Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഒരു ബോള്‍ പോലും കളിച്ചില്ല, റസ്സല്‍ പുറത്ത്!- നാണക്കേടിന്റെ ലിസ്റ്റില്‍

1

ഷാര്‍ജ: ഐസിസിയുടെ ടി20 ലോകകപ്പില്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായിട്ടുള്ള താരങ്ങളുടെ ലിസ്റ്റില്‍ ഇനി വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലും. സൂപ്പര്‍ 12ലെ ഗ്രൂപ്പ് ഒന്ന് പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരോണ് റസ്സലിന് ഇങ്ങനെയൊരു തിരിച്ചടി നേരിട്ടത്. ഒരു ബോള്‍ പോലും നേരിടാതെയാണ് അദ്ദേഹം റണ്ണൗട്ടായി മടങ്ങിയത്. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു ബോള്‍ പോലും കളിക്കാതെ റണ്ണൗട്ടായ ഒമ്പതാമത്തെ താരമായി റസ്സല്‍ മാറി. വെസ്റ്റ് ഇന്‍ഡീസിന്റെ ഒരു താരം ഈ തരത്തില്‍ പുറത്തായതും ഇതാദ്യമായിട്ടാണ്.

നേരത്തേ ഒരു ബോള്‍ പോലും കളിക്കാനാവാതെ റണ്ണൗട്ടായി ക്രീസ് വിട്ട മറ്റുള്ളവര്‍ ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഡാനിയേല്‍ വെറ്റോറി, പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍, മുന്‍ പാക് നായകന്‍ മിസ്ബാഹുല്‍ ഹഖ്, ഇംഗ്ലണ്ടിന്റെ മൈക്കല്‍ യാര്‍ഡി, ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരങ്ങളായ തിലകരത്‌നെ ദില്‍ഷന്‍, മഹേല ജയവര്‍ധനെ, ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ഡേവിഡ് വില്ലി, ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരാണ്.

ബംഗ്ലാദേശിനെതിരേ 13ാം ഓവറിലായിരുന്നു വിന്‍ഡീസ് ആരാധകരെ സ്തബ്ധരാക്കി റസ്സല്‍ ക്രീസിലെത്തി തൊട്ടുപിന്നാലെ ഒരു ബോള്‍ പോലും കളിക്കാനാവാതെ തിരികെ പോയത്. കരെണ്‍ പൊള്ളാര്‍ഡ് മൂന്നാമത്തെ ബോളിനു ശേഷം റിട്ടയേര്‍ഡ് ഹര്‍ട്ടായതിനെ തുടര്‍ന്നായിരുന്നു റസ്സല്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. റോസ്റ്റണ്‍ ചേസായിരുന്നു അപ്പോള്‍ ക്രീസിലുണ്ടായിരുന്ന ബാറ്റ്‌സ്മാന്‍. ടസ്‌കിന്‍ അഹമ്മദിന്റെ ബോള്‍ നേരിട്ടത് ചേസായിരുന്നു. ലെങ്ത്ത് ബോളിനെതതിരേ ചേസിന്റെ സ്‌ട്രെയ്റ്റ് ഷോട്ട് ടസ്‌കിന്റെ കാലില്‍ തട്ടിയ ശേഷം നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലെ സ്റ്റംപില്‍ പതിച്ചു. റസ്സല്‍ അപ്പോള്‍ ക്രീസിനു പുറത്തായിരുന്നു. ഇതോടെ അദ്ദേഹത്തിനു നിരാശയോടെ ഗ്രൗണ്ട് വിടേണ്ടി വരികയും ചെയ്തു.

അതേസമയം മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ വിന്‍ഡീസ് മൂന്നു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. ഈ ജയത്തോടെ വിന്‍ഡീസ് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തിയപ്പോള്‍ ബംഗ്ലാദേശ് പുറത്താവുകയും ചെയ്തു. രണ്ടു തോല്‍വികള്‍ക്കു ശേഷം വിന്‍ഡീസിന്റെ ആദ്യ വിജയമായിരുന്നു ഇത്. ബംഗ്ലാദേശാവട്ടെ തുടരെ മൂന്നാമത്തെ കളിയിലും തോറ്റതോടെ സെമി കാണാതെ മടങ്ങുകയായിരുന്നു. 143 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശിനു വിന്‍ഡീസ് നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട വിന്‍ഡീസ് ഏഴു വിക്കറ്റിന് 142 റണ്‍സെടുത്തു. മറുപടിയില്‍ ബംഗ്ലാദേശിനു അഞ്ചു വിക്കറ്റിന് 139 റണ്‍സെടുത്താനേ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണ്ടയിടത്ത് ഒമ്പതു റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.

Story first published: Friday, October 29, 2021, 20:08 [IST]
Other articles published on Oct 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+