For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: യുഎസ്എ വിറപ്പിച്ചു, നമീബിയയും ആവര്‍ത്തിക്കുമോ? കളിയുടെ ഫലമിങ്ങനെ!! എഐ പ്രവചനം

ഡല്‍ഹി: ഐസിസി ടി20 ലോകകപ്പിന്റെ ആദ്യ കടമ്പ പിന്നിട്ട ശേഷം രണ്ടാമങ്കത്തിന് തയ്യാറെടുക്കകയാണ് നിലവിലെ ചാംപ്യന്മാരായ ഇന്ത്യ. വ്യാഴാഴ്ച ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന അടുത്ത മല്‍സത്തില്‍ നമിബിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

ആദ്യ റൗണ്ടില്‍ മറ്റൊരു അസോസിയേറ്റ് ടീമായ യുഎസ്എയോടു കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. അതിനു പിന്നാലെയാണ് വീണ്ടുമൊരു അസോസിയേറ്റ് ടീമുമായി ഇന്ത്യ ഒരിക്കല്‍ക്കൂടി മാറ്റുരയ്ക്കുന്നത്. യുഎസ്എക്കെതിരേ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്‌സാണ് ടീമിനെ രക്ഷിച്ചത്.

INDIAN TEAM- T20 WC 2026

ഇനി നമീബിയയില്‍ നിന്നും സമാനമായൊരു വെല്ലുവിളി ഇന്ത്യക്കു നേരിടേണ്ടി വരുമോ? അതോ ചാംപ്യന്‍മാരുടെ കളി പുറത്തെടുത്ത് ആധികാരികമായി ജയിച്ചുകയറുമോ? ഇതേ കുറിച്ച് പ്രവടിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്.

ടീം ഫോം, റാങ്കിങ്

ഐസിസിയുടെ ടി20 ലോക റാങ്കിങില്‍ നിലവില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ടീമാണ് ഇന്ത്യ. 2023 ആഗസ്റ്റിനു ശേഷം ഈ ഫോര്‍മാറ്റില്‍ നാട്ടിലോ, പുറത്തോ ഒരു പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഏറ്റവും അവസാനമായി കളിച്ച പരമ്പരകളില്‍ ന്യൂസിലാന്‍ഡിനെ 4-1നും സൗത്താഫ്രിക്കയെ 3-1നുമെല്ലാം തകര്‍ത്തുവിടാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തു.

നമീബിയയാവട്ടെ ഐസിസിയില്‍ അംഗമായ അസോസിയേറ്റ് രാജ്യമാണ്. റാങ്കിങില്‍ 15ാം സ്ഥാനത്താണ് അവരുള്ളത്. യോഗ്യതാ മല്‍സരങ്ങളില്‍ നമീബിയ മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും ഐസിസിയില്‍ ഫുള്‍ മെമ്പര്‍ അംഗങ്ങളായ ടീമുകള്‍ക്കെതിരേ പതറിയിട്ടുമുണ്ട്.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള നേര്‍ക്കുനേര്‍ റെക്കോര്‍ഡ് എടുത്താല്‍ ടി20യില്‍ ഒരിക്കല്‍ മാത്രമേ ഇരുവരും ഏറ്റുമുട്ടിയിട്ടുള്ളൂ. 2021ലെ ഐസിസി ടി20 ലോകകപ്പിലായിരുന്നു ഇത്. അന്നു 133 റണ്‍സ് ചേസ് ചെയ്യവെ ഒമ്പതു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

വേദിയും സാഹചര്യങ്ങളും

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച രാത്രി ഏഴു മണിക്കാണ് ഇന്ത്യയും നമീബിയയും തമ്മിലുള്ള മല്‍സരം നടക്കാനിരിക്കുന്നത്. ദൈര്‍ഘ്യം കുറഞ്ഞ ബൗണ്ടറയും പിച്ചിലെ ബൗണ്‍സുമെല്ലാം കാരണം ഇവിടെ ടി20യില്‍ 180ന് മുകളില്‍ സ്‌കോറും പിറക്കാറുണ്ട്.

SURYAKUMAR YADAV-T20 WC 2026

രാത്രിയില്‍ ചെറിയ രീതിയില്‍ മഞ്ഞുവീഴ്ചയുണ്ടായേക്കും. ഇതു ചേസിങ് ടീമിനെ സഹായിക്കുകയും ചെയ്യും. ഇന്ത്യക്ക വളരെ മികച്ച റെക്കോര്‍ഡുള്ള ഗ്രൗണ്ട് കൂടിയാണിത്. ഇവിടെ കളിച്ച 10 ടി20കളില്‍ ഏഴിലും ജയം ഇന്ത്യക്കായിരുന്നു.

ടീമുകളുടെ കരുത്ത്

ഇന്ത്യന്‍ ടീമിന്റെ കരുത്തിലേക്കു വന്നാല്‍ ബാറ്റിങും ബൗളിങും ഒരുപോലെ മികച്ചതാണെന്നു കാണാം. ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയ മാച്ച് വിന്നര്‍മാര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്.

മറുഭാഗത്ത് വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡേവിഡ് വീസെയാണ് ഡേവിഡ് വീസെയാണ് നമീബിയയുടെ നിര്‍ണായക താരം. ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസും ഓപ്പണര്‍ ജെപി കോട്‌സിയും അഗ്രസീവ് ബാറ്റര്‍മാരാണ്.

പ്രവചനം

നമീബിയക്കെതിരായ മല്‍സരത്തില്‍ ഇന്ത്യ തന്നെയാണ് ഫേവറിറ്റുകളെന്നാണ് എഐ പ്രവചിക്കുന്നത്. കളിയില്‍ ഇന്ത്യയുടെ വിജയസാധ്യത 97.5 ശതമാനമാണ്. നമീബിയയുടെ ജയസാധ്യതയാവട്ടെ വെറും 10 ശതമാനം മാത്രം.

കളിയില്‍ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ 190 പ്ലസ് റണ്‍സ് അടിച്ചെടുക്കും. റണ്‍ചേസില്‍ നമീബിയയെ 150ല്‍ താഴെ റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്യും. എന്നാല്‍ നമീബിയയാണ് ആദ്യം ബാറ്റിങെങ്കില്‍ 150-160 റണ്‍സാണ് നേടിയേക്കുക. മുന്‍നിരയുടെ മികവില്‍ വളരെ അനായാസം ഇന്ത്യ ഇതു മറികടക്കും.

Story first published: Monday, February 9, 2026, 16:34 [IST]
Other articles published on Feb 9, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+