For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: വിന്‍ഡീസിനെ വീഴ്ത്തുമോ ഇന്ത്യ? ഫലമിങ്ങനെ!! വൈറലായി എഐ പ്രവചനം

കൊല്‍ക്കത്ത: ഐസിസി ടി20 ലോകകപ്പില്‍ വീണ്ടുമൊരു ഡു ഓര്‍ ഡൈ പോരാട്ടത്തിന് കച്ച മുറുക്കുകയാണ് ടീം ഇന്ത്യ. സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മല്‍സരത്തി്ല്‍ ഞായറാഴ്ച വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്‍. രാത്രി ഏഴു മണിക്ക് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഈ ത്രില്ലിങ് പോരാട്ടം.

രണ്ടു ടീമുകള്‍ക്കും ഈ മല്‍സരം ഒരുപോലെ നിര്‍ണായകമാണ്. ജയിക്കുന്നവര്‍ സെമി ഫൈനലിലേക്കു മുന്നേറുമ്പോള്‍ തോല്‍ക്കുന്നവര്‍ പുറത്താവുകയും ചെയ്യും. എന്നാല്‍ മഴയെ തുടര്‍ന്നു മല്‍സരം ഉപേക്ഷിക്കപ്പെട്ടാല്‍ സെമിയിലെത്തുക വിന്‍ഡീസാണ്. അവരുടെ മികച്ച നെറ്റ് റണ്‍റേറ്റാണ് ഇതിനു കാരണം.

INDIAN TEAM T20 WC 2026

വിന്‍ഡീസിനെ തകര്‍ത്ത് നിലവിലെ ജേതാക്കളായ ഇന്ത്യ സെമി ഫൈനലിലേക്കു കുതിക്കുമോ? അതോ, ഇന്ത്യയുടെ ചീട്ട് കീറി സെമി കളിക്കുക കരീബിയന്‍ പടയാവുമോ? ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഈ മല്‍സരത്തിന്റെ ഫലം എന്താവുമെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്.

കാലാവസ്ഥാ പ്രവചനം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകരെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്ക ഞായറാഴ്ച കൊല്‍ക്കത്തയില്‍ മഴ സാധ്യതയുണ്ടോയെന്നയാണ്. കാരണം ഇന്ത്യയെ സംബന്ധിച്ച് ഈ മല്‍സരം നടന്നേ തീരൂ. കാലാവസ്ഥ വില്ലനായി കളി ഉപേക്ഷിക്കപ്പെട്ടാല്‍ സൂര്യകുമാര്‍ യാദവും സംഘവും ടൂര്‍ണമെന്റില്‍ നിന്നും പുറത്താവും.

എല്ലാം ജയ് ഷായുടെ കളി!! സിംബാബ്‌വെയെ വിലയ്‌ക്കെടുത്തു? തോറ്റു കൊടുത്തെന്ന് പാക് ഫാന്‍സ്എല്ലാം ജയ് ഷായുടെ കളി!! സിംബാബ്‌വെയെ വിലയ്‌ക്കെടുത്തു? തോറ്റു കൊടുത്തെന്ന് പാക് ഫാന്‍സ്

എന്നാല്‍ കാലാവസ്ഥയെ കുറിച്ച് ആശങ്കകളൊന്നും വേണ്ടെന്നാണ് വ്യക്തമാവുന്നത്. ഞായറാഴ്ച ഇവിടെ മഴ പെയ്യാന്‍ 1 ശതമാനം പോലും സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലോടു കൂടിയുള്ള മഴയ്‌ക്കോ, ശക്തമായ മഴയ്‌ക്കോയുള്ള യാതൊരു സാധ്യതയും നിലവിലില്ല. അതിനാല്‍ തന്നെ ഇന്ത്യ വിന്‍ഡീസ് മല്‍സരത്തില്‍ ഒരു ഫലം തീര്‍ച്ചയായും ഉണ്ടാവുമെന്ന് ഉറപ്പിക്കാം.

പിച്ചും സാഹചര്യങ്ങളും

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചിലേക്കു വന്നാല്‍ ടി20യില്‍ പരമ്പരാഗതമായി ബാറ്റിങിനെ തുണയ്ക്കുന്നതാണ് ഇവിടുത്തെപിച്ച്. നല്ല ബൗണ്‍സ് ലഭിക്കുന്ന പിച്ച് തുടക്കത്തില്‍ പേസര്‍മാരെ സഹായിക്കുകയും ചെയ്യും. എന്നാല്‍ മല്‍സരം പുരോഗമിക്കവെ സ്പിന്നിന് അനുകൂലമായി മാറുകയും ചെയ്യും.

