For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: 2021 ആവര്‍ത്തിക്കുമോ പാക് പട? ഇന്ത്യക്കെതിരേ ഈ 11, 'റണ്‍മെഷീന്‍' ബൗളറില്ല

അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടത്തിനായാണ്. ഫെബ്രുവരി 15നു ശ്രീലങ്കയിലെ കൊളംബോയിലാണ് ഈ സൂപ്പര്‍ പോര്. കളിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലാണ് ഇന്ത്യയും പാക്കും അവസാനമായി കൊമ്പുകോര്‍ത്തത്.

ഫൈനലിലടക്കം മൂന്നു തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കായിരുന്നു. ലോകകപ്പുകളിലടക്കം സമീപകാലത്തൊന്നും ഇന്ത്യയെ വീഴ്ത്താന്‍ പാക്പടയ്ക്കായിട്ടില്ല. ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ എട്ടു തവണയാണ് ഇന്ത്യയും പാക്കും അങ്കം കുറിച്ചത്. ഇതില്‍ ഏഴിലും ജയം ഇന്ത്യക്കു തന്നെ. 2021ലെ ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കു പത്തു വിക്കറ്റിന്റെ ഷോക്ക് നല്‍കിയതാണ് പാകിസ്താന് ആശ്വസിക്കാന്‍ വക നല്‍കുന്ന ഏകവിജയം.

SURYA AGHA

ഇത്തവണ സമാനമായൊരു അവിശ്വസനീയ ജയമായിരിക്കും സല്‍മാന്‍ ആഗയും സംഘവും ലക്ഷ്യമിടുക. റണ്‍മെഷീന്‍ പേസര്‍ ഹാരിസ് റൗഫില്ലാതെയാണ് ലോകകപ്പില്‍ പാക് ടീമിറങ്ങുക. അദ്ദേഹത്തെ ടീമില്‍ നിന്നും തഴഞ്ഞിരിക്കുകയാണ്. ഇന്ത്യക്കെതിരേ പാകിസ്താന്റെ ബെസ്റ്റ് 11 എങ്ങനെയാവുമെന്നു നോക്കാം.

പാക് നിരയില്‍ ആരൊക്കെ?

ഇന്ത്യക്കെതിരേ പാകിസ്താന്റെ ഓപ്പണിങ് ജോടികള്‍ സാഹിബ്‌സദ ഫര്‍ഹാനും സയീം അയൂബുമായിരിക്കും. കഴിഞ്ഞ ഏഷ്യാ കപ്പില്‍ പാക് ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു ഫര്‍ഹാന്‍. ടീമിനെ റണ്ണറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും അദ്ദേഹമാണ്.

ഇന്ത്യക്കെതിരേയും അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ താരത്തിനായിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരേ പോലും ഫര്‍ഹാന്‍ സിക്‌സറുകള്‍ പറത്തിയത് അവിശ്വസനീയ കാഴ്ചയായിരുന്നു. സയീം പ്രതിഭാശാലിയായ ബാറ്ററും ഓള്‍റൗണ്ടറുമാണെങ്കിലും ഏഷ്യാ കപ്പില്‍ തികഞ്ഞ പരാജയമായിരുന്നു.

ഡെക്കുകളുടെ കാര്യത്തില്‍ നാണക്കേടിന്റെ റെക്കോര്‍ഡും താരം കുറിച്ചു. ഇതിന്റെ ക്ഷീണം ലോകകപ്പില്‍ തീര്‍ക്കാനായിരിക്കും സയീമിന്റെ ശ്രമം. ഫര്‍ഹാന്‍- സയീം ജോടിക്കു ശേഷം പാകിസ്താനു വേണ്ടി മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുറങ്ങുക മുന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം, വെടിക്കെട്ട് ബാറ്റര്‍ ഫഖര്‍ സമാന്‍, നായകന്‍ സല്‍മന്‍ അലി ആഗ എന്നിവരായിരിക്കും.

ഇവരില്‍ ബാബറുടെ മോശം ഫോം പാക് ടീമിനു തലവേദനയാവും. അവസാനം കളിച്ച ബിഗ് ബാഷ് ലീഗിലടക്കം സ്ലോ ബാറ്റിങിന്റെ പേരില്‍ അദ്ദേഹം പരിഹാസവും വിമര്‍ശനവുമെല്ലാം നേരിട്ടു. പക്ഷെ ബാബറിന്റെ അനുഭവസമ്പത്ത് ലോകകപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ പാക് ടീമിനു മുതല്‍ക്കൂട്ടായേക്കും.

PAKISTAN TEAM

അതിവേഗം റണ്‍സ് അടിച്ചുകൂട്ടാന്‍ മിടുക്കുള്ള ഫഖറിനെയാണ് ഇന്ത്യ ഏറ്റവുമധികം സൂക്ഷിക്കേണ്ടത്. ഇന്ത്യക്കെതിരേ അദ്ദേഹത്തിന്റെ റെക്കോര്‍ഡും വളരെ മികച്ചതാണ്. ബാബറിനെപ്പോലെ ആങ്കര്‍ റോളുകള്‍ കളിക്കാനിഷ്ടപ്പെടുന്ന താരമാണ് ആഗ.

പാക് നിരയില്‍ ആറു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍ കളിക്കുക ഓള്‍റൗണ്ടര്‍മാരായ മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷദാന് ഖാന്‍ എന്നിവരാണ്. ഇവരെല്ലാം ബൗളിങിനൊപ്പം ബാറ്റിങിലും സംഭാവന നല്‍കാന്‍ കഴിയുന്നവരാണ്.

തുടര്‍ന്നു ബൗളര്‍മാരുടെ ഊഴമാണ്. പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക ഷഹീന്‍ ഷാ അഫ്രീഡിയായിരിക്കും. കൂട്ടിന് നസീം ഷായുണ്ടാവും. സ്പിന്‍ ബൗളിങിന്റെ ചുമതല അബ്രാര്‍ അഹമ്മദിനുമായിരിക്കും.

ഇന്ത്യക്കെതിരേ പാകിസ്താന്‍ 11

സാഹിബ്‌സദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍), സയീം അയൂബ്, ബാബര്‍ ആസം, ഫഖര്‍ സമാന്‍, സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രീഡി, അബ്രാര്‍ അഹമ്മദ്, നസീം ഷാ.

പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡ്

സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ബാബര്‍ ആസം, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഖവാജ മുഹമ്മദ് നഫായ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, നസീം ഷാ, സാഹിബ്സദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍), സയീം അയൂബ്, ഷഹീന്‍ അഫ്രീഡി, ഷദാബ് ഖാന്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ താരിഖ്.

Story first published: Sunday, January 25, 2026, 19:55 [IST]
Other articles published on Jan 25, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+