For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: അവന്റെ വിക്കറ്റെടുക്കു, പാകിസ്താനെ തോല്‍പ്പിക്കാം!- ഇന്ത്യക്ക് പനേസറുടെ ഉപദേശം

ഞായറാഴ്ചയാണ് ഇന്ത്യ- പാക് മല്‍സരം

1

ടി20 ലോകകപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ക്ലാസിക്ക് പോരാട്ടത്തില്‍ പാകിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കു എളുപ്പ വഴി ഉപദേശിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ലോകകപ്പിന്റെ സൂപ്പര്‍ 12ലാണ് വിരാട് കോലിയുടെ ഇന്ത്യയും ബാബര്‍ ആസം നയിക്കുന്ന പാകിസ്താനും കൊമ്പുകോര്‍ക്കുന്നത്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ.

ഇന്ത്യ ഈ ലോകകപ്പിലെ ശക്തരായ കിരീടഫേവറിറ്റുകള്‍ തന്നെയാണ്. കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീമുകളിലൊന്നായിട്ടാണ് ഇന്ത്യ കളിക്കുക. തീര്‍ച്ചയായും ഫൈനലില്‍ ഇന്ത്യയുണ്ടാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്യാപ്റ്റനെന്ന നിലയില്‍ കന്നി ഐസിസി ട്രോഫിയാണ് വിരാട് ലക്ഷ്യമിടുന്നത്. ഈ അവസരം അദ്ദേഹം എളുപ്പത്തില്‍ വിട്ടുകളയില്ല. ടി20 ക്യാപ്റ്റനെന്ന നിലയില്‍ വിരാടിന്റെ അവസാനത്തെ ടൂര്‍ണമെന്റ് കൂടിയാണിത്. അതുകൊണ്ടു തന്നെ കിരീടദാഹത്തോടെയായിരിക്കും അദ്ദേഹം കളിക്കുക. ബാബര്‍ ആസമിനെ തുടക്കത്തില്‍ തന്നെ പുറത്താക്കാനായാല്‍ പാകിസ്താനെ തകര്‍ത്തുവിടാന്‍ ഇന്ത്യക്കു സാധിക്കുമെന്നും പനേസര്‍ വിലയിരുത്തി.

2

പാകിസ്താന്റെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയായ ബാബര്‍ ഐസിസിയുടെ പുതിയ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ രണ്ടാംസ്ഥാനത്തുമുണ്ട്. ലോകകപ്പില്‍ മികച്ച രണ്ടു ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ ഇംഗ്ലണ്ട് താരം ഡേവിഡ് മലാനെ പിന്തള്ളി ബാബറിന് വീണ്ടും ഒന്നാം റാങ്കിലെത്താം. പാകിസ്താന്റെ മിക്ക മല്‍സരങ്ങളിലും ഭൂരിഭാഗം റണ്‍സും നേടുന്നത് ബാബറും ഓപ്പണിങ് പങ്കാളിയായ മുഹമ്മദ് റിസ്വാനും ചേര്‍ന്നാണ്. അതുകൊണ്ടു തന്നെ തുടക്കത്തില്‍ തന്നെ ഇവരുടെ വിക്കറ്റെടുക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.

ലോകകപ്പില്‍ പാകിസ്താനെ നിസാരമായി എഴുതിത്തള്ളുകയെന്നത് ബുദ്ധിമുട്ടാണെന്നു പനേസര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോക റാങ്കിങില്‍ മൂന്നാംസ്ഥാനത്തുള്ള ടീമാണ് പാകിസ്താന്‍. മാത്രമല്ല യുഎഇയില്‍ അവസാനമായി കളിച്ച 10 മല്‍സരങ്ങളിലും അവര്‍ക്കു ജയിക്കാനായിട്ടുമുണ്ട്.

3

യുഎഇയിലെ ട്രാക്കുകളില്‍ പാകിസ്താന്‍ വളരെ മികച്ച ടീമാണ്. ഷഹീന്‍ അഫ്രീഡിയുള്‍പ്പെടുന്ന വളരെ മികച്ച ബൗളിങ് നിരയാണ് അവരുടേത്. ബാബര്‍ ആസം നയിക്കുന്ന ശക്തമായ ബാറ്റിങ് ലൈനപ്പും പാകിസ്താനുണ്ട്. എല്ലാ മേഖലയും കവര്‍ ചെയ്ത ശേഷമാണ് അവര്‍ ലോകകപ്പിന് എത്തിയിരിക്കുന്നത്. പാകിസ്താനെക്കുറിച്ച് നിങ്ങള്‍ക്കു ഒരിക്കലും പ്രവചിക്കാന്‍ സാധിക്കില്ല. പാകിസ്താനു മാത്രമേ പാകിസ്താനെ തോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. തങ്ങളുടേതായ ദിവസം ലോകത്തിലെ ഏതു ടീമിനെയും പരാജയപ്പെടുത്താന്‍ പാകിസ്താനു കഴിയും. പക്ഷെ ഇതുവരെയുള്ള റെക്കോര്‍ഡ് നോക്കുകയാണെങ്കില്‍ ഇന്ത്യക്കു അവര്‍ക്കെതിരേ മുന്‍തൂക്കമുണ്ട്. അതിനാല്‍ തന്നെ ഇന്ത്യക്കായിരിക്കില്ല, പാകിസ്താനായിരിക്കും സമ്മര്‍ദ്ദമെന്നും പനേസര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ലോകപ്പ് സ്‌ക്വാഡ്

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

പാകിസ്താന്‍ ലോകപ്പ് സ്‌ക്വാഡ്

മുഹമ്മദ് റിസ്വാന്‍, ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, സര്‍ഫറാസ് അഹമ്മദ്, മുഹമ്മദ് നവാസ്, ഹൈദര്‍ അലി.

Story first published: Wednesday, October 20, 2021, 19:47 [IST]
Other articles published on Oct 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+