For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ടീം ഇന്ത്യയില്‍ തമ്മിലടി? തുടക്കമിട്ടത് ഹാദിക്!! അമ്പരന്ന് സൂര്യ; സംഭവമിങ്ങനെ

കൊളംബോ: ടി20 ലോകകപ്പില്‍ മല പോലെ വന്നത് എലി പോലെ ആയെന്നു പറഞ്ഞതു പോലെ അവസാനിച്ചിരിക്കുകയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം. വന്‍ ഹൈപ്പുമായെത്തിയ ഈ മല്‍സരം ക്രിക്കറ്റ് പ്രേമികളെ ഒരു തരത്തിലും ത്രില്ലടിപ്പിക്കാതെയാണ് അവസാനിച്ചിരിക്കുന്നത്. തീര്‍ത്തും ഏകപക്ഷീയമായ മല്‍സരത്തില്‍ പാക് പടയെ ഇന്ത്യ 61 റണ്‍സിന് വാരിക്കളയുകയായിരുന്നു.

ഇന്ത്യ നല്‍കിയ 176 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാക് ടീമിനെ 20 ഓവര്‍ പോലും ക്രീസില്‍ നില്‍ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. വെറും 18 ഓവറില്‍ 114 റണ്‍സില്‍ പാകിസ്താന്റെ പോരാട്ടം അവസാനിക്കുകയും ചെയ്തു. ഇന്ത്യയെ സംബന്ധിച്ച് ഒരു കംപ്ലീറ്റ് ടീം പെര്‍ഫോമന്‍സ് തന്നെയായിരുന്നു ഇത്.

hardik kuldeep T20 WC 2026

photocredit/Jiohotstar

അതിനിടെ ഈ മല്‍സരശേഷമുണ്ടായ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍വൈറലായിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ കുല്‍ദീപ് യാദവിനെ ശകാരിച്ചതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് വിവാദത്തിലായിരിക്കുന്ന്. യഥാര്‍ഥത്തില്‍ എന്തായിരുന്നു സംഭവിച്ചതെന്നു നമുക്കു നോക്കാം.

ഇതാണ് സംഭവം

പാകിസ്താന്റെ റണ്‍ചേസില്‍ ഇന്ത്യക്കു വേണ്ട 18ാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. തന്റെ ആദ്യ സ്‌പെല്ലില്‍ രണ്ടോവറില്‍ ഒരു മെയ്ഡനടക്കം എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് അദ്ദേഹം നേടിയിരുന്നു. 17 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ പാക് ടീം ഒമ്പതു വിക്കറ്റിന് 106 റണ്‍സെന്ന നിലയിലായിരുന്നു.

14 ബോളില്‍ 16 റണ്‍സുമായി ഷഹീന്‍ അഫ്രീഡിയു രണ്ടു ബോളില്‍ റണ്ണൊന്നുമില്ലാതെ ഉസ്മാന്‍ താരീഖുമായിരുന്നു ക്രീസില്‍. ഷഹീനാണ് ഈ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത്. ഷഹീനുമായിരുന്നു. വൈഡുമായാണ് ഹാര്‍ദിക് തുടങ്ങിയത്. അടുത്ത ബോളില്‍ ഷഹീന്റെ ഒരു ക്യാച്ച് വിക്കറ്റിനു പിന്നില്‍ ഇഷാന്‍ കിഷന്‍ താഴെയിട്ടു. പുള്‍ ഷോട്ടിനു ശ്രമിക്കവെയാണ് ബാറ്റില്‍ ബോള്‍ എഡ്ജായത്.

അടുത്തത് ഒരു ഷോര്‍ട്ട് ബോളായിരുന്നു ഹാര്‍ദിക് പരീക്ഷിച്ചത്. മുന്നോട്ടു വന്ന ഷഹീന്‍ ഒരു പുള്‍ ഷോട്ടാണ് കളിച്ചത്. ലോങ് ഓണില്‍ ബൗണ്ടറി ലൈനിന് അരികിലുണ്ടായിരുന്ന കുല്‍ദീപ് യാദവിന്റെ കൈകളിലേക്കാണ് ഇതു വന്നത്. പക്ഷെ അദ്ദേഹത്തിനു ഇതു ശരിക്കും കൈകളിലൊതുക്കാനായില്ല. കൈയ്ക്കുള്ളില്‍ നിന്നും തെറിച്ചു പോയ ബോള്‍ ബൗണ്ടറി ലൈനിനു പുറത്തേക്കു തെറിച്ചതോടെ സിക്‌സാവുകയും ചെയ്തു.

രണ്ടു ക്യാച്ചുകള്‍ ഇഷാനും കുല്‍ദീപും പാഴാക്കിയത് ഹാര്‍ദിക്കിനെ ശരിക്കും ക്ഷുഭിതനാക്കി. രണ്ടു പേരെയും നോക്കി ദേഷ്യത്തോടെ അദ്ദേഹം എന്തോ പറയുകയും ചെയ്തു. തുടര്‍ന്നുള്ള രണ്ടു ബോളിലും റണ്ണില്ല. അഞ്ചാമത്തെ ബോളില്‍ ഷഹീന്‍ സിംഗിളുമെടുത്തു. അടുത്ത ബോള്‍ നേരിട്ടത് താരീഖാണ്. താരത്തിന്റെ കുറ്റി തെറിപ്പിച്ച് ഹാര്‍ദിക് പാക് ഇന്നിങ്‌സ് അവസാനിപ്പിക്കുകയും ചെയ്തു.

INDIAN TEAM T20 WC 2026

പക്ഷെ ഇഷാന്റെയും കുല്‍ദീപിന്റെയും ക്യാച്ച് പിഴവുകളില്‍ ഹാര്‍ദിക് അപ്പോഴും അതൃപ്തനായിരുന്നു. ജയത്തിനു പിന്നാലെ കൈകൊടുക്കവെ കുല്‍ദീപിനെ നോക്കി അദ്ദേഹം വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഹാര്‍ദിക്കിന്റെ പെരുമാറ്റത്തില്‍ കുല്‍ദീപും വളരെ അസ്വസ്ഥനും ക്ഷുഭിതനുമായാണ് കാണപ്പെട്ടത്.

ഗ്രൗണ്ട് വിടും മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ പരസ്പരം കൈകൊടുത്ത് അഭിനന്ദിക്കവെയും കുല്‍ദീപ് പിണക്കത്തിലായിരുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കൈകൊടുത്തപ്പോള്‍ ദേഷ്യത്തോടെ കൈനല്‍കിയ ശേഷം മുഖത്തേക്കു പോലും നോക്കാതെ പോവുകയായിരുന്നു. കുല്‍ദീപിന്റെ ഈ പെരുമാറ്റം കണ്ട് അമ്പരന്ന് സൂര്യ തിരിഞ്ഞു നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

Story first published: Monday, February 16, 2026, 11:46 [IST]
Other articles published on Feb 16, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+