For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: നമീബിയ നാണംകെട്ടു, ഉജ്ജ്വല ജയവുമായി അഫ്ഗാന്റെ തിരിച്ചുവരവ്

62 റണ്‍സിനാണ് അഫ്ഗാന്റെ വിജയം

1

അബുദാബി: ഐസിസിയുടെ ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ വിജയവുമായി അഫ്ഗാനിസ്താന്റെ തിരിച്ചുവരവ്. സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലെ മൂന്നാം റൗണ്ട് മല്‍സരത്തില്‍ അരങ്ങേറ്റക്കാരായ നമീബിയയെ നാണംകെടുത്തിയാണ് അഫ്ഗാന്‍ കരുത്തുകാട്ടിയത്. പാകിസ്താനെതിരായ കളിയിലേറ്റ പരാജയത്തിനു ശേഷമിറങ്ങിയ അഫ്ഗാന്‍ ഇതിന്റെ ക്ഷീണം നമീബിയക്കെതിരേ തീര്‍ക്കുകയായിരുന്നു. 62 റണ്‍സിന്റെ ആധികാരിക വിജയമാണ് മുഹമ്മദ് നബിയുടെ ടീം സ്വന്തമാക്കിയത്.

മറ്റുള്ള ടീമുകളെല്ലാം ടോസ് ലഭിച്ചാല്‍ ബൗളിങ് തിരഞ്ഞെടുക്കുമ്പോള്‍ അവരില്‍ നിന്നും വീണ്ടും വ്യത്യസ്തനാവുകയാണ് അഫ്ഗാന്‍ നായകന്‍ നബി. നമീബിയക്കെതിരേ ടോസ് ലഭിച്ച അദ്ദേഹം ഒരിക്കല്‍ക്കൂടി ബാറ്റിങാണ് തിരഞ്ഞെടുത്തത്. പൂര്‍ണ ഫിറ്റല്ലാത്ത സ്പിന്‍ സെന്‍സേഷന്‍ മുജീബുര്‍ റഹ്മാന് വിശ്രമം നല്‍കിയാണ് അഫ്ഗാന്‍ ഇറങ്ങിയത്. പകരം ഹമീദ് ഹസന്‍ പ്ലെയിങ് ഇലവനിലേക്കു വരികയായിരുന്നു. 161 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം നമീബിയക്കു അഫ്ഗാന്‍ നല്‍കുകയും ചെയ്തു. പക്ഷെ ഈ സ്‌കോര്‍ നമീബിയക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഒമ്പതു വിക്കറ്റിനു 98 റണ്‍സെടുക്കാനേ അഫ്ഗാനു സാധിച്ചുള്ളൂ.

2

നമീബിയയുടെ ഇന്നിങ്‌സിസില്‍ 20 റണ്‍സ് തികച്ചത് ഡേവിഡ് വിസെ മാത്രമായിരുന്നു. അദ്ദേഹം 26 റണ്‍സെടുത്ത് പുറത്തായി. 30 ബോളില്‍ രണ്ടു ബൗണ്ടറികളോടെയായിരുന്നു ഇത്. മറ്റാരും തന്നെ 15 റണ്‍സ് പോലുമിലെത്തിയില്ല. യാന്‍ നിക്കോള്‍ ലോഫ്റ്റി എറ്റണ്‍ 14ഉം ക്യാപ്റ്റന്‍ ജെറാഡ് ഇറാസ്മസ് 12ഉം മൈക്കല്‍ വാന്‍ ലിന്‍കന്‍ 11ഉം റണ്‍സെടുത്ത് മടങ്ങി. റുബെന്‍ ട്രെംപെല്‍മാന്‍ 12 റണ്‍സോടെ പുറത്താവാതെ നിന്നു. മൂന്നു വിക്കറ്റ് വീതമെടുത്ത ഫാസ്റ്റ് ബൗളര്‍മാരായ ഹമീദ് ഹസനും നവീനുള്‍ ഹഖാണ് നമീബിയയെ എറിഞ്ഞിട്ടത്. നാലോവറില്‍ ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഹമീദ് മൂന്നു പേരെ പുറത്താക്കിയത്. ഗുല്‍ബദിന്‍ നയ്ബ് രണ്ടു വിക്കറ്റ് വീഴ്ത്തി. നവീനുള്‍ ഹഖാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

നേരത്തേ അഫ്ഗാന്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നിശ്ചിത ഓവറിലെടുത്തത്. അഫ്ഗാന്‍ നിരയില്‍ ആരും തന്നെ ഫിഫ്റ്റി തികച്ചില്ല. 45 റണ്‍സെടുത്ത ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ഷഹ്‌സാദാണ് ടീമിന്റെ അമരക്കാരനായത്. 33 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഹസ്‌റത്തുള്ള സസായ് (33), നായകന്‍ നബി (32*), അസ്ഗര്‍ അഫ്ഗാന്‍ (31) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

3

ഓപ്പണിങ് വിക്കറ്റില്‍ സസായ്- ഷഹ്‌സാദ് ജോടി 53 റണ്‍സെടുത്തിരുന്നു. അഫ്ഗാന്‍ ഇന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇതു തന്നെയായിരുന്നു. ഒരു ഘട്ടത്തില്‍ അഫ്ഗാന്‍ 160ലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ നബിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് അവരെ ഈ സ്‌കോറിലെത്തിക്കുകയായിരുന്നു. വെറും 17 ബോളിലാണ് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം അദ്ദേഹം പുറത്താവാതെ 33 റണ്‍സെടുത്തത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും അഫ്ഗാന്റെ രണ്ടാമത്തെ വിജയമാണിതെങ്കില്‍ രണ്ടു കളികളില്‍ നിന്നും നമീബിയയുടെ ആദ്യ തോല്‍വിയാണിത്. നമീബിയക്കെതിരേ നേടിയ മികച്ച വിജയം സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ അഫ്ഗാനെ രണ്ടാംസ്ഥാനം ഭദ്രമാക്കാന്‍ സഹായിക്കുകയും ചെയ്തു.

ഗംഭീര തുടക്കമായിരുന്നു അഫ്ഗാനു ടൂര്‍ണമെന്റില്‍ ലഭിച്ചത്. സ്‌കോട്ട്‌ലാന്‍ഡിനെ 130 റണ്‍സിന് അവര്‍ വാരിക്കളയുകയായിരുന്നു. അഞ്ചു വിക്കറ്റുകളെടുത്ത മുജീബുര്‍ റഹ്മാനും നാലു വിക്കറ്റുകള്‍ വീഴ്ത്തിയ റാഷിദും ചേര്‍ന്നായിരുന്നു സ്‌കോട്ട്‌ലാന്‍ഡിനെ തരിപ്പണമാക്കിയത്. പക്ഷെ ബാബര്‍ ആസമിന്റെ പാകിസ്താനെതിരേ ഈ വിജയം ആവര്‍ത്തിക്കാന്‍ അഫ്ഗാനു കഴിഞ്ഞില്ല. അഞ്ചു വിക്കറ്റിനു അവര്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. എങ്കിലും അഫഗ്ാനെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമായിരുന്നു നബിയും സംഘവും കാഴ്ചവച്ചത്.

എന്നാല്‍ യോഗ്യതാ റൗണ്ട് കളിച്ചാണ് നമീബിയ സൂപ്പര്‍ 12ല്‍ ഇടം നേടിയത്. ശ്രീലങ്കയുള്‍പ്പെട്ട ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞു. ശ്രീലങ്ക കഴിഞ്ഞാല്‍ ഗ്രൂപ്പിലെ ഫേവറിറ്റുകളായിരുന്ന അയര്‍ലാന്‍ഡിനെ പിന്തള്ളയിയായിരുന്നു നമീബിയയുടെ വരവ്. സ്‌കോട്ട്‌ലാന്‍ഡായിരുന്നു സൂപ്പര്‍ 12ലെ ആദ്യ അങ്കത്തില്‍ അവരെ കാത്തിരുന്നത്. ബൗളിങ് മികവില്‍ സ്‌കോട്ടിഷ് ടീമിനെ നാലു വിക്കറ്റിനു തോല്‍പ്പിച്ച് നമീബിയ തുടക്കം ഗംഭീരമാക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

അഫ്ഗാനിസ്താന്‍- ഹസ്‌റത്തുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ് (വിക്കറ്റ് കീപ്പര്‍), റഹ്മാനുള്ള ഗുര്‍ബാസ്, നബീജുള്ള സദ്രാന്‍, മുഹമ്മദ് നബി (ക്യാപ്റ്റന്‍), അസ്ഗര്‍ അഫഗ്ാന്‍, ഗുല്‍ബദിന്‍ നയ്ബ്, റാഷിദ് ഖാന്‍, കരീം ജന്നത്ത്, നവീനുള്‍ ഹഖ്, മുജീബുര്‍ റഹ്മാന്‍, ഹമീദ് ഹസന്‍.

നമീബിയ- ക്രെയ്ഗ് വില്ല്യംസ്, സെയ്ന്‍ ഗ്രീന്‍ (വിക്കറ്റ് കീപ്പര്‍), ജെറാഡ് എറാസ്മസ് (ക്യാപ്റ്റന്‍), ഡേവിഡ് വിസെ, മൈക്കല്‍ വാന്‍ലിങ്കന്‍, ജെജെ സമിത്ത്, യാന്‍ ഫ്രിലിന്‍ക്, പിക്കി യാ ഫ്രാന്‍സ്, യാന്‍ നിക്കോള്‍ ലോഫ്റ്റി ഇറ്റണ്‍, റുബെന്‍ ട്രെംപെല്‍മാന്‍, ബെര്‍നാര്‍ഡ് സ്‌കോള്‍സ്.

Story first published: Sunday, October 31, 2021, 19:21 [IST]
Other articles published on Oct 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+