T20 World Cup: ഇംഗ്ലണ്ടും ഓസീസും രണ്ടാമത്തെ ഫേവേറ്റുകള്‍,ഒന്നാമത് ഇന്ത്യ തന്നെ- ഓയിന്‍ മോര്‍ഗന്‍
ദുബായ്: ടി20 ലോകകപ്പിലെ ഗ്രൂപ്പുഘട്ട പോരാട്ടം ആവേശകരമായി തുടരുകയാണ്. ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും രണ്ട് ജയവുമായി സെമി സാധ്യതകള്‍ സജീവമാക്കി മുന്നേറുകയാണ്. ഗ്രൂപ്പ് രണ്ടില്‍ ഹാട്രിക് ജയവുമായി പാകിസ്താന്‍ സെമി ഉറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരാവാന്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് പോരാട്ടം ശക്തം. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ബംഗ്ലാദേശിനെതിരേ ജയിച്ചതോടെ സെമി സാധ്യത നിലനിര്‍ത്തി. വാശിയേറിയ പോരാട്ടം തന്നെയാണ് ഗ്രൂപ്പുകളില്‍ നടക്കുന്നത്.
ഇന്ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. രണ്ട് ടീമും ശക്തമായ താരനിരയുള്ളവരുമാണ്. ജയിക്കുന്ന ടീം സെമി ഏറെക്കുറെ ഉറപ്പിക്കുമെന്ന് പറയാം. ഇപ്പോഴിതാ ഇത്തവണത്തെ രണ്ടാമത്തെ ഫേവറേറ്റുകളാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഇന്ത്യ തന്നെയാണ് ഏറ്റവും ഫേവറേറ്റുകളെന്ന് പറഞ്ഞ മോര്‍ഗന്‍ ഓസീസിനെതിരായ മത്സരത്തിലെ പ്രതീക്ഷകളും പങ്കുവെച്ചു.
Also Read : T20 World Cup 2021: 'ഈ മൂന്ന് കിവീസ് താരങ്ങളെ ഇന്ത്യ കരുതിയിരിക്കണം', രോഹിത്തും രാഹുലും ഭയക്കണം

'ഞങ്ങളുടെ ഏറ്റവും പ്രയാസമുള്ള മത്സരമായി ഓസ്‌ട്രേലിയക്കെതിരായ മത്സരം മാറാന്‍ സാധ്യതയുണ്ട്. ഓസ്‌ട്രേലിയ മികച്ച ടീമാണ്. ഞങ്ങളെപ്പോലെ തന്നെ കളിച്ച രണ്ട് മത്സരവും അവര്‍ ജയിച്ചു. നല്ല തുടക്കമാണ് അവര്‍ക്കും ലഭിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ നോക്കുമ്പോള്‍ ഞങ്ങളോടൊപ്പം ഫേവറേറ്റുകളില്‍ രണ്ടാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. ഞങ്ങള്‍ അവര്‍ക്കെതിരേ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ളതിനാല്‍ കൃത്യമായി അറിയാം'- മോര്‍ഗന്‍ പറഞ്ഞു.
ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനെ നാണം കെടുത്തിയാണ് തുടങ്ങിയത്. 55 റണ്‍സിന് കരീബിയന്‍സിനെ ഓള്‍ഔട്ടാക്കിയ ഇംഗ്ലണ്ട് ആറ് വിക്കറ്റിന്റെ ജയമാണ് നേടിയത്. ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനും തോല്‍പ്പിച്ചു. ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിനും തോല്‍പ്പിച്ചു. രണ്ട് ടീമിനൊപ്പവും സൂപ്പര്‍ താരങ്ങളുണ്ടെന്നതിനാല്‍ ഫോം നിര്‍ണ്ണായകമാവും. ഭാഗ്യം ആരെ തുണക്കുമെന്നത് കണ്ടറിയണം.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് ബാറ്റിങ് നിരയില്‍ ആശങ്കകളുണ്ട്. ടോപ് ഓഡര്‍ പെട്ടെന്ന് പുറത്തായാല്‍ ടീം പ്രയാസപ്പെടുമെന്നുറപ്പ്. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ നായകനെന്ന നിലയില്‍ മികവ് കാട്ടുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ സമ്പൂര്‍ണ്ണ പരാജയമാവുകയാണ്. ഐപിഎല്ലില്‍ കെകെആര്‍ നായകനായി ടീമിനെ ഫൈനലിലെത്തിക്കാനും മോര്‍ഗന് സാധിച്ചെങ്കിലും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി.
പരിക്കും ഇംഗ്ലണ്ടിനെ ആശങ്കപ്പെടുത്തുന്നു. മാര്‍ക്ക് വുഡും ടോം കറാനും പരിക്കിന്റെ പിടിയിലായിരുന്നു. രണ്ട് താരങ്ങളുടെയും പരിക്കിനെക്കുറിച്ചും മോര്‍ഗന്‍ പ്രതികരിച്ചു. 'മാര്‍ക്ക് വുഡും ടോം കറാനും വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ട്. രണ്ട് പേരെയും നിരീക്ഷിച്ച് വരികയാണ്. അവസാന ഘട്ട പരിശീലനത്തിന് ശേഷമാവും കളിക്കുമോ ഇല്ലെയോ എന്ന് തീരുമാനിക്കുക'-മോര്‍ഗന്‍ പറഞ്ഞു. ബെന്‍ സ്‌റ്റോക്‌സ്, ജോഫ്രാ ആര്‍ച്ചര്‍ എന്നീ രണ്ട് സൂപ്പര്‍ താരങ്ങളുടെ അഭാവം ഇംഗ്ലണ്ടിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് തന്നെ പറയാം.

ജേസന്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, ഡേവിഡ് മലാന്‍ എന്നിവരുടെ ബാറ്റിങ്ങിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. മധ്യനിരയിലെ മോര്‍ഗന്റെ പ്രകടനം നിര്‍ണ്ണായകമാവും. ഓസ്‌ട്രേലിയക്കും ഫോമാണ് പ്രശ്‌നം. നായകന്‍ ആരോണ്‍ ഫിഞ്ചിന് ഫോമിലേക്കെത്താനായിട്ടില്ല. അവസാന മത്സരത്തിലൂടെ ഡേവിഡ് വാര്‍ണര്‍ ഫോമിലേക്കെത്തിയത് ടീമിന് പ്രതീക്ഷ നല്‍കുന്നു. ഗ്ലെന്‍ മാക്‌സ് വെല്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ ഭേദപ്പെട്ട് നില്‍ക്കുമ്പോള്‍ മാര്‍ക്കസ് സ്‌റ്റോയിനിസ്, മിച്ചല്‍ മാര്‍ഷ് എന്നീ ഓള്‍റൗണ്ടര്‍മാര്‍ ബാറ്റുകൊണ്ട് കൂടുതല്‍ മികവ് കാട്ടേണ്ടിയിരിക്കുന്നു.
ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നത് ഓസ്‌ട്രേലിയക്ക് ആത്മവിശ്വാസം നല്‍കുന്നു. ദുബായിലാണ് മത്സരമെന്നതിനാല്‍ അതിവേഗ ബൗളര്‍മാര്‍ക്ക് തിളങ്ങാനാവും. ഇത് ഓസ്‌ട്രേലിയക്ക് മുന്‍തൂക്കം നല്‍കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications