For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ഈ കപ്പ് ഇന്ത്യക്കു തന്നെ!! എന്തുകൊണ്ട് കിരീട ഫേവറിറ്റ്? ഈ കാരണങ്ങള്‍

ഐസിസി ടി20 ലോകകപ്പില്‍ ഇത്തവണത്തെ കിരീട ഫേവറിറ്റുകളെയെടുത്താല്‍ അക്കൂട്ടത്തില്‍ ഏറ്റവും മുന്നിലുണ്ടാവുക ഇന്ത്യയായിരിക്കും. ഈ ലോക കിരീടം മോഹിക്കുന്ന എല്ലാവരുടെയും പേടിസ്വപ്‌നവും സൂര്യകുമാര്‍ യാദവും സംഘവും തന്നെയാണ്. കാരണം ഗൗതം ഗംഭീര്‍ കോച്ചും സൂര്യ ക്യാപ്റ്റനുമായതിനു ശേഷം അത്രയും മാരക ഫോമിലാണ് ടീം കൡച്ചു കൊണ്ടിരിക്കുന്നത്.

2024ലെ ടി20 ലോകകപ്പ് നേട്ടത്തിനു ശേഷം കളിച്ചിട്ടുള്ള ഒരു ടി20 പരമ്പരയില്‍ പോലും ഇന്ത്യ തോറ്റിട്ടില്ലെന്നത് അവിശ്വസനീയ റെക്കോര്‍ഡ് തന്നെയാണ്. ഏറ്റവും അവസാനമായി ന്യൂസിലാന്‍ഡുമായുള്ള അഞ്ചു മല്‍സരങ്ങളുടെ പരമ്പര 4-1നാണ് ഇന്ത്യ കൈക്കലാക്കിയത്. ഇവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീട ഫേവറിറ്റുകളാക്കി മാറ്റുന്ന പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

ABHISHEK SHARMA- T20 WC 2026

ആദ്യത്തെ കാരണം

ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീട ഫേവറിറ്റുകളാക്കി മാറ്റുന്ന ആദ്യത്തെ ഘടകം സ്‌ഫോടനാത്മക ബാറ്റിങ് ലൈനപ്പാണ്. അപകടകാരികളായ ബാറ്റര്‍മാരുടെ വലിയൊരു നിര തന്നെ ഇന്ത്യക്കുണ്ടെന്നു പറയാം. 2024ലെ കഴിഞ്ഞ ലോകകപ്പിനേക്കാള്‍ മികച്ച ബാറ്റിങ്‌നിരയാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്.

മുന്‍ നായകന്‍ രോഹിത് ശര്‍മ തുടങ്ങിവച്ച അറ്റാക്കിങ് ശൈലി തന്നെയാണ് ഇപ്പോഴത്തെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പിന്തുടരുന്നത്. വിക്കറ്റുകള്‍ വീണാലും ഇതേ ശൈലിയില്‍ തന്നെ കളിച്ച് എതിരാളികളെ പ്രതിരോധത്തിലാക്കുകയെന്നതാണ് ഇന്ത്യയുടെ രീതി. അതില്‍ അവര്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്.

തനിച്ച് മല്‍സരഗതി മാറ്റി മറിക്കാന്‍ കഴിയുന്ന നിരവധി താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മ ഈ ഫോര്‍മാറ്റിലെ ഗെയിം ചേഞ്ചര്‍ തന്നെയാണ്. ഇതിനകം കളിച്ചിട്ടുള്ള 37 ടി20കളില്‍ 194.74 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം ബാറ്റ് വീശിയത്.

നായകന്‍ സൂര്യയും ഇപ്പോള്‍ പഴയ ഫോം വീണ്ടെടുത്തു കഴിഞ്ഞു. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പുറത്താക്കാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടുള്ള താരമാണ് അദ്ദേഹം. ഇപ്പോള്‍ ടീമിലേക്കു രണ്ടാം വരവ് നടത്തിയ ഇഷാന്‍ കിഷനും തകര്‍പ്പന്‍ ഫോമിലാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

ഈ മൂന്നു പേര്‍ മാത്രമല്ല സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, വമ്പനടിക്കാരനായ ശിവം ദുബെ, സൂപ്പര്‍ ഫിനിഷറായ റിങ്കു സിങ് തുടങ്ങിയവരെല്ലാം ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ കെല്‍പ്പുള്ളവരാണ്.

രണ്ടാമത്തെ കാരണം

ഇന്ത്യയെ കിരീടസാധ്യതയില്‍ മുന്നിലെത്തിക്കുന്ന രണ്ടാമത്തെ കാരണം ലോകോത്തര ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യമാണ്. മാച്ച് വിന്നര്‍മാരായ നിരവധി ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീം. ബാറ്റും ബോളും കൊണ്ട് ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന താരങ്ങള്‍ നിലവിലെ സംഘത്തിലുണ്ട്.

HARDIK PANDYA- T20 WC 2026

ഇവരില്‍ എടുത്തു പറയേണ്ട രണ്ടു പേരാണ് ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലും. ലോകത്തിലെ ഏതു ടീമും ആഗ്രഹിക്കുന്ന രണ്ടു അസാധാരണ താരങ്ങളാണ് ഇരുവരും. ഇവരുടെ സാന്നിധ്യം ടീമിന് വലിയ ബാലന്‍സാണ് നല്‍കുന്നത്. ഹാര്‍ദിക്കും അക്ഷറുമുള്ളതിനാല്‍ ഒരു അധിക ബാറ്ററെയോ, ബൗളറെയോ അധികമായി ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയും വരില്ല.

മൂന്നാമത്തെ കാരണം

ഇന്ത്യയുടെ മറ്റൊരു പ്രധാന കരുത്ത് ഗെയിം ചേഞ്ചര്‍മാരായ ബൗളര്‍മാരുടെ സാന്നിധ്യമാണ്. ഏതു വലിയ ടൂര്‍ണമെന്റുകളും ജയിക്കണമെങ്കില്‍ മികച്ചൊരു ബൗളിങ് ലൈനപ്പ് കൂടി ആവശ്യമാണ്. ഭാഗ്യവശാല്‍ ഇുപ്പോഴത്തെ ഇന്ത്യന്‍ ടീമിന് അതും ഉണ്ടെന്നു തന്നെ പറയാം.

ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ജസ്പ്രീത് ബുംറയാണ് ടീമിന്റെ പേസാക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ഇടംകൈയന്‍ പേസറായ അര്‍ഷ്ദീപ് സിങാവട്ടെ ലോകോത്തര ബൗളറുടെ നിലയിലേക്ക് അതിവേഗം വളരുകയാണ്.

സ്പിന്‍ വിഭാഗത്തിലാവട്ടെ നിലവിലെ നമ്പര്‍ ബൗളറായ വരുണ്‍ ചക്രവര്‍ത്തിയാണ് ആക്രമണങ്ങള്‍ ക്കു നേതൃത്വം നല്‍കുന്നത്. കൂട്ടിന് മറ്റൊരു സൂപ്പര്‍ സ്പിന്നറായ കുല്‍ദീപ് യാദവുമുണ്ട്.

Story first published: Thursday, February 5, 2026, 15:48 [IST]
Other articles published on Feb 5, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+