T20 World Cup 2021: ഇന്ത്യയുടെ പ്രധാന പ്രശ്‌നം എന്ത്? ചൂണ്ടിക്കാട്ടി മുന്‍ ഓസീസ് താരം ബ്രാഡ് ഹാഡിന്‍
ദുബായ്: ടി20 ലോകകപ്പിലെ ഫേവറേറ്റുകളെന്ന വിശേഷണത്തോടെയെത്തിയ ഇന്ത്യന്‍ ടീം ആദ്യം മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങിയത്. പാകിസ്താന്‍ 13 പന്തുകള്‍ ബാക്കിനിര്‍ത്തി 10 വിക്കറ്റിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ പാകിസ്താന്‍ ഇന്ത്യയെ നാണം കെടുത്തിയെന്ന് പറയാം. പ്രതീക്ഷകളുടെ ഭാരവുമായി ഫേവറേറ്റുകളെന്ന വിശേഷണത്തോടെയാണ് ഇന്ത്യ എത്തിയതെങ്കിലും പ്രതീക്ഷക്കൊത്ത് തുടങ്ങാനായില്ലെന്ന് ചുരുക്കം.
31ന് ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ നിര്‍ണ്ണായക മത്സരം. ഇതിലും തോറ്റാല്‍ സെമി സാധ്യതകള്‍ക്കത് വലിയ തിരിച്ചടിയാവും. ഇന്ത്യ ടീമില്‍ മാറ്റങ്ങളുമായാവും ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. പേസ് നിരയില്‍ മാറ്റമുറപ്പ്. മോശം ഫോമിലുള്ള ഹര്‍ദിക് പാണ്ഡ്യക്കും വിശ്രമം നല്‍കേണ്ടിയിരിക്കുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്‌നം എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓസീസ് താരം ബ്രാഡ് ഹാഡിന്‍.
Also Read : T20 World Cup: ഇന്ത്യയോട് ഇനിയും കളിച്ചാല്‍ പാകിസ്താന്‍ 'വിവരമറിയും'! തുരത്തുമെന്ന് ഭാജി

'ആറാം ബൗളറില്ലെന്നതാണ് ഇന്ത്യയുടെ പ്രശ്‌നം. ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാനാവുന്നില്ല. അതിനാല്‍ പന്തെറിയാന്‍ സാധിക്കുന്ന ഓള്‍റൗണ്ടറെ ഇന്ത്യക്ക് ആവിശ്യമാണ്. നിര്‍ണ്ണായകമായ ചില തീരുമാനങ്ങള്‍ എടുക്കേണ്ടതായുണ്ട്. പാകിസ്താനോട് തോറ്റത് ഇന്ത്യയെ വലിയ ആശങ്കയിലാക്കുമെന്ന് കരുതുന്നില്ല. മത്സരശേഷമുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രതികരണം അങ്ങനെയായിരുന്നു.ഞങ്ങള്‍ മികച്ചൊരു ടീമിനെതിരെയാണ് പരാജയപ്പെട്ടതെന്നാണ് കോലി പറഞ്ഞത്. മറ്റേത് ടീമിനെക്കാളും ടി20 കളിക്കുന്ന ടീമാണ് ഇന്ത്യ. അതിനാല്‍ ഇന്ത്യ പാകിസ്താനോട് തോറ്റതില്‍ വലുതായി ആശങ്കപ്പെടുമെന്ന് കരുതുന്നില്ല'- ബ്രാഡ് ഹാഡിന്‍ പറഞ്ഞു.
പന്തെറിയാനാവാത്ത ഹര്‍ദിക് പാണ്ഡ്യയെ ഫിനിഷര്‍ റോളിലാണ് ഇന്ത്യ പരിഗണിക്കുന്നത്. പാകിസ്താനെതിരേ ബാറ്റിങ്ങിനിറങ്ങിയ ഹര്‍ദിക്കിന് തോളിന് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് ഫീല്‍ഡിങ്ങിന് അദ്ദേഹം ഇറങ്ങിയിരുന്നില്ല. ന്യൂസീലന്‍ഡിനെതിരേ നിര്‍ണ്ണായക മത്സരമായതിനാല്‍ ഹര്‍ദിക്കിനെ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. ഹര്‍ദിക്കിന് പകരം ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്തിയേക്കും. ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്തിയേക്കും.

അങ്ങനെ വന്നാലും ആറാം ബൗളറുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. വിരാട് കോലി സന്നാഹ മത്സരത്തില്‍ രണ്ടോവര്‍ പന്തെറിഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ ആറാം ബൗളറായി കോലി തന്നെ എത്തേണ്ടി വരും. സെവാഗ്, സച്ചിന്‍, ഗാംഗുലി, യുവരാജ്, റെയ്‌ന എന്നിവരെല്ലാം ബാറ്റിങ്ങിനോടൊപ്പം പാര്‍ട്ട് ടൈം ബൗളര്‍മാരെന്ന നിലയിലും ടീമിന് ഗുണം ചെയ്തിരുന്നു. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ ഇത്തരത്തിലുള്ള താരങ്ങളില്ല.
രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവരൊന്നും പന്തെറിയില്ല. അതിനാല്‍ നിലവിലെ ഉള്ള ബൗളര്‍മാരെ വെച്ച് എറിഞ്ഞ് തീര്‍ക്കേണ്ട അവസ്ഥയാണുള്ളത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ മികച്ച ബൗളര്‍മാരാണ്. ഫോമിലേക്കെത്തേണ്ട പ്രശ്‌നം മാത്രമാണുള്ളത്. വരുണ്‍ ചക്രവര്‍ത്തിക്ക് ഐപിഎല്ലിലെ ബൗളിങ് മികവ് ലോകകപ്പില്‍ കാട്ടാനാവുന്നില്ല.

ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്കെത്തുകയെന്നതാണ് പ്രധാന കാര്യം. പാകിസ്താനെതിരേ രോഹിത് ശര്‍മയും കെ എല്‍ രാഹുലും തുടക്കത്തിലേ മടങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ട് പേരെയും ഇന്ത്യ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. ഇവരുടെ കൂട്ടുകെട്ട് ക്ലിക്കായാല്‍ ഇന്ത്യക്ക് വലിയ ആശ്വാസമാവും. അവസാന ഓവറുകളില്‍ റിഷഭ് പന്തിന് വെടിക്കെട്ട് നടത്താന്‍ സാധിക്കുകയും ചെയ്യണം.
ഫിനിഷര്‍ റോളില്‍ ഇന്ത്യക്ക് റിഷഭിനെ ഉപയോഗിക്കുന്നതാവും കൂടുതല്‍ ഗുണം ചെയ്യുക. ഇഷാന്‍ ടീമിലേക്കെത്തിയാല്‍ നാലാം നമ്പറില്‍ അവസരം ലഭിച്ചേക്കും. അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ എത്തുമ്പോള്‍ ആറാം നമ്പറില്‍ റിഷഭിനെ ഇറക്കുന്നതാവും നന്നാവുക. നിലനില്‍പ്പിന്റെ പോരാട്ടത്തില്‍ ഇന്ത്യ എവിടെ മാറ്റം വരുത്തുമെന്ന് കാത്തിരുന്ന് കാണണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications