Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ഇന്ത്യക്കാര്‍ ശരിയല്ല, ലോകകപ്പില്‍ 'കാണിച്ചുതരാം'!! ഷഹീന്റെ മുന്നറിയിപ്പ്, കാരണമിങ്ങനെ

ഐസിസി ടി20 ലോകകപ്പില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോ പോരിന് മുമ്പ് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി പാകിസ്താന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡി. ഫെബ്രുവരി 15നു കൊളംബോയിലാണ് ഇന്ത്യയും പാക് പടയും ലോകകപ്പില്‍ അങ്കം കുറിക്കുന്നത്. ഈ വര്‍ഷം ഇരുടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം കൂടിയാണിത്.

കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ യുഎഇയില്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലിലാണ് അവസാനായി ഇന്ത്യ- പാക് പോര് അരങ്ങേറിയത്. അന്നു അവരെ തകര്‍ത്ത് തുടര്‍ച്ചയായി രണ്ടാം തവണയും ഏഷ്യാ കപ്പില്‍ മുത്തമിടാനും ഇന്ത്യക്കു സാധിച്ചിരുന്നു. ടൂര്‍ണമെന്റില്‍ മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കായിരുന്നു.

SHAHEEN AFRIDI

ഷഹീന്റെ മുന്നറിയിപ്പ്

പാകിസ്താനില്‍ വച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ഇന്ത്യക്കെതിരേ ഷഹീന്‍ അഫ്രീഡി ആഞ്ഞടിച്ചത്. ടീം ഇന്ത്യക്കതിരേയല്ല, മറിച്ച് ഇന്ത്യയിലെ മൊത്തം ജനങ്ങളെയും വിമര്‍ശിക്കുന്ന തരത്തിലുള്ള തരത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്.

അതിര്‍ത്തിക്ക് അപ്പുറത്തുള്ള ആളുുകളില്‍ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ അഭാവമുണ്ട്. ഞങ്ങള്‍ ഇതിനു കളിക്കളത്തില്‍ മറുപടി നല്‍കുമെന്നായിരുന്നു ഷഹീന്റെ മുന്നറിയിപ്പ്. അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയെ തീര്‍ക്കുമെന്നു തന്നെയാണ് ഇടംകൈയന്‍ പേസര്‍ ഇതിലൂടെ ഉദ്ദേശിച്ചതെന്നു വ്യക്തമാണ്.

കഴിഞ്ഞ ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടങ്ങളെല്ലാം തന്നെ വിവാദങങള്‍ നിറഞ്ഞതായിരുന്നു. പാകിസ്താനുമായുള്ള രാഷ്ട്രീയ ബന്ധം ഏറെ വഷളായി മാറിയതിനാല്‍ തന്നെ കളിക്കളത്തില്‍ അവരുമായി ഹസ്തദാനം ചെയ്യുന്നതടക്കമുള്ള യാതൊന്നും വേണ്ടെന്നു ഇന്ത്യന്‍ ടീം നേരത്ത തീരുമാനിച്ചിരുന്നു.

ആദ്യ കളിക്കു ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനത്തിനു തയ്യാറാവാതെ ഗ്രൗണ്ട് വിട്ടത് പാക് ടീമിനെ ഞെട്ടിക്കുകയും ചെയ്തു. പിന്നാലെയുള്ള പോസ്റ്റ് മാച്ച് ഷോയില്‍ നിന്നും പാക് നായകന്‍ സല്‍മാന്‍ ആഗ അതിനോടു പ്രതികരിച്ചത്.

SURYA AGHA

തുടര്‍ന്നുള്ള ഇന്ത്യക്കെതിരായ കളിയില്‍ യുദ്ധ വിമാനം വെടിവെച്ചിട്ടെന്ന് ആംഗ്യം കാണിച്ചുള്ള പാക് പേസര്‍ ഹാരിസ് റൗഫിന്റെ പരിഹാസവും വലിയ വിവാദങ്ങള്‍ക്കു വഴിയൊരുക്കി. കൂടാതെ ഫിഫ്റ്റിക്കു ശേഷം പാക് ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാന്‍ ആകാശത്തേക്കു വെടിയുതിര്‍ക്കുന്ന തരത്തില്‍ ബാറ്റ് കൊണ്ട് ആംഗ്യം കാണിച്ചതും വന്‍ വിവാദമായി.

ഇതിനു മറുപടിയായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും വിക്കറ്റെടുത്ത ശേഷം വിമാനം വെടിവച്ചിടുന്ന ആംഗ്യം കാണിച്ച് റൗഫിനെ പരിഹസിച്ചിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ക്കെല്ലാം പിന്നീട് ഐസിസിയുടെ താക്കീതും ലഭിച്ചിരുന്നു. സമാനമായ സംഭവങ്ങള്‍ ഇനി വരാനിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടത്തിലും നമുക്കു പ്രതീക്ഷിക്കാം.

2026 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്.

പാകിസ്താന്റെ താല്‍ക്കാലിക സ്‌ക്വാഡ്

സല്‍മാന്‍ അലി ആഗ (ക്യാപ്റ്റ്ന്‍), സയിം അയൂബ്, സാഹിബ്‌സദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, ബാബര്‍ ആസം, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ്, നവാസ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, സല്‍മാന്‍ അലി മിര്‍സ, അബ്രാര്‍ അഹമ്മദ്, ഉസ്മാന്‍ താരീഖ്.

Story first published: Thursday, January 8, 2026, 10:21 [IST]
Other articles published on Jan 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+