ആദ്യം ബാറ്റ് ചെയ്യുന്ന ടീമില്‍ നിന്നും ഉയര്‍ന്ന സ്‌കോര്‍ തന്നെ ഇവിടെ പ്രതീക്ഷിക്കാം. പക്ഷെ ഇവിടുത്തെ ബൗണ്ടറിയുടെ ദൈര്‍ഘ്യം കൂടുതലാണെന്നത് പവര്‍ ഹിറ്റര്‍മാര്‍ക്ക് വെല്ലുവിളിയായി മാറും.

രാത്രിയില്‍ മഞ്ഞുവീഴ്ചയ്ക്കു സാധ്യതയുള്ളതിനാല്‍ ടോസ് ജയിക്കുന്ന ടീം റണ്‍ചേസായിരിക്കും ആഗ്രഹിക്കുക. ടി20യില്‍ ഇവിടുത്ത ശരാശരി ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 180-200 ആണ്. അഗ്രസീവ് സമീപനം തന്നെയായിരിക്കും ടീമുകള്‍ ഇവിടെ പിന്തുടരുക.

ടീം ഫോം, പ്രധാന സ്റ്റാറ്റസ്

സൂപ്പര്‍ എട്ടില്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ 76 റണ്‍സിന്റെ വന്‍ പരാജയത്തിനു ശേഷം ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. സിംബാബ്‌വെയുമായുളള മല്‍സരത്തില്‍ 256 റണ്‍സെന്ന ഈ ലോകകപ്പിലം ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍ അടിച്ചെടുക്കാന്‍ ഇന്ത്യക്കായിരുന്നു. 72 റണ്‍സിന്റെ വിജയവും ടീം കൈക്കലാക്കി.

T20 WC 2026: ആമിറിനെ തള്ളി ഹഫീസ്!! അഭിഷേക് കിടിലന്‍ താരം, കോച്ചെങ്കില്‍ ചെയ്യുക ഇങ്ങനെT20 WC 2026: ആമിറിനെ തള്ളി ഹഫീസ്!! അഭിഷേക് കിടിലന്‍ താരം, കോച്ചെങ്കില്‍ ചെയ്യുക ഇങ്ങനെ

വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാനത്തെ 10 ടി20 മല്‍സരങ്ങളെടുത്താല്‍ എട്ടിലും ജയം ഇന്ത്യക്കായിരുന്നു. എന്നാല്‍ അവസാനത്തെ അഞ്ചു ടി20കളിലേക്കു വന്നാല്‍ മൂന്നിലും തോറ്റുവെന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.

അതേസമയം, വെസ്റ്റ് ഇന്‍ഡീസാവട്ടെ സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ സിംബാബ്‌വെയെ 107 റണ്‍സിനു തകര്‍ത്തുകൊണ്ടാണ് തുടങ്ങിയത്. പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേ അവര്‍ക്ക് അടപടലം പാളി.

ഒമ്പതു വിക്കറ്റിന്റെ വന്‍ തോല്‍വിയാണ് കരീബിയന്‍ പടയ്ക്കു നേരിട്ടത്. ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും അവര്‍ വിന്‍ഡീസിനെതിരേ ഇറങ്ങുക. അവസാനം കളിച്ച 10 ടി20കളില്‍ ആറിലും ജയിക്കാന്‍ വിന്‍ഡീസിനായിട്ടുണ്ട്.

SURYA GAMBHIR T20 WC 2026

പ്രവചനമറിയാം

ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന സൂപ്പര്‍ എട്ട് പോരാടട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ വിജയം ഇന്ത്യക്കായിരിക്കുമെന്നാണ് എഐയുടെ പ്രവചനം. സന്തുലിതമായ സ്‌ക്വാഡ്, നാട്ടിലെ അനുകൂല സാഹചര്യങ്ങള്‍, കൂടുതല്‍ മെച്ചപ്പെട്ട ബൗളിങ് ആക്രമണം എന്നിവയെല്ലാം ഇന്ത്യയെ ഫേവറിറ്റുകളാക്കി മാറ്റുന്നു.

ഇന്ത്യന്‍ ടീം 20-30 റണ്‍സിനോ, 4-6 ആറ് വിക്കറ്റുകള്‍ക്കോ ഈ മല്‍സരം ജയിച്ച് സെമി ഫൈനലിലേക്കു മുന്നേറും. ഇതൊരു ഹൈ സ്‌കോറിങ് മല്‍സരമായിരിക്കും. 19നുത്ത് സിക്‌സറുകള്‍ കളിയില്‍ പ്രതീക്ഷിക്കുകയും ചെയ്യാം.

Story first published: Saturday, February 28, 2026, 7:48 [IST]
Other articles published on Feb 28, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+