For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാര്‍ദിക്കിന് 'കോംപ്ലക്‌സ്'!! റിങ്കുവിനെ ചതിച്ച് ആളാവാന്‍ നോക്കി, പക്ഷെ പണി പാളി; സംഭവമിങ്ങനെ

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ ഇന്ത്യ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ നാലാം ജയാണ് സൂര്യകുമാര്‍ യാദവും സംഘവും കുറിച്ചത്. നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന അവസാന കളിയില്‍ നെതര്‍ലാന്‍ഡ്‌സിനെ 17 റണ്‍സിനാണ് ഇന്ത്യ മറികടന്നത്.

ആഗ്രഹിച്ചു പോലെയൊരു ആധികാരികമായ ജയമല്ല കളിയില്‍ ടീമിനു ലഭിച്ചത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലുമെല്ലാം ഇന്ത്യ പതിറിയിരുന്നു. ഫീല്‍ഡിങിലും പിഴവുള്‍ വരുത്തി ഇതിനിടെ ഈ കളിയില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഭാഗത്തു നിന്നുണ്ടായ ഒരു മോശം തീരുമാനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

HARDIK RINKU T20 WC 2026

സീനിയോറിറ്റി കോംപ്ലക്‌സ് കാരണം ആളാവാന്‍ നോക്കിയ ഹാര്‍ദിക് സ്വയ കുഴിയില്‍ ചാടുകായിരുന്നു. റിങ്കു സിങിനെതിരേയാണ് അദ്ദേഹം ജാഡ കാണിച്ച് മടങ്ങിയത്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നു നോക്കാം.

സംഭവമിങ്ങനെ

ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാനത്തെ ഓവറിലായിരുന്നു വിവാദമായി മാറിയ സംഭവം. നാലു വിക്കറ്റിനു 180 റണ്‍സെന്ന നിലയിലാണ് ഇന്ത്യ 19ാം ഓവര്‍ അവസാനിപ്പിച്ചത്. 29 ബോളില്‍ 60 റണ്‍സോടെ ശിവം ദുബെയും 20 ബോളില്‍ 30 റണ്‍സോടെ ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു അപ്പോള്‍ ക്രീസില്‍.

ദുബെ വളരെ മികച്ച ടൈമിങോടെ ഷോട്ടുകള്‍ കളിച്ച് അനായാസം റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ മറുഭാഗത്ത് ഹാര്‍ദിക് തപ്പിത്തടയുകയായിരുന്നു. പ്രതീക്ഷിച്ചതു പോലെ സ്വതസിദ്ധമായ ടൈമിങോടെ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിനായില്ല. 20ാം ഓവര്‍ എറിയാനെത്തിയത് ലോഗന്‍വാന്‍ബീക്കാണ്.

ആദ്യത്തെ ബോളില്‍ സിക്‌സറുമായാണ് ദുബെ വരവേറ്റത്. വൈഡ് ലോങ്ഓണിനു മുകളിലൂടെയാണ് വാന്‍ബീക്കിന്റെ ഫുള്‍ടോസ് ബോള്‍ ദുബെ സിക്‌റിലേക്കു പറത്തിയത്. അടുത്തത് ഒരു ഷോര്‍ട്ട് ബോളായിരുന്നു. ഫൈന്‍ ലെഗിലേക്കാണ് ദുബെ അതു കളിച്ചത്. വീണ്ടുമൊരു സിക്‌സര്‍ പ്രതീക്ഷിച്ചെങ്കിലും ബൗണ്ടറി ലൈനിന് തൊട്ടരികെ ടിം വാന്‍ഡര്‍ ഗ്യുട്ടെന്‍ പിടികൂടി.

തുടര്‍ന്ന് ഫിനിഷറായ റിങ്കു സിങാണ് ക്രീസിലെത്തിയത്. ആദ്യ ബോളില്‍ അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. നോണ്‍സ്‌ട്രൈക്കറായ ഹാര്‍ദിക് സിംഗിളിനായി തുനിഞ്ഞെങ്കിലും വേണ്ടെന്നു റിങ്കു ആംഗ്യം കാണിച്ചു. പക്ഷെ ഇതു ഹാര്‍ദിക്കിന് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നു മുഖഭാവങ്ങളില്‍ നിന്നും വ്യക്തം.

തൊട്ടടുത്ത ബോളില്‍ കിടിലന്‍ സിക്‌സറുമായി റിങ്കു ഇതിന്റെ ക്ഷീണം തീര്‍ത്തു. മിഡ് വിക്കറ്റിനു മുകളിലൂടെയാണ് ഗാലറിയിലേക്കു ബോള്‍ ചീറിപ്പാഞ്ഞത്. എന്നാല്‍ ഈ സിക്‌സര്‍ കണ്ടപ്പോള്‍ ഹാര്‍ദിക്കിന്റെ മുഖത്ത് വലിയ സന്തോഷമൊന്നും കണ്ടില്ല. കാരണം തനിക്കു സിംഗിള്‍ നിഷേധിച്ചതിന്റെ കലിപ്പിലായിരുന്നു അദ്ദേഹം.

HARDIK RINKU T20 WC 2026

Photocredit/Jiohotstar

അഞ്ചാത്തേത് ഒരു സ്ലോ ബോളായിരുന്നു. റിങ്കു ഷോട്ടിനു ശ്രമിച്ചെങ്കിലും കണക്ടായില്ല. എന്നാല്‍ തനിക്കു സ്‌ട്രൈക്ക് ലഭിച്ചേ തീരൂവെന്ന വാശിയിലായിരുന്നു ഹാര്‍ദിക്. ഈ കാരണത്താല്‍ തന്നെ റിങ്കുവിനോടു ചോദിക്കാതെ തന്നെ ഹാര്‍ദിക് സിംഗിളിനായി ഓടുകയും ചെയ്തു.

ഇതു കണ്ട റിങ്കുവിനും നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു കുതിക്കേണ്ടി വന്നു. ഭാഗ്യവശാല്‍ അവിടെ റണ്ണൗട്ടൊന്നും സംഭവിച്ചില്ലെന്നതില്‍ ആശ്വസിക്കാം. ഇതോടെ അവസാന ബോളില്‍ സ്‌ട്രൈക്ക് ഹാര്‍ദിക്. തനിക്കു റിങ്കു സ്‌ട്രൈക്ക് തരാത്തതിന്റ ദേഷ്യം അദ്ദഹേത്തിനുണ്ടായിരുന്നു.

ഇന്നിങ്‌സിലുടീളം ടൈമിങില്ലാതെ വലഞ്ഞിട്ടും ഹാര്‍ദിക് ആത്മവിശ്വാസത്തിലായിരുന്നു. ഓഫ്സ്റ്റംപിന് പുറത്ത് സ്ലോ ബോളാണ് വാന്‍ബീക്ക് എറിഞ്ഞത്. ഹാര്‍ദിക് ബാക്ക്ഫൂട്ടില്‍ ആഞ്ഞുവീശിയെങ്കിലും ടൈമിങ് അമ്പെ പാളിയ ഷോട്ട് നേരെ ലോങ്ഓഫില്‍ റൊലോഫ് വാന്‍ഡര്‍മെര്‍വിന്റെ കൈകളിലും അവസാനിക്കുകയായിരുന്നു.

Story first published: Thursday, February 19, 2026, 12:31 [IST]
Other articles published on Feb 19, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+