For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവല്ല, മിന്നിക്കുക 2ലൊരാള്‍!! ഇന്ത്യ- സിംബാബ്‌വെ കളിയുടെ ഫലമിങ്ങനെ; എഐ പറയും

ചെന്നൈ: ടി20 ലോകകപ്പില്‍ നിലനില്‍പ്പ് തേടി ടീം ഇന്ത്യ സൂപ്പര്‍ എട്ടിലെ ഡു ഓര്‍ ഡൈ പേരിനിറങ്ങുകയാണ്. വ്യാഴാഴ്ച രാത്രി ചെന്നൈയിലെ ചെപ്പോക്കില്‍ സിംബാബ്‌വെയുമായാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ വലിയൊരു മാര്‍ജിനില്‍ ഇന്ത്യ ഈ മല്‍സരം ജയിച്ചേ തീരൂ.

നേരത്തേ സൂപ്പര്‍ എട്ടിലെ ആദ്യ റൗണ്ടില്‍ സൗത്താഫ്രിക്കയോടു ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസിനോടു സിംബാബ്‌വെയും വന്‍ മാര്‍ജിനില്‍ തോറ്റിരുന്നു. അതിനാല്‍ ചെപ്പോക്കില്‍ രണ്ടു ടീമിനും ജയിച്ചേ തീരൂ. തോല്‍ക്കുന്നവരുടെ സെമി പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്യും.

INDIA TEAM T20 WC 2026

സിംബാബ്‌വെയ്‌ക്കെതിരേ വലിയൊരു മാര്‍ജിനില്‍ ജയിച്ച് ടൂര്‍മെന്റിലേക്കു ഇന്ത്യ ശക്തമായി തിരിച്ചുവരുമോ? അതോ സിംബാബ്‌വെ സര്‍പ്രൈസ് വിജയം നേടുമോ? ഈ മല്‍സരത്തെ കുറിച്ച് പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ചു നോക്കാം.

T20 WC 2026: ഇന്ത്യക്ക് സെമിയില്ലെങ്കില്‍ ഇവരുടെ കാര്യം പോക്കാ!! തെറിക്കുക 3 പേര്‍? കാരണമിങ്ങനെT20 WC 2026: ഇന്ത്യക്ക് സെമിയില്ലെങ്കില്‍ ഇവരുടെ കാര്യം പോക്കാ!! തെറിക്കുക 3 പേര്‍? കാരണമിങ്ങനെ

നേര്‍ക്കുനേര്‍, പിച്ചും സാഹചര്യങ്ങളും

ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള ടി20യിലെ നേര്‍ക്കുനേര്‍ കണക്കുകളെടുതത്താല്‍ ഇന്ത്യക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇതുവരെ 13 മല്‍സരങ്ങളിലണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 10ലും വിജയം ഇന്ത്യക്കായിരുന്നു. സിംബാബ്‌വെയ്ക്കു ജയിക്കാനായത് വെറും മൂന്നു കളികളാണ്.

അവസാനത്തെ അഞ്ചു ടി20കള്‍ നോക്കിയാല്‍ നാലിലും ഇന്ത്യ ജയിച്ചു കയറി. ഒന്നില്‍ ജയം സിംബാബ്‌വെയ്ക്കായിരുന്നു. 2024ല്‍ ഹരാരെയിലായിരുന്നു അവര്‍ ഇന്ത്യയെ വീഴ്ത്തിയത്. ടി20 ലോകകപ്പില്‍ ഒരു തവണ മാത്രമേ ഇരുടീമും കൊമ്പുകോര്‍ത്തിട്ടുള്ളൂ. 2022ലാണിത്. അന്നു സിംബാബ്‌വെയെ ഇന്ത്യ 71 റണ്‍സിനു കെട്ടുകെട്ടിക്കുകയും ചെയ്തു.

അതേസമയം, ചെപ്പോക്കിലെ പിച്ചിലേക്കു വന്നാല്‍ ഇവിടുത്ത അഞ്ചാമത്തെ പിച്ചിലായിരിക്കും വ്യാഴാഴ്ചത്തെ മല്‍സരം നടക്കുക. ഇതു മികച്ച ബാറ്റിങ് വിക്കറ്റ് കൂടിയാണ്. കൂടാതെ നല്ല ബൗണ്‍സും ഈ പിച്ചില്‍ നിന്നും കിട്ടും. ചെറിയ ബൗണ്ടറികളാണ് ഇവിടുത്തേത്. മാതമല്ല 8-9 മണിക്കു ശേഷം മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കാം

സിംബാബ്‌വെക്കെതിരേ ഇന്ത്യക്കു ജയം പോരാ!! നെറ്റ് റണ്‍റേറ്റ് കിടുവാക്കാന്‍ വേണ്ടതെന്ത്? നോക്കാംസിംബാബ്‌വെക്കെതിരേ ഇന്ത്യക്കു ജയം പോരാ!! നെറ്റ് റണ്‍റേറ്റ് കിടുവാക്കാന്‍ വേണ്ടതെന്ത്? നോക്കാം

ഈ കാരണത്താല്‍ ചേസിങ് ടീമിനായിരിക്കും കളിയില്‍ മുന്‍തൂക്കം. എന്നാല്‍ നെറ്റ് റണ്‍റേറ്റ മെച്ചപ്പെടുത്തുന്നതിനായി ആദ്യം ബാറ്റ് ചെയ്ത ശേഷം വലിയ ടോട്ടല്‍ അടിച്ചെടുക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. സ്പിന്നര്‍മാര്‍ക്കു കളി പുരോഗമിക്കവെ സഹായം ലഭിക്കുമെങ്കിലും ഇതൊരു റാങ്ക് ടേണറായിരിക്കില്ല.

ശ്രദ്ധിക്കേണ്ട കളിക്കാര്‍

ഇന്ത്യന്‍ ടീമില്‍ ശ്രദ്ധിക്കേണ്ട താരങ്ങളിലൊരാള്‍ ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവാണ്. അദ്ദേഹത്തില്‍ നിന്നും മികച്ചൊരു അഗ്രസീവ് ഇന്നിങ്‌സ് ഇന്ത്യക്കു ഈ കളിയില്‍ ആവശ്യമാണ്.

അക്ഷര്‍ പട്ടേലാണ് രണ്ടാമത്തെയാള്‍. മധ്യ ഓവറുകളില്‍ വിക്കറ്റുകളെടുത്ത് കളി നിയന്ത്രിക്കാന്‍ അദ്ദേഹത്തിനാവും. മിസ്റ്റി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിക്കും ചെന്നൈയിലെ പിച്ചില്‍ പല അദ്ഭുതങ്ങളും കാണിക്കേണ്ടതുണ്ട്.

T20 WC 2026: ഇത് 2007ലെ റീപ്ലേ? എല്ലാം കിറുകൃത്യം!!! കപ്പും ഇന്ത്യക്കു തന്നെ; കാരണമറിയാംT20 WC 2026: ഇത് 2007ലെ റീപ്ലേ? എല്ലാം കിറുകൃത്യം!!! കപ്പും ഇന്ത്യക്കു തന്നെ; കാരണമറിയാം

സിംബാബ്‌വെ നിരയിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാള്‍ ക്യാപ്റ്റനും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ സിക്കന്തര്‍ റസയാണ്. മികച്ച ഫോമിലുള്ള ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റ്, പവര്‍പ്ലേയിലും ഡെത്തിലും ഒരുപോലെ നന്നായി പന്തെറിയുകയും വിക്കറ്റെടുക്കുകയും ചെയ്യുന്ന പേസര്‍ ബ്ലെസിങ് മുസറബാനി എന്നിവരാണ് സിംബാബ്‌വെയുടെ മറ്റു ശ്രദ്ധിക്കേണ്ട താരങ്ങള്‍.

INDIA TEAM T20 WC 2026

പ്രവചനമറിയാം

ചെപ്പോക്കിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ സിംബാബ്‌വെയെ ഇന്ത്യ അനായാസം തോല്‍പ്പിക്കുമെന്നാണ് എഐയുടെ പ്രവചനം. 60-90 റണ്‍സിനോ, അല്ലെങ്കില്‍ എട്ടു വിക്കറ്റുകള്‍ക്കോ ആയിരിക്കും ഇന്ത്യന്‍ വിജയം.

സാധ്യതാ സ്‌കോറികളിലേക്കു വന്നാല്‍ ഇന്ത്യ 195 മുതല്‍ 210 റണ്‍സെടുക്കും. സിംബാബ്‌വെയാവട്ടെ 130-150 റണ്‍സുമായിരിക്കും കളിയില്‍ നേടുക. ഈ മല്‍സരത്തില്‍ ഇന്ത്യയുടെ ടോപ്പ് ബാറ്ററാവുക ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ, ഇഷാന്‍ കിഷനോ ആയിരിക്കും.

Story first published: Wednesday, February 25, 2026, 13:40 [IST]
Other articles published on Feb 25, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+