For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൗത്താഫ്രിക്കയെ വിന്‍ഡീസ് വീഴ്ത്തിയാല്‍ ഇന്ത്യ പുറത്തോ? സെമിയെത്താന്‍ വഴിയിങ്ങനെ!! പാടുപെടും

ചെന്നൈ: ടീം ഇന്ത്യയെ സംബന്ധിച്ച് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ദിവസമായി മാറിയിരിക്കുകയാണ് നാളെ (ഫെബ്രുവരി 26). കാരണം ഐസിസിയുടെ ടി20 ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ ഇത്തവണ സെമിയില്‍ കാണുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഏറെക്കുറെ തീരുമാനം അന്നു അറിയാനായേക്കും.

ഇന്ത്യയുടെ മാത്രമ്ല സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് ഒന്നിലെ മറ്റൊരു വമ്പന്‍ മല്‍സരം കൂടി വ്യാഴാഴ്ച നടക്കാനിരിക്കുകയാണ്. ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരായ വെസ്റ്റ് ഇന്‍ഡീസും സൗത്താഫ്രിക്കയും തമ്മില്‍ വൈകീട്ട് മൂന്നു മണിക്കാണ് ആദ്യ പോരാട്ടം. രാത്രി ഏഴു മണിക്ക് ചെന്നൈയിലെ ചെപ്പോകില്‍ ഇന്ത്യയും സിംബാബ്‌വെയും തമ്മില്‍ ഏറ്റുമുട്ടും.

സിംബാബ്‌വെയെ തോല്‍പ്പിക്കുന്നതിനൊപ്പം വിന്‍ഡീസിനെതിരേ സൗത്താഫ്രിക്ക ജയിക്കകുയാണെങ്കില്‍ ഇന്ത്യ ഹാപ്പിയാണ്. സെമി സാധ്യതകള്‍ കൂടുതല്‍ സജീവമാക്കാന്‍ ഇന്ത്യക്കു വേണ്ടതും ഇതാണ്. എന്നാല്‍ സൗത്താഫ്രിക്കയെ വിന്‍ഡീസ് വീഴ്ത്തിയാല്‍ കാര്യങ്ങള്‍ അല്‍പ്പം അവതാളത്തിലാവും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ പുറത്താവുമോ? സെമിയിലെത്താന്‍ പിന്നെ വേണ്ടത് എന്താണ്? ഇതേക്കുറിച്ച് നോക്കാം.

WNDIES TEAM T20 WC 2026

എന്തു സംഭവിക്കും?

നിലവില്‍ സൂപ്പര്‍ എട്ടിലെ ആദ്യ റൗണ്ടില്‍ ജയിച്ച വെസ്റ്റ് ഇന്‍ഡീസിനും സൗത്താഫ്രിക്കയ്ക്കും രണ്ടു പോയിന്റ് വീതമുണ്ട്. മികച്ച നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസ് തലപ്പത്തും നില്‍ക്കുന്നു. എന്നാല്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ എട്ട് മല്‍സരങ്ങളില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ വിന്‍ഡീസും സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയും ജയിച്ചെന്നു കരുതുക.

ഇങ്ങനെ സംഭവിച്ചാല്‍ വിന്‍ഡീസിന് നാലും ഇന്ത്യക്കും സൗത്താഫ്രിക്കയ്ക്കും രണ്ടു വീതവും പോയിന്റുണ്ടാവും. അപ്പോള്‍ അവസാന റൗണ്ട് മല്‍സരങ്ങളായിരിക്കും ഈ മൂന്നു പേരില്‍ നിന്നും സെമിയിലെത്തുന്ന രണ്ടു ടീമുകള്‍ ആരൊക്കെയാവുമെന്നു തീരുമാനിക്കുക.

ഗ്രൂപ്പ് ഒന്നിലെ അവസാന റൗണ്ടില്‍ ഇന്ത്യ വിന്‍ഡീസിനെയും സൗത്താഫ്രിക്ക സിംബാബ്‌വെയെയും നേരിടും. ഇവയില്‍ ഇന്ത്യയും സൗത്താഫ്രിക്കയും ജയിച്ചെന്നു കരുതുക. അപ്പോള്‍ ഇന്ത്യ, സൗത്താഫ്രിക്ക, വിന്‍ഡീസ് എന്നീ മൂന്നു ടീമുകള്‍ക്കും നാലു പോയിന്റ് വീതമാവും അപ്പോള്‍ മികച്ച നെറ്റ് റണ്‍റേറ്റായിരിക്കും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി സെമിയിലേക്കു മുന്നേറുന്നവരെ തീരുമാനിക്കുക.

