T20 World Cup 2021: 'അഭിനന്ദനം ബാബറിന്റെയും റിസ്വാന്റെയും കൂട്ടുകെട്ടിനാണ്'- ഷഹീന്‍ ഷാ അഫ്രീദി
ദുബായ്: 2021ലെ ടി20 ലോകകപ്പില്‍ കിരീടം നേടിയില്ലെങ്കില്‍ പോലും പാകിസ്താന്‍ ആരാധകര്‍ നിരാശരാകില്ല. കാരണം വര്‍ഷങ്ങളായുള്ള പാക് ടീമിന്റെ കാത്തിരിപ്പിന് വിരാമമിട്ട ലോകകപ്പാണിത്. ചിരവൈരികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യക്കെതിരേ ലോകകപ്പില്‍ പാകിസ്താന്‍ നേടുന്ന ആദ്യ ജയമാണിത്. ആ ജയം ഒരിക്കലും മറക്കാനാവാത്ത വിതം 10 വിക്കറ്റിനാണ് ഇന്ത്യയെ പാകിസ്താന്‍ തകര്‍ത്തത്. ഇന്ത്യക്കെതിരേ പാകിസ്താനെ ആദ്യ ലോകകപ്പ് ജയത്തിലേക്കെത്തിക്കുന്ന നായകനാവാന്‍ ബാബര്‍ ആസമിനും സാധിച്ചു.
മത്സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയാണ് പാകിസ്താന്‍ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 151 റണ്‍സ് മാത്രം. മറുപടിക്കിറങ്ങിയ പാകിസ്താന്‍ 13 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് വിജയിച്ചത്. ആധികാരികമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ജയം. ഇന്ത്യയുടെ അന്തകനായത് ഷഹിന്‍ ഷാ അഫ്രീദിയെന്ന 21കാരന്‍ പാക് പേസറാണ്.

നേരിട്ട ആദ്യ പന്തില്‍ത്തന്നെ രോഹിത് ശര്‍മയെ കൂടാരം കയറ്റിയ ഷഹിന്‍ ഉയര്‍ന്നുവരാന്‍ സാധിക്കുന്നതിന് മുമ്പ് രാഹുലിനെയും മടക്കി ഇന്ത്യയെ സമ്മര്‍ദ്ദത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടു. മോശം ഫോമിലായിരുന്നിട്ടും തന്നാലാവുന്ന വിധം രക്ഷാപ്രവര്‍ത്തനത്തിന് കോലി ശ്രമിച്ചെങ്കിലും ദുബായില്‍ വലിയ അനുഭവസമ്പത്തുള്ള പാകിസ്താനെതിരേ ഈ പ്രകടനം മതിയാവുമായിരുന്നില്ല. കളിയിലെ താരമായും ഷഹീനാണെങ്കിലും അഭിനന്ദനം അര്‍ഹിക്കുന്നത് ബാബര്‍-റിസ്വാന്‍ കൂട്ടുകെട്ടാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാക് യുവ പേസര്‍.

'ന്യൂബോളില്‍ കളിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ബാബര്‍ ആസമിന്റെയും മുഹമ്മദ് റിസ്വാന്റെയും കൂട്ടുകെട്ട് നിര്‍ണ്ണായകമായി. അവരാണ് അഭിനന്ദനം അര്‍ഹിക്കുന്നത്. എല്ലാ എതിരാളികളെയും നേരിടാന്‍ പ്രയാസമാണ്.ഇന്ത്യക്കെതിരായ ജയം പ്രചോദനമാക്കി ഫൈനലിലേക്കെത്തുകയാണ് ശ്രമം'- ഷഹിന്‍ പറഞ്ഞു. റിസ്വാന്‍ 55 പന്തുകള്‍ നേരിട്ട് ആറ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 79 റണ്‍സ് നേടിയപ്പോള്‍ ബാബര്‍ 52 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 68 റണ്‍സാണ് നേടിയത്. ഷഹിന്‍ നാല് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്.
ഇന്ത്യ ഭയന്നത് തന്നെയാണ് പാകിസ്താനെതിരായ മത്സരത്തിലും സംഭവിച്ചത്. ഷഹീന്‍ ഷാ അഫ്രീദിയുടെ പന്തുകള്‍ ഇന്ത്യക്ക് വെല്ലുവിളിയാവുമെന്ന് നേരത്തെ തന്നെ പല പ്രമുഖരും മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് ശരിവെക്കുന്ന തരത്തിലായിരുന്നു ഷഹീന്റെ പ്രകടനം. ഇന്ത്യയുടെ ടോപ് മൂന്ന് ബാറ്റ്‌സ്മാന്‍മാരുടെയും വിക്കറ്റ് വീഴ്ത്തിയത് ഷഹിനാണ്. രോഹിതിനെ എല്‍ബിയില്‍ കുടുക്കിയപ്പോള്‍ കെ എല്‍ രാഹുലിന്റെ കുറ്റി പിഴുതു. അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്താന്‍ നിന്ന കോലിയെ മുഹമ്മദ് റിസ്വാന്റെ കൈകളിലെത്തിച്ചു.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ദൗര്‍ബല്യം മനസിലാക്കി പന്തെറിയാന്‍ ഷഹീന് സാധിച്ചു. ഇപ്പോഴിതാ താന്‍ ബൗളിങ്ങില്‍ എന്താണ് ശ്രദ്ധിച്ചതെന്നും ഷഹീന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ലോകകപ്പില്‍ ആദ്യമായി ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങളുടെ ആരാധകരുടെ പ്രാര്‍ത്ഥനക്ക് ഫലമുണ്ടായിരിക്കുന്നു. കൃത്യമായ ലെങ്തില്‍ ഉറച്ച് പന്തെറിയുകയാണ് ചെയ്തത്'-ഷഹീന്‍ കൂട്ടിച്ചേര്‍ത്തു.
തുടക്കത്തില്‍ ലഭിച്ച സ്വിങ്ങും വേഗവും നന്നായി മുതലാക്കാന്‍ ഷഹീനായി. ഇന്‍സ്വിങ്ങറുകളിലൂടെ സ്റ്റംപിന് ആക്രമിക്കുകയാണ് ഷഹീന്‍ ചെയ്തത്. സ്റ്റംപിലേക്കെത്തുന്ന പന്തുകളില്‍ കോലിയുടെ കരുത്തറിയുന്നതിനാല്‍ ഓഫ് സൈഡിന് പുറത്ത് എക്‌സ്ട്രാ ബൗണ്‍സിലൂടെയാണ് കോലിയെ കുടുക്കിയത്. ബാറ്റ്‌സ്മാനെ മനസിലാക്കി പന്തെറിയാന്‍ സാധിച്ചുവെന്നതാണ് ഷഹീന്റെ മിന്നും പ്രകടനത്തിന് കാരണം. മുന്നോട്ടുള്ള മത്സരങ്ങളിലും ഷഹീന്റെ പ്രകടനം എതിരാളികള്‍ക്ക് വലിയ തലവേദനയാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications