സെമി ഫൈനലിസ്റ്റിനെ നിശ്ചയിക്കുക. അതുകൊണ്ടു തന്നെ ബാക്കിയുള്ള മൂന്നു മല്‍സരങ്ങൡും വലിയ മാര്‍ജിനില്‍ ജയിക്കുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ മറ്റു വഴികൡ.

Story first published: Monday, November 1, 2021, 0:23 [IST]
Other articles published on Nov 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+