നെറ്റ്‌റണ്‍റേറ്റ് എങ്ങനെ

നിലവില്‍ സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് ഒന്നിലെ നെറ്റ് റണ്‍റേറ്റെടുത്താല്‍ രണ്ടു ടീമുകള്‍ ബഹുദൂരം മുന്നിലും ശേഷിച്ച രണ്ടു പേര്‍ ബഹുദൂരം പിന്നിലുമാണെന്നു കാണാം. വെസ്റ്റ് ഇന്‍ഡീസിന് +5.350 എന്ന കിടിലന്‍ നെറ്റ് റണ്‍റേറ്റുണ്ട്. സൗത്താഫ്രിക്കയുടേതാവട്ടെ +3.800ഉം ആണ്.

പോയിന്റൊന്നുമില്ലാത്ത ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് -3.800ഉം സിംബാബ്‌വെയുടേത് -5.350ഉം ആണ്. സൗത്താഫ്രിക്കയുമായുള്ള ആദ്യ സൂപ്പര്‍ എട്ടിലേറ്റ 76 റണ്‍സിന്റെ വന്‍ തോല്‍വിയാണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റില്‍ ഇത്ര മാത്രം ഇടിവുണ്ടാവാനുള്ള പ്രധാന കാരണം.

INDIAN TEAM T20 WC 2026

ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ക്കു ഏറ്റവും വലിയ വെല്ലുവിളിയാവുന്നതും ഈ മോശം നെറ്റ് റണ്‍റേറ്റാണ്. ഇതു ഇന്ത്യ നെഗറ്റീവില്‍ നിന്നും പോസിറ്റീവിലേക്കു കൊണ്ടു വന്നേ തീരൂ. ഇതിനായി ആദ്യം വേണ്ടത് സിംബാബ്‌വെയുമായുള്ള കളിയില്‍ വന്‍ മാര്‍ജിനില്‍ ദജയിക്കുകയാണ്.

ആദ്യം ബാറ്റിങാണെങ്കില്‍ 77 അല്ലെങ്കില്‍ അതിനു മുകളില്‍ റണ്‍സ് മാര്‍ജിനി്ല്‍ ഇന്ത്യ ജയിച്ചേ തീരൂ. എങ്കില്‍ നെറ്റ് റണ്‍റേറ്റ് +0.01 ആക്കി ഉയര്‍ത്താം. ഇനി റണ്‍ചേസാണെങ്കില്‍ 101 റണ്‍സ് ലക്ഷ്യം 7.1 ഓവറിലും 121 എങ്കില്‍ 8.4 ഓവറിവും നേടിയെടുക്കണം. 140 റണ്‍സ് 10 ഓവറിലും 161 റണ്‍സ് 11.3 ഓവറിലും 181 റണ്‍സ് 12.5 ഓവറിലും ചേസ് ചെയ്യുകയും വേണം.

കൂടാതെ സൗത്താഫ്രിക്കയ്‌ക്കെതിരേ വിന്‍ഡീസ് ജയിച്ചാലും അതു വലിയ മാര്‍ജിനില്‍ ആവരുത്. നേരിയ വ്യത്യസാസതത്തിലാണ് വിന്‍ഡീസിന്റെ ജയമെങ്കില്‍ അതു രണ്ടു ടീമിന്റെയും നെറ്റ് റണ്‍റേറ്റും കുറയ്ക്കും.

അതിനു ശേഷം അവസാന റൗണ്ടില്‍ വിന്‍ഡീസിനെ ഇന്ത്യ മികച്ച മാര്‍ജിനിലും സിംബാബ്‌വെയെ സൗത്താഫ്രിക്ക ഭേദപ്പെട്ട മാര്‍ജിനിലും തോല്‍പ്പിച്ചാല്‍ ഇന്ത്യയും സൗത്താഫ്രിക്കയും സെമിയിലെത്തും വിന്‍ഡീസ് പുറത്താവുകയും ചെയ്യും.

Story first published: Wednesday, February 25, 2026, 12:10 [IST]
Other articles published on Feb 25, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+