For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup: ഒരോവറില്‍ 21, നാലോവറില്‍ 54!- ദയനീയം ഭുവി, ഇന്ത്യക്കു ആശങ്ക

വിക്കറ്റൊന്നും ഭുവിക്കു ലഭിച്ചില്ല

1

ദുബായ്: ടി20 ലോകകപ്പിനു മുന്നോടിയായുള്ള ആദ്യ സന്നാഹത്തില്‍ ഇംഗ്ലണ്ടിനെതിരേ റണ്‍സ് വാരിക്കോലി നല്‍കി ഇന്ത്യക്കു തലവേദനായിയിരിക്കുകയാണ് പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍. ഇംഗ്ലീഷ് ബാറ്റസ്മാന്‍മാര്‍ റണ്ണടിച്ചുകൂട്ടിയ മല്‍സരത്തില്‍ ഭുവിയായിരുന്നു ഏറ്റവും മോശം. നാലോവറില്‍ 13.50 ഇക്കോണമി റേറ്റില്‍ 54 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല. രണ്ടു വൈഡുകളും ഒരു നോ ബോളും ഭുവി എറിയുകയും ചെയ്തു.

റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കുന്ന, ഡെത്ത് ഓവറില്‍ എതിര്‍ ബാറ്റിങ് നിരയെ കുഴക്കുന്ന പഴയ ഭുവിയുടെ നിഴല്‍ പോലും ഇംഗ്ലണ്ടിനെതിരേ കണ്ടില്ല. ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറയെറിഞ്ഞ 19ാം ഓവറില്‍ ഇംഗ്ലണ്ടിനു നേടാനായത് ആറു റണ്‍സ് മാത്രമായിരുന്നു. ബുംറ ഒരു വിക്കറ്റെടുക്കുകയും ചെയ്തു. അവസാനത്തെ ഓവര്‍ ഭുവിയെയായിരുന്നു കോലി ഏല്‍പ്പിച്ചത്. എന്നാല്‍ ഇതു ദുരന്തത്തില്‍ കലാശിച്ചു. 19ാം ഓവറില്‍ അഞ്ചിന് 167 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഭുവിയെറിഞ്ഞ 20ാം ഓവറില്‍ 21 റണ്‍സ് വാരിക്കൂട്ടിയതോടെയാണ് ഇംഗ്ലണ്ട് 188ലെത്തിയത്.

വൈഡോടെയായിരുന്നു ഭുനി അവസാനത്തെ ഓവറില്‍ തുടങ്ങിയത്. തൊട്ടടുത്ത ബോൡ റണ്ണൊന്നുമില്ല. രണ്ടാമത്തെയും മൂന്നാമത്തെയും ബോളുകളില്‍ മോയിന്‍ അലിയും ക്രിസ് വോക്‌സും ചേര്‍ന്ന് രണ്ടു റണ്‍സ് വീതമെടുത്തു. നാലാമത്തെ ബോള്‍ അലി സിക്‌സറിലേക്കു പറത്തി. അഞ്ചാമത്തെയും ആറാമത്തെയും ബോളുകളില്‍ സിക്‌സറും അദ്ദേഹം അടിച്ചെടുത്തു.

ലോകകപ്പില്‍ ഇന്ത്യയുടെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ എന്നിവരാണ്. എന്നാല്‍ ഭുവിയെ പഴയു പോലെ ആശ്രയിക്കാന്‍ കഴിയില്ലെന്നു ഇംഗ്ലണ്ടിനെതിരായ സന്നാഹ മല്‍സരം കാണിച്ചു തന്നിരിക്കുകയാണ്. നേരത്തേ നടന്ന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിച്ചപ്പോഴും ഇതു തന്നെയായിരുന്നു ഭുവിയുടെ അവസ്ഥ. എസ്ആര്‍എച്ചിനു വേണ്ടി ബൗള്‍ ചെയ്യവെ അദ്ദേഹം യഥേഷ്ടം റണ്‍സ് വാരിക്കോരി നല്‍കിയിരുന്നു. 11 മല്‍സരങ്ങളില്‍ 55.83 എന്ന മോശം ശരാശരിയില്‍ ആറു വിക്കറ്റുകള്‍ മാത്രമാണ് ഭുവിക്കു വീഴ്ത്താനായത്. 16 റണ്‍സിന് ഒരു വിക്കറ്റെടുത്തതായിരുന്നു മികച്ച പ്രകടനം.

ലോകകപ്പില്‍ ഭുവനേശ്വറിനെ പുറത്തിരുത്തി ബാറ്റിങില്‍ കൂടി മികവ് കാണിക്കുന്ന ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ബുധനാഴ്ച ഓസ്‌ട്രേലിയക്കെതിരേ ഒരു സന്നാഹമല്‍സരം കൂടി ഇന്ത്യ കളിക്കുന്നുണ്ട്. പ്ലെയിങ് ഇലവനില്‍ തന്റെ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കാന്‍ ഭുവിക്കു ലഭിക്കുന്ന അവസാന അവസരം കൂടിയായിരിക്കും ഇത്. ഈ കളിയിലും ഫ്‌ളോപ്പായാല്‍ അദ്ദേഹത്തെ ഇന്ത്യ ലോകകപ്പില്‍ മാറ്റിനിര്‍ത്തിയേക്കും.

ഇന്ത്യ സ്ക്വാഡ്
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

ഇംഗ്ലണ്ട് സ്ക്വാഡ്
ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജാസണ്‍ റോയ്, ലിയാം ലിവിങ്‌സ്റ്റണ്‍, ഡേവിഡ് മലാന്‍, മോയിന്‍ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ടോം കറെന്‍, ജോണി ബെയര്‍സ്‌റ്റോ, സാം ബില്ലിങ്‌സ്, ജോസ് ബട്‌ലര്‍, ക്രിസ് ജോര്‍ഡന്‍, ടൈമല്‍ മില്‍സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

Story first published: Tuesday, October 19, 2021, 0:18 [IST]
Other articles published on Oct 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+