T20 World Cup: ടൂര്‍ണമെന്റിലെ വല്ല്യേട്ടന്മാരെ അറിയാം- പ്രായത്തിലും ഗെയ്ല്‍ തന്നെ ബോസ്
ക്രിക്കറ്റര്‍മാര്‍ക്കു പ്രായം ഒരു വെല്ലുവിളി തന്നെയാണെങ്കിലും അതിനെ വകവയ്ക്കാതെ ഇപ്പോഴും 'ചെറുപ്പമായി' കളി തുടരുന്ന ചില താരങ്ങളുണ്ട്. യുഎഇയില്‍ പുരോഗമിക്കുന്ന ഐസിസിസിയുടെ ടി20 ലോകകപ്പിലും ഇത്തരം ചിലരെ നമുക്ക് കാണാന്‍ കഴിയും. 30ന് ശേഷം ഭൂരിഭാഗം ക്രിക്കറ്റര്‍മാരും പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം കളി മതിയാക്കാന്‍ നിര്‍ബന്ധിതരാവുമ്പോള്‍ 40കടന്നിട്ടും ടി20 ലോകകപ്പില്‍ കളിച്ചു കൊണ്ടിരിക്കുകയാണ് മറ്റു ചിലര്‍. പ്രായമെന്നത് ഇവര്‍ക്കു ക്രിക്കറ്റിലെ സ്‌കോര്‍ പോലെ വെറുമൊരു നമ്പര്‍ മാത്രമാണ്. ഗെ്‌യിമിനോടുള്ള അതിയായ പാഷന്‍ തന്നെയാണ് ഇവരെ ഇപ്പോഴും നിലനിര്‍ത്തുന്നത്.
ഇത്തരം ചിലരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 40ന് മുകളില്‍ പ്രായമുള്ള മൂന്നു ക്രിക്കറ്റര്‍മാരാണ് ടൂര്‍ണമെന്റില്‍ വിവിധ ടീമുകള്‍ക്കു വേണ്ടി കളിക്കുന്നത്. ടി20 ലോകകപ്പിലെ ഏറ്റവും പ്രായമേറിയ മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

മുഹമ്മദ് ഹഫീസ് (41 വയസ്സ് 10 ദിവസം)
പ്രായമേറിയ താരങ്ങളില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസാണ്. ടൂര്‍ണമെന്റില്‍ കളിക്കുന്ന ഏറ്റവും പ്രായമേറിയ ഏഷ്യന്‍ താരവും അദ്ദേഹമാണ്. 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് ഹഫീസ്. അന്നു ഫൈനലില്‍ ഇന്ത്യയോടു പരാജയപ്പെട്ട പാക് സംഘത്തില്‍ അദ്ദേഹവുമുണ്ടായിരുന്നു. കരിയറിലെ ഏഴാമത്തെ ടി20 ലോകകപ്പിലാണ് ഹഫീസ് ഇത്തവണ പാക് ജഴ്‌സിയണിഞ്ഞത്.
ഇന്ത്യക്കെതിരായ സൂപ്പര്‍ 12ലെ ആദ്യ മല്‍സരത്തില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചില്ല. ന്യൂസിലാന്‍ഡുമായുള്ള രണ്ടാമത്തെ കളിയില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യവെയാണ് ഹഫീസിനെ ഡെവന്‍ കോണ്‍വെ ബൗണ്ടറി ലൈനിന് അരികില്‍ അവിശ്വസനീയ ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കിയത്. ബൗളിങിലും മികച്ച പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ഇത്തവണ കിരീടവുമായി നാട്ടിലേക്കു മടങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ് ഹഫീസ്.

