പല്ലെക്കെലെ: ഐസിസി ടി20 ലോകകപ്പില്‍ ഇത്തവണ ഏറ്റവുമാദ്യം ചീട്ടുകീറുന്ന ആദ്യ ടീം മുന്‍ ജേതാക്കളും ക്രിക്കറ്റിലെ പവര്‍ഹൗസുകളുമായ ഓസ്‌ട്രേലിയ ആവുമോ? ഇത്തരമൊരു വലിയ അദ്ഭുതം സംഭവിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിഞ്ഞു വന്നിരിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയും തോറ്റതോടെ കംഗാരുപ്പട ശരിക്കും അങ്കലാപ്പിലായിരിക്കുകയാണ്.
പല മുന്‍ നിര താരങ്ങളെയും പരിക്കു കാകാരണം നഷ്ടമായ ശേഷമാണ് ഓസീസ് ഈ ലോകകപ്പിന് എത്തിയതെങ്കിലും ഇത്ര നേരത്തേയൊരു മടക്കം അവര്‍ സ്വപ്‌നം കണ്ടു കാണില്ല. ഇനി ചില അദ്ഭുതങ്ങള്‍ കൂടി സംഭവിച്ചാല്‍ മാത്രമേ മിച്ചെല്‍ മാര്‍ഷും കൂട്ടരും സൂപ്പര്‍ എട്ടിലെത്തുകയുള്ളൂ.

ഗ്രൂപ്പ് ബിയില്‍ ആതിഥേയരും മുന്‍ ചാപ്യന്‍മാരുമായ ശ്രീലങ്കയോടു നേരിട്ട എട്ടു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് ഓസീസിനെ പുറത്താവലിന് അരികെയെത്തിച്ചിരിക്കുന്നത്. ഇനി കംഗാരുപ്പടയ്ക്കു എങ്ങനെ സൂപ്പര്‍ എട്ടിലേക്കു യോഗ്യത നേടാന്‍ കഴിയുമെന്നും ഓസീസിന്റെ വീഴ്ച എങ്ങനെ ഇന്ത്യയെ സഹായിക്കുമെന്നുംനോക്കാം.
ലോകകപ്പിന്റെ ഗ്രൂപ്പ് ബിയില്‍ നിന്നും തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ശ്രീലങ്ക സൂപ്പര്‍ എട്ടില്‍ കടന്നിരിക്കുകയാണ്. സിംബാബ്‌വെയുമായുള്ള ഒരു മല്‍സരം ബാക്കിനില്‍ക്കവെയാണ് അവര്‍ യോഗ്യത ഉറപ്പിച്ചത്. ഇനി ഈ ഗ്രൂപ്പില്‍ നിന്നും ഒരു ടീമിനു കൂടിയാണ് സൂപ്പര്‍ എട്ടിലേക്ക് പ്രതീക്ഷയ്ക്കു വകയുള്ളത്. രണ്ടു കളിയില്‍ നിന്നും നാലു പോയിന്റോടെ സിംബാബ്‌വെയാണ് രണ്ടാംസ്ഥാനത്തുള്ളത്.
ഓസ്‌ട്രേലിയ (മൂന്നു കളിയില്‍ 2 പോയിന്റ്), അയര്‍വാന്‍ഡ് (മൂന്നു കളിയില്‍ 2 പോയിന്റ്), ഒമാന്‍ (പോയിന്റില്ല) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും നില്‍ക്കുന്നു., ഇതില്‍ ഒമാന്‍ പുറത്തായിക്കഴിഞ്ഞു. ശേഷിച്ച മൂന്നു ടീമുകളാണ് സൂപ്പര്‍ എട്ടിലേക്കുള്ള ഒരു ടിക്കറ്റിനായി ഇനി പോരടിക്കുക.
ഇവരില്‍ ഫേവറിറ്റ് തീര്‍ച്ചയായും സിംബാബ്‌വെ തന്നെയാണ്. കാരണം ഓസീസ്, അയര്‍ലാന്‍ഡ് എന്നിവരെ അപേക്ഷിച്ച് ഒരു മല്‍സരം കുറച്ചു മാത്രമേ കളിച്ചിട്ടുള്ളൂ, കൂടാതെ നാലു പോയിന്റും പഴ്‌സിലുണ്ട്. അതിനാല്‍ ഇനി ഓസീസിന് ചെയ്യാവുന്നത് സിംബാബ്‌വെയുടെ തോല്‍വിക്കായി പ്രാര്‍ഥിക്കുകയെന്നതാണ്.
നാളെ (ചൊവ്വ) അയര്‍ലാന്‍ഡുമായി സിംബാബ്‌വെ ഏറ്റുമുട്ടുകയാണ്. ഇതില്‍ സിംബാബ്‌വെയാണ് ജയിക്കുന്നതെങ്കില്‍ രങ്കയ്‌ക്കൊപ്പം അവര്‍ സൂപ്പര്‍ എട്ടിലേക്കു കുതിക്കും. ഓസീസ്, ഐറിഷ് ടീമുകള്‍ പുറത്താവുകയും ചെയ്യും. അതിനാല്‍ സിംബാബ്‌വെ ഇനിയുള്ള രണ്ടു മല്‍സരങ്ങളിലും തോല്‍ക്കുകയാണ് ഓസീസിന് ആദ്യം വേണ്ടത്. അതു വലിയ മാര്‍ജിനിലാണെങ്കില്‍ കൂടുതല്‍ സന്തോഷം.
അതോടൊപ്പം അവസാന മല്‍സരത്തില്‍ ദുര്‍ബലരായ ഒമാനെ വലിയ മാര്‍ജിനില്‍ കെട്ടുകെട്ടിക്കാനും ഓസീസ് ശ്രമിക്കണം. അപ്പോള്‍ സിംബാബ്‌വെയ്ക്കും ഓസീസിനും നാലു പോയി്ന്റ് വീതമാവും. മികച്ച നെറ്റ് റണ്‍റേറ്റ് അവരെ പിന്തള്ളി ഓസീസിനെ സൂപ്പര്‍ എട്ടിലെത്താനും സഹായിക്കും.

ടി20 ലോകകപ്പില്‍ നിന്നും ഇത്തവണ ഓസ്‌ട്രേലിയ വളരെ നേരത്തേ തന്നെ പുറത്താവലിന്റെ വക്കിലെത്തി നില്‍ക്കുമ്പോള്‍ അത് ഏറ്റവുമധികം സന്തോഷിപ്പിക്കുക നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയെയാണ്. കാരണം ഓസീസ് പുറത്തായാല്‍ അതു ഇന്ത്യയുടെ സെമി ഫൈന്‍ സാധ്യതകള്‍ വര്‍ധിപ്പിക്കും.
കാരണം പ്രീ സീഡിങ് പ്രകാരം സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യയുള്ളത്. ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍ കരുത്തരായ സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണെന്നു വ്യക്തമായി കഴിഞ്ഞു. ഇനി ഒരു ടീമിനെയാണ് അറിയാനുള്ളത്. നേരത്തേ നല്‍കപ്പെട്ട സീഡിങ് പ്രകാരം ഓസ്‌ട്രേലിയയാണ് ഈ ഗ്രൂപ്പിലേക്ക് വരേണ്ടത്.
പക്ഷെ ഓസീസ് ഇപ്പോള്‍ പുറത്താവലിന് അരികെ നില്‍ക്കവെ സൂപ്പര്‍ എട്ടിലെത്തുന്ന മറ്റൊരു ടീമാണ് ഇന്ത്യയുടെ ഗ്രൂപ്പിലെത്തുക,. പ്രീ സീഡിങ് പ്രകാരം ശ്രീലങ്ക ഇതിനകം തന്നെ സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് രണ്ടിലാണ്. അതിനാല്‍ തന്നെ ഓസീസ് ഇല്ലെങ്കില്‍ സിംബാബ്‌വെയായിരിക്കും സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് ഒന്നിലെത്തുന്ന ടീം.
അങ്ങനെ വന്നാല്‍ സൗത്താഫ്രിക്ക, വിന്‍ഡീസ്, സിംബാബ്‌വെ എന്നിവരുമായിട്ടാണ് ഇന്ത്യക്കു പോരടിക്കേണ്ടി വരിക, ഇതില്‍ സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യക്കു വിജയമുറപ്പാണ്, ശേഷിച്ച രണ്ടു കളിയില്‍ ഒന്നില്‍ ജയിച്ചാല്‍ സെമിയിലേക്കും മുന്നേറാം. അതിനാല്‍ ഓസീസിന് പകരം സിംബാബ്‌വെ യോഗ്യത നേടണമെന്ന് തന്നെയാവും ഇന്ത്യയുടെ പ്രാര്‍ഥനകള്‍.