Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: കളി കാര്യമായി? കലിപ്പില്‍ തിലക്!! 2 പേര്‍ക്ക് തല്ല് കിട്ടിയേനെ; വീഡിയോ

നവി മുംബൈ: ടി20 ലോകകപ്പിനു മുമ്പ് ടീം ഇന്ത്യക്കു ഏറ്റവുമധികം സന്തോഷിക്കാന്‍ വക നല്‍കുന്ന കാര്യം യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയുട തിരിച്ചുവരവാണ്. പരിക്കുകാരണം ശസ്ത്രക്രിയക്കു ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹം കളിക്കളത്തിലേക്കു മടങ്ങിയെത്തുന്നതിനൊപ്പം പഴയ ഫോമിലേക്കും തിരിച്ചെത്തെത്തിയിട്ടുണ്ട്. സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ സന്നാഹ മല്‍സരത്തില്‍ മൂന്നാം നമ്പറില്‍ മികച്ച പ്രകടനമാണ് തിലക് കാഴ്ചവച്ചത്.

വളരെ അഗ്രസീവായി ബാറ്റ് വീശിയ അദ്ദേഹം വെറും 19 ബോളില്‍ അടിച്ചെടുത്തത് 45 റണ്‍സാണ്. മൂന്നു വീതം ഫോറും സിക്‌സറുമുള്‍പ്പെടെയാണിത്. നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായിരുന്നില്ലെങ്കില്‍ ഉറപ്പായും ഫിഫ്റ്റി പ്ലസ് സ്‌കോറും തിലക് നേടുമായിരുന്നു. ബാറ്റിങിനൊപ്പം ഒരോവര്‍ ബൗള്‍ ചെയ്ത് ഫിറ്റ്‌നസ് മികവും അദ്ദേഹം തെളിയിക്കുകയും ചെയ്തു.

അതിനിടെ ഈ സന്നാഹ മല്‍സരത്തിനു ശേഷം ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ വച്ച് തിലക് ചൂടായതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ടീമിലെ രണ്ടു പേരുടൈ പരിഹാസമാണ് താരത്തെ ക്ഷുഭിതനാക്കിയത്. എന്താണ് സംഭവിച്ചതെന്നു നോക്കാം.

TILAK ISHAN ARSHDEEP- T20 WC 2026

Photocredit/X

തുടക്കമിട്ടത് അര്‍ഷ്ദീപ്

കളിക്കളത്തിനു പുറച്ചു വച്ച് പലപ്പോഴും സഹതാരങ്ങള്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ പകര്‍ത്തി അവ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള താരമാണ് പേസര്‍ അര്‍ഷ്ദീപ് സിങ്. സമീപകാലത്തു ഈ തരത്തിലുള്ള പല വീഡിയോകളും വൈറലായി മാറുകയും ചെയ്തിരുന്നു.

സൗത്താഫ്രിക്കയുമായി കഴിഞ്ഞ ദിവസം നടന്ന സന്നാഹ മല്‍സരത്തിനു ശേഷം അര്‍ഷ്ദീപ് ഇതു ആവര്‍ത്തിക്കുകയായിരുന്നു. ടീമിന്‍െ ഡ്രസിങ് റൂമില്‍ വച്ച് ആരുമറിയതെ അദ്ദേഹം ഫോണില്‍ വീഡിയോ പകര്‍ത്തുകയായിരുന്നു. ഇഷാന്‍ കിഷനും തിലക് വര്‍മയും മൊബൈല്‍ ഫോണില്‍ നോക്കി ഇരിക്കവെയായിരുന്നു ഇത്. അര്‍ഷ്ദീപ് വീഡിയോ എടുക്കുന്ന കാര്യം രണ്ടു പേരും അറിഞ്ഞതുമില്ല.

ഡ്രസിങ് റൂമില്‍ അര്‍ഷ്ദീപിനോടും ഇഷാനോടും ചൂടാവുന്ന തിലക്. വീഡിയോ കാണാം

ഇഷാന് നേരെ വീഡിയോ സൂം ചെയ്ത ശേഷം ഒരു റൊമാന്റിക് കവിതയുമായാണ് അര്‍ഷ്ദീപ് തുടങ്ങിയത്. ഒരാള്‍ക്ക് നോക്കാന്‍ പറ്റുന്നയത്രയും ഞാന്‍ അവനെ തന്നെ നോക്കി, പക്ഷെ ഈ രണ്ടു രണ്ടു കണ്ണുകള്‍ക്കു എത്ര കാണാന്‍ സാധിക്കുമെന്നും വീഡിയോയില്‍ സ്വന്തം മുഖം കാണിക്കാതെ അര്‍ഷ്ദീപ് പറയുകയും ചെയ്തു. ഇതു കേട്ടയുടന്‍ ഫോണിലേക്കു നോക്കിയ ഇഷാന്‍ ചിരിക്കുകയാണ് ചെയ്തത്.

രോഷത്തില്‍ തിലക്

ഇഷാനെ ഷൂട്ട് ചെയ്തതിനു പിന്നാലെ തിലകിനു നേരെയാണ് വീഡിയോ സൂം ചെയ്തത്. തിലക്, ഞങ്ങള്‍ അവനെ ഒരുപാട് നോക്കി. യഥാര്‍ഥത്തില്‍ ഇല്ല, തിലകിനെ നമുക്ക് അധികം നോക്കാന്‍ പറ്റില്ല, അവന്‍ കാണാന്‍ മോശമാണ് എന്നുമായിരുന്നു തമാശയോടെ പൊട്ടിച്ചിരിയോടെയുള്ള അര്‍ഷ്ദീപിന്റെ വാക്കുകള്‍. പക്ഷെ അദ്ദേഹം വീഡിയോ ഷൂട്ട് ചെയ്യുന്നതൊന്നും തിലക് അറിഞ്ഞില്ല. അപ്പോഴും അദ്ദേഹം ഫോണില്‍ തന്നെ നോക്കി ഇരിക്കുകയായിരുന്നു.

TILAK VARMA- T20 WC 2026

ഇതിനിടെ തൊട്ടരികില്‍ ഇരിക്കുകയായിരുന്ന ഇഷാനാണ് തിലകിനെ വിളിച്ച് അര്‍ഷ്ദീപ് വീഡിയോ എടുക്കുന്ന കാര്യമറിയിച്ചത്. തിലക് ക്ഷുഭിതനായാണ് കാണപ്പെട്ടത്. എന്റെ അനുവാദമില്ലാതെ വീഡിയോ എടുക്കാന്‍ പാടില്ല. ഇത്തരം കാര്യങ്ങളൊന്നും താന്‍ പ്രൊമോട്ട് ചെയ്യുന്നില്ലെന്നും തിലക് ദേഷ്യത്തോടെ പറഞ്ഞ്. ഈ സമയത്ത് ഷട്ടപ്പ്, ഷട്ടപ്പ് എന്ന് അര്‍ഷ്ദീപ് തമാശയായി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

തിലക് ചൂടായിട്ടും ഇഷാനും അര്‍ഷ്ദീപിനും വിടാന്‍ ഭാവമില്ലായിരുന്നു. രണ്ടു പേരും അദ്ദേഹത്തെ വീണ്ടും പ്രകോപിപ്പിച്ച് കൊണ്ടിരുന്നു. ഭായ്, ഇവന്‍ പ്രൊമോട്ടൊന്നും ചെയ്യുന്നില്ലെന്നായിരുന്നു തിലകിനോടു ഇഷാന്‍ പറഞ്ഞത്. ഇതു കേട്ട അര്‍ഷ്ദീപ് വീണ്ടും കളിയാക്കി. ഏതു റിമോട്ടാണ് ഭായ്? വര്‍ക്ക് ചെയ്യാത്ത ആ റിമോട്ടാണോയെന്നും അദ്ദേഹം പരിഹാസത്തോടെ ചോദിച്ചു.

നമുക്ക് ഇപ്പോള്‍ സോറിയൊന്നും പറയാന്‍ കഴിയില്ല. ഇംഗ്ലീഷ് ക്ലാസാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇഷാന്‍ പിന്നാലെ പറഞ്ഞു. പക്ഷെ തിലക് വളരെ ദേഷ്യത്തില്‍ തന്നെയായിരുന്നു. അദ്ദേഹം രണ്ടു പേരോടും തിരിച്ചൊന്നും പറഞ്ഞതുമില്ല. ഒന്നും മിണ്ടാതെ അദ്ദേഹം കൈയിലുള്ള പ്ലേറ്റില്‍ നിന്നും ഭക്ഷണം കഴിക്കുന്നതും കാണാം.

Story first published: Thursday, February 5, 2026, 11:42 [IST]
Other articles published on Feb 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+