Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 world cup 2021: റണ്‍വേട്ടക്കാരില്‍ ഒന്നാമനാരാവും? സാധ്യതാ പട്ടികയിലെ ടോപ് ഫൈവ് ഇതാ

ദുബായ്: ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാറാവുകയാണ്. ഒക്ടോബര്‍ 17നാണ് ടി20 ലോകകപ്പിന് ആരംഭം കുറിക്കുന്നത്. ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. യുഎഇയിലെ പിച്ചില്‍ ഒട്ടുമിക്ക താരങ്ങള്‍ക്കും വലിയ അനുഭവസമ്പത്തുണ്ട്. കൂടാതെ ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് യുഎഇയിലേത്. അതിനാല്‍ത്തന്നെ ലോകകപ്പില്‍ ആര് ടോപ് സ്‌കോററാവുമെന്ന് പ്രവചിക്കുക വളരെ പ്രയാസമാണ്. എങ്കിലും സാധ്യതാ പട്ടികയിലെ ടോപ് ഫൈവിനെ പരിചയപ്പെടാം.

ഡേവിഡ് മലാന്‍ (ഇംഗ്ലണ്ട്)

ഡേവിഡ് മലാന്‍ (ഇംഗ്ലണ്ട്)

നിലവിലെ ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനായ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ മുന്‍ നിരയില്‍ ഇടം പിടിക്കുമെന്നുറപ്പാണ്. 28 മത്സരത്തില്‍ നിന്ന് 45.46 ശരാശരിയില്‍ 1091 റണ്‍സ് ഇതിനോടകം അദ്ദേഹം നേടി. 142ന് മുകളിലാണ് സ്‌ട്രൈക്കറേറ്റ്. സമീപകാലത്തെ പ്രകടനം അല്‍പ്പം മോശമാണെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് മികവുണ്ട്. എന്നാല്‍ യുഎഇയില്‍ കളിച്ച് വലിയ അനുഭവസമ്പത്ത് അദ്ദേഹത്തിനില്ല.

ബാബര്‍ അസാം (പാകിസ്താന്‍)

ബാബര്‍ അസാം (പാകിസ്താന്‍)

പാകിസ്താന്‍ നായകനും പ്രതിഭാശാലിയായ ബാറ്റ്‌സ്മാനുമാണ് ബാബര്‍ അസാം. അദ്ദേഹത്തില്‍ നിന്ന് റെക്കോഡ് പ്രകടനം തന്നെയാണ് ലോകകപ്പില്‍ പ്രതീക്ഷിക്കുന്നത്. 55 മത്സരത്തില്‍ നിന്ന് 48.18ശരാശരിയില്‍ 2120 റണ്‍സ് ബാബറിന്റെ പേരിലുണ്ട്. 19 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടിയിട്ടുള്ള ബാബറിന്റെ സ്‌ട്രൈക്കറേറ്റ് 131ആണ്. യുഎഇയിലെ പിച്ചില്‍ കളിച്ച് വലിയ അനുഭവസമ്പത്തുണ്ടെന്നതാണ് ബാബറിന് ഏറ്റവും അനുകൂലമായ കാര്യം.

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്)

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്)

ടി20 ഫോര്‍മാറ്റില്‍ വലിയ പരിചയസമ്പത്തുള്ള ക്രിസ് ഗെയ്ല്‍ 14000 ലധികം ടി20 റണ്‍സുള്ള ഏക താരം കൂടിയാണ്. വിവിധ ഫ്രാഞ്ചൈസികള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ഗെയ്ല്‍ യുഎഇയിലും നിരവധി തവണ ഇറങ്ങിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 70 മത്സരത്തില്‍ നിന്ന് 1818 റണ്‍സാണ് ഗെയ്ല്‍ നേടിയിട്ടുള്ളത്. സ്‌ട്രൈക്കറേറ്റ് 140. ടി20യില്‍ കൂടുതല്‍ സിക്‌സെന്ന റെക്കോഡ് (1030) ഗെയ്‌ലിന്റെ പേരിലാണ്. അതിനാല്‍ത്തന്നെ റെക്കോഡ് പ്രകടനമാണ് ഗെയ്‌ലില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

വിരാട് കോലി (ഇന്ത്യ)

വിരാട് കോലി (ഇന്ത്യ)

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് പട്ടികയിലെ നാലാമന്‍. 52.65 ശരാശരിയില്‍ 3159 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. സ്‌ട്രൈക്കറേറ്റ് 139ന് മുകളിലാണ്. 28 അര്‍ധ സെഞ്ച്വറികളും കോലി അടിച്ചെടുത്തിട്ടുണ്ട്. ഐപിഎല്ലിലൂടെ യുഎഇയില്‍ നിരവധി തവണ മികച്ച പ്രകടനം നടത്താന്‍ വിരാട് കോലിക്ക് സാധിച്ചിട്ടുണ്ട്. ഈ നേട്ടം ടി20 ലോകകപ്പിലും കോലി ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ക്വിന്റന്‍ ഡീ കോക്ക് (ദക്ഷിണാഫ്രിക്ക)

ക്വിന്റന്‍ ഡീ കോക്ക് (ദക്ഷിണാഫ്രിക്ക)

സമീപകാലത്തായി മികച്ച ഫോമിലാണ് ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ക്വിന്റന്‍ ഡീകോക്ക്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം തിളങ്ങുന്ന ഡീകോക്കിന് യുഎഇയിലെ പിച്ചിന്റെ സ്വഭാവം സുപരിചിതമാണ്. 52 മത്സരത്തില്‍ നിന്ന് 1558 റണ്‍സാണ് ഡീകോക്ക് നേടിയത്. 137.4 ആണ് സ്‌ട്രൈക്കറേറ്റ്. ഇടം കൈയന്‍ ഓപ്പണറായ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Tuesday, July 20, 2021, 15:31 [IST]
Other articles published on Jul 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+