Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ കാണിച്ചത് വന്‍ മണ്ടത്തരം!! അവനെ തഴഞ്ഞത് തെറ്റ്, രഹാനെ കലിപ്പില്‍

അഹമ്മദാബാദ്: സൗത്താഫ്രിക്കയുമായുള്ള ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരില്‍ ഇന്ത്യന്‍ ടീം സെലക്ഷനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ബാറ്റര്‍ അജിങ്ക്യ രഹാനെ. വൈസ് ക്യാപ്റ്റനും സ്റ്റാര്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനെ ഒഴിവാക്കിയ തീരുമാനത്തെയാണ് അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്.

തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് ഹോംഗ്രൗണ്ടായ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ അക്ഷര്‍ തഴയപ്പെട്ടത്. യുഎഎയുമായുള്ള അവസാന ഗ്രൂപ്പ് മല്‍സരത്തിലും അദ്ദേഹത്തെ ഇന്ത്യ ബെഞ്ചില്‍ ഇരുത്തിയിരുന്നു. പകരം വാഷിങ്ടണ്‍ സുന്ദറിനെയാണ് ഇന്ത്യ കളിപ്പിച്ചത്. സൗത്താഫ്രിക്കയ്‌ക്കെതിരേയും അദ്ദേഹത്തെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

AXAR PATEL T20 WC 2026

സൗത്താഫ്രിക്കയുടെ മുന്‍നിര ബാറ്റര്‍മാരില്‍ കൂടുതല്‍ പേരും ഇടംകൈയന്‍ ബാറ്റര്‍മാരായതിനാലാണ് അക്ഷറിനെ മാറ്റം നിര്‍ത്തി വലംകൈയന്‍ ഓഫ് സ്പിന്നറായ വാഷിങ്ടണിനെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്.

ചോദ്യം ചെയ്ത് രഹാനെ

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ ടീം കോമ്പിനേഷനെ കുറിച്ച് ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരക്കവെയാണ് അക്ഷര്‍ പട്ടേലിന്റെ അസാന്നിധ്യത്തെ അജിങ്ക്യ രഹാനെ രൂക്ഷമായി വിമര്‍ശിച്ചത്. വൈസ് ക്യാപ്റ്റന്‍ കൂടിയായ അക്ഷറിനെ മാറ്റി നിര്‍ത്തിയത് ഒട്ടും ശരിയായ തീരുമാനമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ ബൗള്‍ ചെയ്യാന്‍ ഇടംകൈയന്‍ ബൗളര്‍മാര്‍ക്കു സാധിക്കും. അത്രയും സിംപിളാണ് കാര്യങ്ങള്‍. അക്ഷര്‍ പട്ടേല്‍ വളരെ കഴിവുറ്റ സ്പിന്നറാണ്, വിക്കറ്റ് ടേക്കറുമാണ്, കൂടാതെ ടീമിന്റെ വൈസ് ക്യാപ്റ്റനുമാണ്. ഇന്ത്യന്‍ ടീമില്‍ അക്ഷറിന്റെ റോള്‍ അതിശയിപ്പിക്കുന്നതാണ്. കഴിഞ്ഞ ലോകകപ്പിലു നമ്മള്‍ ഇതു കണ്ടിട്ടുള്ളതാണെന്നും രഹാനെ വിശദമാക്കി.

വിമര്‍ശന് വോനും

ക്രിക്ക്ബസിന്റെ ഇതേ ഷോയില്‍ പങ്കെടുത്ത ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോനും അക്ഷര്‍ പട്ടേലിന്റെ അഭാവത്തെ വിമര്‍ശിച്ചു. ഇടംകൈയന്‍ ബാറ്റര്‍ക്കെതിരേ ഇന്ത്യന്‍ താരത്തിന്റെ ഇക്കോണമി റേറ്റും മികച്ചതാണെന്നു അദ്ദേഹം പറഞ്ഞു.

അക്ഷര്‍ പട്ടേല്‍ ഇല്ലേ? ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ അദ്ദേഹത്തിന്റ റെക്കോര്‍ഡ് നോക്കിയാല്‍ ഇക്കോണമി റേറ്റ് കുറവാണെന്നു കാണാം. നിങ്ങളുട കുട്ടി നല്ല പ്രകടനം നടത്തുമെന്ന് ഹെഡ് ടീച്ചറാണെങ്കില്‍ നിങ്ങള്‍ക്കു അറിയാം.

AXAR PATEL T20 WC 2026

ടീമിലെ ഭൂരിഭാഗം പേരില്‍ നിന്നും 10ല്‍ 7 പെര്‍ഫോമന്‍സ് ലഭിക്കും രണ്ടു പേരില്‍ നിന്നും തീപ്പൊരി പ്രകടനമുണ്ടാവുകയും ചെയ്താല്‍ അതു വിന്നിങ് കോമ്പിനേഷനാണെന്നു നിങ്ങള്‍ക്കറിയാം. ഏതൊക്കെ പൊസിഷനില്‍ കളിക്കാന്‍ അയച്ചാലും നല്ല പ്രകടനം നടത്താറുള്ള താരമാണ് അക്ഷറെന്നും വോന്‍ വിശദാക്കി.

2024ലെ അവസാനത്തെ ടി20 ലോകകപ്പ് മുതല്‍ ഇടംകൈന്‍ ബാറ്റര്‍മാര്‍ക്കെതിരേ അക്ഷറിന്റെ ഇക്കോണമി റേറ്റെടുത്താല്‍ അത് 7.15 മാത്രമാണ്, ശരാശരി 16.50 മാത്രം. എന്നാല്‍ വലംകൈയന്‍മാര്‍ക്കെതിരേ ഇക്കോണമി റേറ്റ് 7.21ഉം ശരാശരി 17.42ഉം ആണ്.

ഇന്നത്തെ കളിയിലെ 11

ഇന്ത്യ- അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ്കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്.

സൗത്താഫ്രിക്ക- ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), റയാന്‍ റിക്കെല്‍ട്ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കോര്‍ബിന്‍ ബോഷ്, മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി.

Story first published: Sunday, February 22, 2026, 20:45 [IST]
Other articles published on Feb 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+