Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിലെ അനുഭവം ആവര്‍ത്തിക്കുമോ? ടി20 ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്താന്‍ ബിസിസിഐ

മുംബൈ: ഇൗ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഇന്ത്യയില്‍തന്നെ നടത്താന്‍ ബിസിസി ഐ. കോവിഡ് വ്യാപനം ശക്തമായതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നടന്ന ഐപിഎല്ലിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. കൂടാതെ ബയോബബിള്‍ സുരക്ഷയിലെ പാളിച്ചകൊണ്ട് താരങ്ങളിലേക്കും കോവിഡ് വ്യാപനം ഉണ്ടായിരുന്നു. 14ാം സീസണ്‍ പൂര്‍ത്തിയാക്കാന്‍ ബിസിസി ഐക്ക് സാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കെയാണ് ടി20 ലോകകപ്പ് ഇന്ത്യയില്‍ത്തന്നെ നടത്താന്‍ ബിസിസി ഐ ആലോചിക്കുന്നത്. ഇന്‍സൈഡ്‌സ്‌പോര്‍ട്ടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

'ജൂണ്‍ ഒന്നിന് ഐസിസിയുടെ മീറ്റിങ്ങുണ്ട്. അതിന് മുന്നോടിയായി ഈ മാസം 29ന് ബിസിസി യുടെ പ്രത്യേക യോഗം ചേര്‍ന്ന് കോവിഡ് സാഹചര്യം പരിശോധിക്കുകയും ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ എന്തൊക്കെ ചെയ്യാനാവുമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യും.ഒക്ടോബറിലും നവംബറിലുമായി ലോകകപ്പ് നടത്താനാണ് പദ്ധതിയുള്ളത്'- ബിസിസിഐ വൃത്തത്തെ ഉദ്ധരിച്ച് ഇന്‍സൈഡ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

bcci

ഒമ്പത് വേദികളിലായി ലോകകപ്പ് നടത്താമെന്നാണ് ബിസിസി ഐ ആലോചിക്കുന്നത്. അഹമ്മദാബാദ്, മുംബൈ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ധര്‍മശാല, ലെക്‌നൗ എന്നിവടങ്ങാണ് മത്സരവേദിയായി പരിഗണിക്കുന്നത്. എന്നാല്‍ നിലവില്‍ ഇവിടെയെല്ലാം കോവിഡ് വ്യാപനം ശക്തമാണ്. 29ന് നടകുന്ന പ്രത്യേക മീറ്റിങ്ങില്‍ ക്രിക്കറ്റ് ബോര്‍ഡുകളെ പങ്കെടുപ്പിച്ച് ലോകകപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

നിലവില്‍ കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം ശക്തമായി തുടരുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഇത്രയും രാജ്യങ്ങളെ പങ്കെടുപ്പിച്ച് ടി20 ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റ് നടത്തുക വലിയ വെല്ലുവിളി തന്നെയാണ്. സുരക്ഷിതമായി ബയോബബിള്‍ സുരക്ഷ ഒരുക്കുകയെന്നത് തന്നെ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഐപിഎല്ലിലെ ഇന്ത്യ ഒരുക്കിയ ബയോബബിള്‍ സുരക്ഷയ്‌ക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പല വിദേശ താരങ്ങളും നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഇന്ത്യയില്‍ ഒരുക്കിയ ബയോബബിള്‍ സുരക്ഷയെ വിമര്‍ശിച്ചിരുന്നു. കൂടാതെ ഇന്ത്യയിലെ കോവിഡ് സാഹചര്യം പരിഗണിച്ച് പല രാജ്യങ്ങളും ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിനാല്‍ത്തന്നെ ഇന്ത്യയിലേക്ക് കളിക്കാനെത്താന്‍ പല ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും വിയോജിപ്പുണ്ടാവും.

നേരത്തെ യുഎഇ,ഇംഗ്ലണ്ട് എന്നിവടങ്ങളിലൊരിടത്ത് ലോകകപ്പ് നടത്താന്‍ ബിസിസി ഐ ആലോചിക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പാതിവഴിയില്‍ മുടങ്ങിയ ഐപിഎല്‍ 14ാം സീസണ്‍ സെപ്തംബറില്‍ നടത്താനും ബിസിസി ഐ ആലോചിക്കുന്നുണ്ട്. ജൂണ്‍ 1ന് നടക്കുന്ന ഐസിസി സമ്മേളനത്തിന് ശേഷം ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

Story first published: Wednesday, May 19, 2021, 12:51 [IST]
Other articles published on May 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+