Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World cup: ചാംപ്യന്മാര്‍ക്ക് എത്ര കിട്ടുമെന്നറിയാം, സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

1

ഈ മാസമാരംഭിക്കുന്ന ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചു. 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ചാംപ്യന്‍മാരാവുന്നവര്‍ക്കു 12.02 കോടിയാണ് (1.6 മില്ല്യണ്‍) സമ്മാനത്തുകയായി ലഭിക്കുക. റണ്ണറപ്പാവുന്നവര്‍ക്കു 6.01 കോടിയും കിട്ടും. 2016ലെ കഴിഞ്ഞ ടൂര്‍ണമെന്റിലേതിനേക്കാള്‍ കൂടുതലാണിത്. അന്നു ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനു ലഭിച്ചത് 1.2 മില്ല്യണായിരുന്നു.

ഇത്തവണത്തെ ലോകകപ്പിന്റെ സെമി ഫൈനലില്‍ പരാജയപ്പെടുന്ന ടീമുകള്‍ക്കു ഏകദേശം മൂന്നു കോടി രൂപ വീതമാണ് ലഭിക്കുക. ആദ്യ റൗണ്ടിലും സൂപ്പര്‍ 12ലും ജയിക്കുന്ന ഓരോ മല്‍സരത്തിനും 30 ലക്ഷം വീതമാണ് ടീമുകള്‍ക്കു ലഭിക്കുക. സൂപ്പര്‍ 12ല്‍ പുറത്താവുന്ന ഓരോ ടീമിനും 52.5 ലക്ഷവും പ്രൈസ് മണിയായി കിട്ടും. ടൂര്‍ണമെന്റിലാകെ സമ്മാനത്തുകയായി മാത്രം ഏകദേശം 42 കോടിയാണ് ഐസിസിക്കു ചെലവഴിക്കേണ്ടി വരിക. കഴിഞ്ഞ ലോകകപ്പിലും ഇതേ തുക തന്നെയായിരുന്നു ആദ്യ റൗണ്ട്, സൂപ്പര്‍ 12 എന്നിവയില്‍ വിജയികള്‍ക്കു നല്‍കിയിരുന്നത്.

എട്ടു രാജ്യങ്ങളാണ് ഇതിനകം സൂപ്പര്‍ 12ലേക്കു യോഗ്യത നേടിയിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ വിന്‍ഡീസിനോടൊപ്പം ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഈ ടീമുകള്‍. യോഗ്യതാ റൗണ്ടില്‍ നിന്നുള്ള നാലു ടീമുകള്‍ കൂടി സൂപ്പര്‍ 12ലേക്കു വരും. ആറു ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായാണ് സൂപ്പര്‍ 12ല്‍ വേര്‍തിരിച്ചത്. മരണഗ്രൂപ്പായ ഒന്നില്‍ വിന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, യോഗ്യത നേടുന്ന രണ്ടു ടീമുകള്‍ എന്നിവരുണ്ടാവും. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, യോഗ്യതാ റൗണ്ടിലെ രണ്ടു ടീമുകള്‍ എന്നിവരുമിറങ്ങും.

ഈ മാസം 17ന് യോഗ്യതാ മല്‍സരങ്ങള്‍ക്കു തുടക്കമാവും. എട്ടു ടീമുകളാണ് യോഗ്യതാ റൗണ്ടിലുള്ളത്. മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയെക്കൂടാതെ ബംഗ്ലാദേശ്, അയര്‍ലാന്‍ഡ്, നമീബിയ, നെതര്‍ലാന്‍ഡ്‌സ്, ഒമാന്‍, പപ്പുവ ന്യുഗ്വിനി, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരാണ് യോഗ്യതാ റൗണ്ടിലുള്ളത്. ഒമാന്‍, അബുദാബി എന്നീവിടങ്ങളിലാണ് യോഗ്യതാ മല്‍സരങ്ങള്‍. നാലു ടീമുകള്‍ വീതം രണ്ടു ഗ്രൂപ്പുകളിലാണ് യോഗ്യതാ മല്‍സരം കളിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളവര്‍ സൂപ്പര്‍ 12ലേക്കു മുന്നേറും.

ഡിആര്‍എസ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) ആദ്യമായി നടപ്പാക്കുന്ന ടി20 ലോകകപ്പ് കൂടിയാണ് ഇത്തവണത്തേത്. അതോടൊപ്പം ടൂര്‍ണമെന്റിലെ ഓരോ മല്‍സരത്തിലും രണ്ടു വീതം ഡ്രിങ്ക്‌സ് ബ്രേക്കും അനുവദിച്ചിട്ടുണ്ട്. ഓരോ ഇന്നിങ്‌സിന്റെയും മധ്യത്തില്‍ വച്ചായിരിക്കും രണ്ടു മിനിറ്റും 30 സെക്കന്റും ദൈര്‍ഘ്യമുള്ള ബ്രേക്കുണ്ടാവുക.

Story first published: Sunday, October 10, 2021, 16:34 [IST]
Other articles published on Oct 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+