Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിലകിന് ഇത്ര ജാഡയോ? അഭിഷേകിനോട് ഒരു വാക്ക് ചോദിച്ചില്ല!! നാണംകെട്ടു, സംഭവമറിയാം

അഹമ്മദാബാദ്: സൗത്താഫ്രിക്കയുമായുള്ള സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ റണ്‍ചേസില്‍ വന്‍ഡ ബാറ്റിങ് തകര്‍ച്ചയാണ് തുടക്കത്തില്‍ തന്നെ ഇന്ത്യക്കു നേരിട്ടത്. 188 റണ്‍സിന്റെ വലിയ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യക്കു പവര്‍പ്ലേയില്‍ തന്നെ മൂന്നു മുന്‍നിര വിക്കറ്റുകളും നഷ്ടമായി.

ഇഷാന്‍ കിഷന്‍ (0) ഇത്തവണ ഡെക്കായപ്പോള്‍ അഭിഷേക് ശര്‍മ (15) ടൂര്‍ണമെന്റിലാദ്യമായി അക്കൗണ്ട് തുറന്നു. തിലക് വര്‍മയാണ് (1) പവര്‍പ്ലേയില്‍ തന്നെ മടങ്ങിയ മറ്റൊരു താതാരം.

TILAK VARMA T20 WC 2026

ഇഷാനെ നായകന്‍ എയ്ഡന്‍ മാര്‍ക്രം മടക്കിയപ്പോള്‍ മാര്‍ക്കോ യാന്‍സനാണ് ശേഷിച്ച രണ്ടു പേരെയും പുറത്താക്കിയത്. ഇവരില്‍ തിലകിന്റെ പുറത്താവലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇതിനു കാരണമെന്താണെന്നു നോക്കാം.

തിലകിന്റെ പുറത്താവല്‍

ഇന്ത്യന്‍ ഓപ്പണിങ് ജോടികളായ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും ഇടംകൈയന്‍മാരായതിനാല്‍ തന്നെ ഇതു മുതലാക്കാനുറച്ച് ആദ്യ ഓവറില്‍ തന്നെ എയ്ഡന്‍ മാര്‍ക്രം ബൗള്‍ ചെയ്യാനെത്തുകയായിരുന്നു. ഇഷാന്‍ കിഷനാണ് ആദ്യം സ്‌ട്രൈക്ക് നേരിട്ടത്.

ആദ്യത്തെ മൂന്നു ബോളിലും അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. അടുത്ത ബോൡ ഇഷാന്‍ പുറത്താവുകയും ചെയ്തു. ബോളിന്റെ ലൈനിനു കുറുകെ വമ്പന്‍ ഷോട്ട് കളിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. എന്നാല്‍ ടൈമിങ് പാളിയ ഷോട്ട് കവര്‍ ഏരിയയില്‍ റയാന്‍ റിക്കെല്‍റ്റണ്‍ അനായാസം പിടികൂടി.

തുടര്‍ന്നാണ് വണ്‍ഡൗണായി തിലക് വര്‍മയുടെ വരവ്. ആദ്യ ബോള്‍ ലോങ്ഓഫിലേക്ക് കളിച്ച് സിംഗിളുമായി അദ്ദേഹം തുടങ്ങുകയും ചെയ്തു. രണ്ടാം ഓവര്‍ എറിയാനെത്തിയത് മാര്‍ക്കോ യാന്‍സനാണ്. ആദ്യ ബോളില്‍ തന്നെ ക്രീസിനു പുറത്തേക്കിറങ്ങി മിഡ് ഓഫിനു മുകളിലൂടെ കളിക്കാനായിരുന്നു തിലകിന്റെ ശ്രമം. പക്ഷെ എക്‌സ്ട്രാ ബൗണ്‍സ് അദ്ദഹേത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു.

എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിന്റെ കൈകളിലേക്കാണ് വന്നത്. യാന്‍സണിന്റെയും ഡികോക്കിന്റെയും അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ടും വിധിക്കുകയായിരുന്നു. അതു ഔട്ടാണെന്നു ഏറെക്കുറെ ഉറപ്പായിട്ടും തിലക് റിവ്യു എടുക്കുകയായിരുന്നു.

നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുള്ള അഭിഷേകിന്റെ അഭിപ്രായം തേടുക പോലും ചെയ്യാതെയാണ് തിലക് ഇത്തരമൊരു സാഹസം കാണിച്ചത്. അഭിഷേകിനു അതു റിവ്യു എടുക്കണോ, വേണ്ടയോ എന്ന കാര്യത്തില്‍ കുറേക്കൂടി കൃത്യമായ അഭിപ്രായം പറയാനും സാധിച്ചേനെ.

പക്ഷെ ഇതിനൊന്നും മുതിരാതെ തിലക് തനിച്ച് റിവ്യു എടുത്ത് ആളാവാന്‍ നോക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം വന്‍ മണ്ടത്തരമാണെന്നു പിന്നാലെ വ്യക്തമാവുകയും ചെയ്തു. തേര്‍ഡ് അംപയര്‍ റീപ്ലേ പരിശോധിച്ചപ്പോള്‍ അള്‍ട്രാ എഡ്ജില്‍ സ്‌പൈക്കും കാണിച്ചു. ഇതോടെ തേര്‍ഡ് അംപയറും ഔട്ട് വിളിച്ചതോടെ തിലകിനു നാണം മടങ്ങേണ്ടേിയും വന്നു.

അതേസമയം, ഈ ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനമെടുത്താല്‍ ഇംപാക്ടുണ്ടാക്കുന്ന ഒരിന്നിങ്‌സ് പോലും അദ്ദേഹം കളിച്ചിട്ടില്ല. നേരത്തേ കളിച്ച നാലിന്നിങ്‌സുകളിലും വളരെ സ്ലോ ബാറ്റിങാണ് തിലക് കാഴ്ചവച്ചത്.

നെതര്‍ലാന്‍ഡ്‌സിനെതിരേ ആറു ബോളില്‍ അഞ്ചും യുഎസ്എക്കെതിരേ 25 ബോളില്‍ 25ഉം പാകിസ്താനെതിരേ 24 ബോളില്‍ 25ഉം നമീബിയക്കെതിരേ 28 ബോളില്‍ 31ഉം റണ്‍സ് മാത്രമേ ഗ്രൂപ്പു ഘട്ടത്തില്‍ നേടിയുള്ളൂ.

Story first published: Sunday, February 22, 2026, 22:20 [IST]
Other articles published on Feb 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+