For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ആദ്യം ഓസീസ്, ഇപ്പോള്‍ മഴ... കപ്പ് പാകിസ്താന് തന്നെ!! ഇനി തെളിവ് വേണോ?

ഐസിസി ടി20 ലോകകപ്പില്‍ ആവേശം സൂപ്പര്‍ എട്ടിലേക്ക് കടക്കുകയാണ്. പാകിസ്താനും ന്യൂസിലാന്‍ഡും തമ്മിലുള്ള ഗ്രൂപ്പ് രണ്ടിലെ ആദ്യ പോരാട്ടം മഴയെടുത്തെങ്കിലും ഇനിയങ്ങോട്ട് തീപാറും മല്‍സരങ്ങള്‍ തന്നെ ഉറപ്പിക്കാം. നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുള്‍പ്പെടെ ഇനി അങ്കത്തിന് കച്ചമുറുക്കുകയാണ്.

കൊളംബോയില്‍ ശനിയാഴ്ച രാത്രി നടക്കേണ്ടിയിരുന്ന പാകിസ്താന്റെ മല്‍സരമാണ് മഴയെ തുടര്‍ന്ന് ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിച്ചത്. ഈ തരത്തില്‍ മഴ കാരണം കളി നടക്കാതെ പോയത് പാകിസ്താനെ സംബന്ധിച്ച് ശുഭസൂചനയാണെന്നു പറയേണ്ടി വരും.

PAK- NZ MATCH

ഇതുവരെയുള്ള ചില അസാധാരണ സംഭവങ്ങള്‍ പരിഗണിക്കുമ്പോള്‍ അവര്‍ ചാംപ്യന്‍മാരായേക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനു പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

മഴ ഭാഗ്യം

ഈ ലോകകപ്പില്‍ ന്യൂസിലാന്‍ഡുമായുള്ള സൂപ്പര്‍ എട്ട് പോരാട്ടം നടക്കാതെ പോയത് പാകിസ്താനെ സംബന്ധിച്ച് ഭാഗ്യമാണെന്നാണ് അവരുടെ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ തെളിവുകള്‍ അവര്‍ നിരത്തുകയും ചെയ്യുന്നു.

1992ലെ ഐസിസി ഏകദിന ലോകകപ്പില്‍ പാകിസ്താനും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ നടക്കേണ്ടിയിരുന്ന ഗ്രൂപ്പ് മല്‍സരമാണ് മഴ കാരണം ഫലമില്ലാതെ പോയത്. അന്നു ഇമ്രാന്‍ഖാന് കീഴില്‍ സ്വപ്‌നതുല്യമായ മുന്നേറ്റം നടത്തിയ പാക് ടീം ലോകചാംപ്യന്‍മാരാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ന്യൂസിലാന്‍ഡിനെതിരായ അവരുടെ മല്‍സരവും മഴയെടുത്തിരിക്കുകയാണ്. 1992ലേതുപോലെ ഈ ടൂര്‍ണമെന്റിലും പാക് ടീം ചാംപ്യന്മാരാവുമെന്ന സൂചനയാണ് ഇതെന്നും മഴ തങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി ഭാഗ്യം കൊണ്ടു വരുമെന്നും പാക് ഫാന്‍സ് അവകാശപ്പെടുന്നു.

ഓസ്‌ട്രേലിയയുടെ പതനം

മുന്‍ ചാംപ്യന്‍മാരും കിരീട ഫേവറിറ്റുകളിലൊന്നുമായ ഓസ്‌ട്രേലിയയുടെ ഗ്രൂപ്പുഘട്ടത്തിലെ പുറത്താവലും ഈ ലോകകപ്പില്‍ പാകിസ്താന് ശുഭസൂചനയാണ്. കാരണം നേരത്തേ ഓസ്‌ട്രേലിയന്‍ ടീം ഗ്രൂപ്പു ഘട്ടത്തില്‍ പുറത്തായിട്ടുള്ള ലോകകപ്പുകളെടുത്താല്‍ (ഏകദിനം, ടി20) അതില്‍ പാക് ടീമാണ് കൂടുതലും ജേതാക്കളായിട്ടുള്ളതെന്നു കാണാം.

1992ലെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കു ഗ്രൂപ്പു ഘട്ടത്തില്‍ തന്നെ അടിതെറ്റിയിരുന്നു. പാകിസ്താന്റെ ഒരു മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടതും ഇതേ ടൂര്‍ണമെന്റില്‍ തന്നെ. അന്നു ഇമ്രാന്‍ ഖാന് കീഴില്‍ ചരിത്രത്തില്‍ ആദ്യമായി പാകിസ്താന്‍ ലോക കിരീടം ചൂടുകയും ചെയ്തു.

2009ലെ ടി20 ലോകകപ്പിലാണ് ഓസ്‌ട്രേലിയ പിന്നീട് ഗ്രൂപ്പുഘട്ടത്തില്‍ പുറത്തായത്. അന്നും ഇതു കാരണം ഭാഗ്യമുണ്ടായത് പാകിസ്താനാണ്. ടൂര്‍ണമെന്റില്‍ വമ്പന്‍ കുതിപ്പ് നടത്തിയ അവര്‍ കന്നിക്കിരീടം സ്വന്തമാക്കുകയും ചെയ്തു. ഇതു കൊണ്ടും തീരുന്നില്ല ഓസീസ് നേരത്തേ പുറത്താവുമ്പോഴുള്ള പാക് ടീമിന്റെ ഭാഗ്യം.

PAKISTAN

2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും ഓസ്‌ട്രേലിയക്കു ആദ്യ റൗണ്ടില്‍ മടക്കടിക്കറ്റ് ലഭിച്ചു. ഇതോടെ പാക് ടീമിന്റെ ഭാഗ്യവും തെളിഞ്ഞു. വിക്കറ്റ് കീപ്പര്‍ ബാറ്ററായ സര്‍ഫ്രാസ് അഹമ്മദിനു കീഴില്‍ പാക് ടീം അവരുടെ കന്നി ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടു.

തീര്‍ത്തും ഏകപക്ഷീയമായ ഫൈനലില്‍ ഇന്ത്യയെ വന്‍ മാര്‍ജിനില്‍ മുക്കിയായിരുന്നു അവരുടെ കിരീട ധാരണം. ഗ്രൂപ്പുഘട്ടത്തില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ വിരാട് കോലി നയിച്ച ടീം ഇന്ത്യ വളരെ അനായാസം ജയിച്യുകയറി. പക്ഷെ ഫൈനലില്‍ ചിത്രമാകെ മാറി.

പാക് ഓപ്പണര്‍ ഫഖര്‍ സമാന്‍ തീപ്പൊരി സെഞ്ച്വറിയുമായി ഹീറോ ആയപ്പോള്‍ ഇന്ത്യയുടെ കണക്കുകൂട്ടല്‍ പാളി. 180 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് പാക് ടീം ആഘോഷിച്ചത്. അവര്‍ നല്‍കിയ 338 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ വെറും 158ന് ഓള്‍ഔട്ടായി.

Story first published: Sunday, February 22, 2026, 13:34 [IST]
Other articles published on Feb 22, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+