സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ലോക കിരീടം സ്വപ്‌നം കണ്ട് കളിക്കാനിറങ്ങിയ ടീം ഇന്ത്യ ഇപ്പോള്‍ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായേക്കുമെന്ന ആശങ്കയിലാണ്. സൗത്താഫ്രിക്കയ്‌ക്കെിതിരായ സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് രണ്ടിലേറ്റ വന്‍ തോല്‍വി ഇന്ത്യയെ പുറത്താവലിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.
76 റണ്‍സിന്റെ ഏകപക്ഷീയമായ തോല്‍വിയാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യക്കു നേരിട്ടത്. ബാറ്റിങിലും ബൗളിങിലും സൂര്യകുമാര്‍ യാദവും സംഘവും ഒരുപോലെ നിരാശപ്പെടുത്തിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. ബാറ്റിങ് നിരയില്‍ ഫ്‌ളോപ്പായവരുടെ കൂട്ടത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ആതിഥേയ താരവുമായ ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്.
ബാറ്റിങില്‍ 17 ബോളില്‍ 18 റണ്‍സ് മാത്രമെടുത്ത് പുറത്തായ അദ്ദേഹം ബൗളിങിലും നനഞ്ഞ പടക്കമായി മാറി. നാലോവറില്‍ 11.20 എന്ന വളരെ മോശം ഇക്കോണമി റേറ്റില്‍ 45 റണ്‍സാണ് ഹാര്‍ദിക് വാരിക്കോരി നല്‍കിയത്. വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല. അതിനിടെ ബാറ്റിങില്‍ ചെറിയ സ്‌കോറുമായി അദ്ദേഹം പുറത്തായപ്പോഴുള്ള കാമുകി മഹിയേക ശര്‍മയുടെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

Photocredit/Jiohotstar
ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള സൂപ്പര്‍ എട്ട് പോരാട്ടം നേരിട്ട് ആസ്വദിക്കാനും ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണയ്ക്കുന്നതിനുമായി കാമുകി മഹിയേക ശര്‍മയും നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ഗാലറിയിലുണ്ടായിരുന്നു.
188 റണ്‍സിന്റെ വലിയ ലക്ഷ്യം ചേസ് ചെയ്യവെ 10ാം ഓവറില്‍ തന്നെ പകുതി പേരെയും നഷ്ടമായ ഇന്ത്യ തോല്‍വിയുറപ്പാക്കിയിരുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (18) മടങ്ങിയ ശേഷമാണ് പത്താം ഓവറില്‍ ഹാര്‍ദിക് ക്രീസിലെത്തിയത്.
ഈ ടൂര്‍ണമെന്റിലുടനീളം ബാറ്റിങില്‍ തപ്പിത്തടഞ്ഞ അദ്ദേഹത്തിന് ഈ കളിയിലും യാതൊരു ടൈമിങും ഇല്ലായിരുന്നു. തട്ടിയും മുട്ടിയും ക്രീസില്‍ നിന്ന ഹാര്‍ദിക്കിന് തന്റെ സ്വതസിദ്ധമയ അഗ്രസീവ് ശൈലിയില്‍ ബാറ്റ് ചെയ്യാനുമായില്ല. ഒടുവില്‍ 15ാം ഓവറില്‍ പുറത്താവുകയും ചെയ്തു.
ഹാര്‍ദിക് പാണ്ഡ്യ ഔട്ടായപ്പോള്‍ മഹിയേക്ക ശര്‍മയുടെ പ്രതികരണം. വീഡിയോ കാണാം
സ്പിന്നര്‍ കേശവ് മഹാരാജെറിഞ്ഞ ഓവറിലെ ആദ്യത്തെ ബോളില്‍ തന്നെ ഹാര്‍ദിക് വിക്കറ്റ് കൈവിട്ടു. ലോങ് ഓഫില്‍ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് മികച്ചൊരു ക്യാച്ചിലൂടെ അദ്ദേഹത്തെ മടക്കിയത്. ക്യാച്ചെടുത്ത ശേഷം ബാലന്‍സ് നഷ്ടമായി ബൗണ്ടറി ലൈനിന് പുറത്തേക്കിറങ്ങേണ്ടി വന്നപ്പോള്‍ ബോള്‍ അകത്തേക്കിട്ട് സ്റ്റബ്‌സ് രണ്ടാം ശ്രമത്തില്‍ വരുതിയിലാക്കുകയായിരുന്നു.
ഈ സമയത്താണ് ഗാലറിയില്‍ മഹിയേക്കയിലേക്കു ക്യാമറാക്കണ്ണുകള്‍ പോയത്. എന്നാല്‍ അവരുടെ അപ്പോഴത്തെ പ്രതികരണം ആരാധകരെ അമ്പരപ്പിക്കുക തന്നെ ചെയ്തു. ഹാര്‍ദിക് സെഞ്ച്വറിയോ, വിജയ റണ്‍സോ നേടിയതു പോലെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് മഹിയേക്ക പ്രതികരിച്ചത്.

ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മടങ്ങിയിട്ടും പുറത്തായപ്പോള്‍ കൈയടിച്ച് അഭിനന്ദിച്ച മഹിയേക്ക ശര്‍മയെ ഇന്ത്യന്‍ ഫാന്‍സ് കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പലരും അവരുടെ പെരുമാറ്റത്തില്‍ ഞെട്ടലും ആശ്ചര്യവും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
'എന്താണ് ഈ കാണുന്നത്? മഹിയേക്ക ശര്‍മ ഇങ്ങനെ കൈയിക്കുന്നന് കാരണമെന്താണ്. ഹാര്‍ദിക് പാണ്ഡ്യ വലിയ ഇംപാക്ടുണ്ടാക്കുന്ന ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ചാണ് പുറത്തായതെങ്കില്‍ ഇതു നമ്മള്‍ക്കു മനസ്സിലാവും. പക്ഷെ 17 ബോളില്‍ 18 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ'.
'ഒരു കാര്യം ഇപ്പോള്‍ വ്യക്തമായി. മഹിയേക്ക ശര്‍മയ്ക്കു ക്രിക്കറ്റ് എന്താണെന്നു പോലും വലിയ ധാരണയില്ല. അല്ലെങ്കില്‍ ഇത്ര മോശം ഇന്നിങ്‌സ് കളിച്ച് ഹാര്‍ദിക് പാണ്ഡ്യ ഔട്ടായപ്പോള്‍ ആരെങ്കിലും ഇങ്ങനെ പ്രതികരിക്കുമേ?- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.