Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യന്‍ ടീമിലേക്കു ഐപിഎല്‍ കണ്ടെത്തലുകളുടെ ഒഴുക്ക്, ആവേശ് ഖാനും നറുക്കുവീണു!

1

ഐപിഎല്ലിന്റെ 14ാം സീസണില്‍ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട യുവതാരങ്ങളെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു തുടര്‍ച്ചയായി ഉള്‍പ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഉമ്രാന്‍ മാലിക്ക്, ഹര്‍ഷല്‍ പട്ടേല്‍, ശിവം മാവി, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ക്കു പിന്നാലെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിക്കറ്റ് വേട്ടക്കാരനായ ആവേശ് ഖാനെയും ഇന്ത്യന്‍ സംഘത്തിലേക്കു വിളിച്ചിരിക്കുകയാണ്. നെറ്റ് ബൗളറായിട്ടാണ് പുതുമുഖം കൂടിയായ ആവേശ് ദേശീയ ടീമിലെത്തുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ അരങ്ങേറിയ ജമ്മു കാശ്മീരില്‍ നിന്നുള്ള ഫാസ്റ്റ് ബൗളറായ ഉമ്രനാണ് ആദ്യം നെറ്റ് ബൗളറായി ഇന്ത്യന്‍ ടീമിലേക്കകു വന്നത്. ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ബൗളര്‍ കൂടിയായിരുന്നു 21കാരന്‍.

ആവേശിനെ നെറ്റ് ബൗളര്‍മാരുടെ ലിസ്റ്റിള്‍ ഉള്‍പ്പെടുത്തിയതായി സെലക്ഷന്‍ കമ്മിറ്റിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബിസിസിഐ ഒഫീഷ്യലാണ് അറിയിച്ചിരിക്കുന്നത്. ആവേശിനെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലെടുക്കാന്‍ ദേശീയ സെലക്ടര്‍മാരാണ് തീരുമാനിച്ചത്. നിലവില്‍ നെറ്റ് ബൗളറെന്നതാണ് താരത്തിന്റെ റോളെങ്കിലും ടീം മാനേജ്‌മെന്റിനു ആവശ്യമെങ്കില്‍ ആവേശിനെ റിസര്‍വ് കളിക്കാരുടെ ലിസ്റ്റിലേക്കു മാറ്റാനും കഴിയുമെന്നും ഒഫീഷ്യല്‍ പിടിഐയോടു പറഞ്ഞു.

2

ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളര്‍ കൂടിയാണ് ആവേശ്. 15 മല്‍സരങ്ങളില്‍ നിന്നും 23 വിക്കറ്റുകള്‍ ഫാസ്റ്റ് ബൗളര്‍ വീഴ്ത്തിയിട്ടുണ്ട്. 7.5 എന്ന മികച്ച ഇക്കോണമി റേറ്റിലാണിത്. 13 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് ആവേശിന്റെ മികച്ച പ്രകടനം. ഫ്‌ളാറ്റായ പിച്ചുകളില്‍പ്പോലും 142 മുതല്‍ 145 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ ആവേശിനു സാധിക്കുന്നുണ്ടെന്നും സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ കുറച്ചായി താരത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും ഒഫീഷ്യല്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ സ്റ്റാന്റ്‌ബൈ താരങ്ങളുടെ ലിസ്റ്റില്‍ ആവേശുമുണ്ടായിരുന്നു. പക്ഷെ ഇന്ത്യയുടെ സന്നാഹ മല്‍സരത്തിനിടെ കൈയ്ക്കു പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തിനു നേരത്തേ നാട്ടിലേക്കു മടങ്ങേണ്ടി വരികയായിരുന്നു.

ഇന്ത്യന്‍ ലോകകപ്പ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍.

റിസര്‍വ് കളിക്കാര്‍- ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍.

Story first published: Tuesday, October 12, 2021, 18:22 [IST]
Other articles published on Oct 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+