Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: സഞ്ജുവിനോട് കാണിച്ചത് കൊടുംചതി! കളിപ്പിച്ചില്ലെങ്കിലും ഇതു പാടില്ല; സംഭവമിങ്ങനെ

മുംബൈ: ഐസിസി ടി20 ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരും കിരീട ഫേവറിറ്റുകളുമായ ടീം ഇന്ത്യ ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നു. വാംഖഡെയില്‍ നടക്കാനിരിക്കുന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ അമേരിക്കയാണ് സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയു എതിരാളികള്‍. വലിയൊരു വിജയത്തോടെ ടൂര്‍ണമെന്റിനു തുടക്കം കുറിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

അതിനിടെ ടീമിന്റെ ഭാഗമായ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു നേരിട്ട കടുത്ത അവഗണനയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വിക്കറ്റ് കീപ്പറുമായി ടീമിലേക്കു വന്ന അദ്ദേഹം ഇപ്പോള്‍ ബാക്കപ്പ് റോളിലേക്കു പിന്തള്ളപ്പെട്ടിരിക്കുകയാണ്. പകരം ഇഷാന്‍ കിഷനാണ് ഈ റോളിലേക്കു ഫേവറിറ്റായി മാറിയിരിക്കുന്നത്.

SANJU samson- T20 WC 2026

ന്യൂസിലാന്‍ഡുമായുള്ള അവസാന പരമ്പരയിലെ ദയനീയ പ്രകടനമാണ് സഞ്ജുവിനു വന്‍ തിരിച്ചടിയായി മാറിയത്. അദ്ദേഹം ബാറ്റിങില്‍ തീര്‍ത്തും നിറം മങ്ങിയപ്പോള്‍ ഇഷാന്‍ തകര്‍ത്തടിച്ച് ഇലവനിലെ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കുകയും ചെയ്തു.

അമേരിക്കയുമായുള്ള കളിയില്‍ അഭിഷേക് ശര്‍മ- ഇഷാന്‍ ജോടിയാവും ടീമിനായി ഓപ്പണ്‍ ചെയ്യുകയെന്നുറപ്പായിക്കഴിഞ്ഞു. അതിനിടെയാണ് സഞ്ജുവിനു വലിയ അപമാനവും നേരിട്ടത്. ഇതു എന്താണെന്നു നോക്കാം.

സഞ്ജുവിനോടു ചെയ്തതറിയാം

അമേരിക്കയുമായുള്ള ടി20 ലോകകപ്പിലെ ആദ്യ കളിക്കു മുന്നോടിയായി ഇന്ത്യന്‍ ടീം വെള്ളിയാഴ്ച വാംഖഡെ സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തിരുന്നു. നെറ്റ്‌സിലെ പരിശീലന സെഷനില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ളവര്‍ മാത്രമല്ല അല്ലാത്തവരും ബാറ്റിങ് പരിശീലനം നടത്തിയിരുന്നു.

ബൗളര്‍മാരായ അര്‍ശ്ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ വരെ നെറ്റ്‌സില്‍ ബാറ്റ് ചെയ്‌തെങ്കിലും സഞ്ജു സാംസണിനെ മാത്രം കണ്ടില്ല. മുഴുവന്‍ പേരും നെറ്റ്‌സില്‍ ബാറ്റ് വീശിയിട്ടും എന്തുകൊണ്ട് മലയാളി താരത്തെ മാറ്റി നിര്‍ത്തിയെന്നതാണ് ചോദ്യം.

ഗൗതം ഗംഭീര്‍ കോച്ചും സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനുമായിരിക്കെ ഇത്ര വലിയൊരു അവഗണന സഞ്ജു ഒരിക്കലും പ്രതീക്ഷിച്ചതല്ല. കാരണം മുന്‍ കോച്ചുമാരും നായകരുമൊന്നും നല്‍കിയിട്ടില്ലാത്ത പിന്തുണയാണ് ഇരുവരും അദ്ദേഹത്തിനു നല്‍കിയിട്ടുള്ളത്. സഞ്ജുവിന്റെ കഴിവിലുള്ള വിശ്വാസത്താല്‍ തന്നെ തുടര്‍ച്ചയായ അവസരങ്ങളും അദ്ദേഹത്തിന് ഗംഭീറും സൂര്യയും നല്‍കിയെന്നു നിസംശയം പറയാം.

പക്ഷെ ഇപ്പോള്‍ സഞ്്ജുവിന് നെറ്റ്‌സില്‍ ഒട്ടും അവസരം നല്‍കാതിരുന്നത് കടുത്ത അനീതിയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സോഷ്യല്‍ മീഡയയില്‍ ആരാധകരും വലിയ നിരാശയും രോഷവുമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

SANJU samson- T20 WC 2026

ആരാധകരോഷം

സഞ്ജു സാംസണ്‍ ബാറ്റിങില്‍ ഇപ്പോള്‍ മോഷം ഫോമിലാണെന്നത് അംഗീകരിക്കുന്നുവെങ്കിലും ഈ തരത്തില്‍ നെറ്റ്‌സില്‍ പോലും അവസരം നല്‍കാതെ മാറ്റി നിര്‍ത്തുന്നത് അംഗീകരിക്കില്ലെന്നാണ് ആരാധകരുടെ വാദം.

ഇപ്പോള്‍ തന്നെ സഞ്ജു സാംസണ്‍ മാനസികമായി വളരെ ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. അതിനിടെ നെറ്റ്‌സില്‍ പോലും അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം നിഷേധിക്കുന്നത് ഒട്ടും ശരിയല്ല. പിന്നെ എങ്ങനെയാണ് ഒരു താരം ബാറ്റിങിലെ താളവും അതോടൊപ്പം ആത്മവിശ്വാസവുമെല്ലാം വീണ്ടെടുക്കുക?

നിങ്ങള്‍ക്കു ഒരു താരത്തെ ബെഞ്ചിലിരുത്താം. പക്ഷെ അയാള്‍ക്കു നെറ്റ്‌സില്‍ പോലും അവസരം നല്‍കാതെ തയ്യാറെടുപ്പ് തടയാന്‍ സാധിക്കില്ല. സഞ്ജു നെറ്റ്‌സിലെങ്കിലും അവസരമാണ് അര്‍ഹിക്കുന്നത്, അല്ലാതെ അപമാനമല്ല.

ഗൗതം ഗംഭീര്‍, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ നിന്നും ഈ തരത്തിലൊരു ക്രൂരമായ നീക്കം ഒട്ടും പ്രതീക്ഷിച്ചില്ല. നിങ്ങള്‍ക്ക് എങ്ങനെ നെറ്റ്‌സില്‍ അദ്ദേഹത്തിന്റെ അവസരം തടയാന്‍ സാധിക്കും?

ടീമിലെ ബാക്കി കളിക്കാരെല്ലാം ബാറ്റിങ് പരിശീലനം നടത്തിയിട്ടും സഞ്ജുവിനു മാത്രം അതിനുളള അവസരം നല്‍കാതിരുന്നത് തികഞ്ഞ പക്ഷപാതമാണ്. നെറ്റ്‌സിലെ പരിശീലനത്തിലൂടെ സഞ്ജു ഫോം വീണ്ടെടുക്കുമെന്ന ഭയമാണോ ടീം മാനേജ്‌മെന്റിന്?- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Saturday, February 7, 2026, 12:30 [IST]
Other articles published on Feb 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+