റയാന്‍ ടെന്‍ ഡുഷാറ്റെ (41 വയസ്സ്, 119 ദിവസം)
പ്രായമേറിയവരില്‍ രണ്ടാംസ്ഥാനത്തുള്ളയാള്‍ അസോസിയേറ്റ് രാജ്യങ്ങളിലൊന്നായ നെതര്‍ലാന്‍ഡ്‌സിന്റെ ഓള്‍റൗണ്ടര്‍ റയാന്‍ ടെന്‍ ഡുഷാറ്റെയാണ്. 41 വയസ്സും 119 ദിവസവുമാണ് അദ്ദേഹത്തിന്റെ പ്രായം. ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ പുറത്തായ ഡച്ച് ടീം ഇതിനകം നാട്ടില്‍ തിരിച്ചെത്തിക്കഴിഞ്ഞു. ഐപിഎല്ലില്‍ നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് ഡുഷാറ്റെ. ഇത്തവണ യോഗ്യതാ റൗണ്ടില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും തോറ്റാണ് നെതര്‍ലാന്‍ഡ്‌സ് പുറത്തായത്.
രണ്ടു മല്‍സരങ്ങളിലാണ് ഡുഷാറ്റെയ്ക്കു ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. അയര്‍ലാന്‍ഡുമായുള്ള ആദ്യ കളിയില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു. നമീബിയക്കെതിരായ അടുത്ത മല്‍സരത്തില്‍ ഡുഷാറ്റെയ്ക്കു ബാറ്റ് ചെയ്യാനുള്ള അവസരവും ലഭിച്ചില്ല. ശ്രീലങ്കയുമായുള്ള അവസാന കളിയില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്നു അദ്ദേഹം ടീം മാനേജ്‌മെന്റിനോടു അഭ്യര്‍ഥിക്കുകയായിരുന്നു. നെതര്‍ലാന്‍ഡ്‌സ് സൂപ്പര്‍ 12 കാണാതെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതിനു പിന്നാലെ ഡുഷാറ്റെ ക്രിക്കറ്റില്‍ നിന്നു വിരമിക്കലും പ്രഖ്യാപിച്ചിരുന്നു.

ക്രിസ് ഗെയ്ല്‍ (42 വയസ്സ്, 36 ദിവസം)
ലോകകപ്പിലെ വല്ല്യേട്ടന്‍ യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ്. 42 ദിവസവും 37 ദിവസവുമാണ് (ഒക്ടോബര്‍ 27) അദ്ദേഹത്തിന്റെ പ്രായം. കഴിഞ്ഞ മാസം 21നായിരുന്നു അദ്ദേഹം തന്റെ 42ാം പിറന്നാള്‍ ആഘോഷിച്ചത്.
ടൂര്‍ണമെന്റില്‍ വിന്‍ഡീസിനു വേണ്ടി കളിച്ച രണ്ടു മല്‍സരങ്ങളിലും ഗെയ്ല്‍ റണ്ണെടുക്കാന്‍ പാടുപെട്ടിരുന്നു. രണ്ടു മല്‍സരങ്ങളില്‍ നിന്നും 25 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിരുന്നുള്ളൂ. രണ്ടു കളികളിലും വിന്‍ഡീസ് തോല്‍ക്കുകയും ചെയ്തു. പഴയ മെയ്‌വഴക്കവും ചടുലതയുമൊന്നും അേേദ്ദഹത്തിന്റെ ബാറ്റിങില്‍ കാണാനായിരുന്നില്ല. നേരത്തേ ടൂര്‍ണമെന്റിനു മുന്നോടിയായുള്ള സന്നാഹത്തിലും ഗെയ്ല്‍ ബാ്റ്റിങില്‍ തിളങ്ങിയിരുന്നില്ല.
ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ സെഞ്ച്വറിയടിച്ചിട്ടുള്ള ആദ്യത്തെ ബാറ്ററെന്ന റെക്കോര്‍ഡ് ഗെയ്‌ലിന്റെ പേരിലാണ്. കൂടാതെ ടി20 ഫോര്‍മാറ്റില്‍ മിക്ക ബാറ്റിങ് റെക്കോര്‍ഡുകളുടെയും അവകാശി യൂനിവേഴ്‌സല്‍ ബോസാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications