Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: സൂപ്പര്‍ 8ല്‍ ഇന്ത്യയെ കാത്തിരിക്കുന്നതാര്, 3ല്‍ 2 ടീമിനെ ഭയക്കണം!! പണി കിട്ടുമോ?

ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമിനും സാധിച്ചിട്ടില്ലാത്ത രണ്ട് അപൂര്‍വ്വനേട്ടങ്ങള്‍ സ്വന്തം പേരിലാക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. തുടര്‍ച്ചയായ രണ്ടാം ലോക കിരീടമാണ് ഇതില്‍ ആദ്യത്തേതെങ്കില്‍ മറ്റൊന്ന് ചാംപ്യന്‍മാരാവുന്ന ആതിഥേയ ടീമായി മാറുകയെന്നതുമാണ്.

2024ലെ അവസാന എഡിഷനില്‍ സൗത്താഫ്രിക്കയെ ത്രില്ലറില്‍ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഇത്തവണ ഈ ട്രോഫി കാത്തു സൂക്ഷിക്കുകയെന്ന വലിയ ചാലഞ്ചാണ് സൂര്യകുമാര്‍ യാദവിനും സംഘത്തിനുമുള്ളത്. ചരിത്രം തങ്ങള്‍ക്കു എതിരാണെങ്കിലും അതു തിരുത്താമെന്ന ഉറച്ച പ്രതീക്ഷയില്‍ തന്നെയാണ് ഇന്ത്യ.

INDIAN TEAM- T20 WC 2026

വളരെ ദുര്‍ബലമായ ഗ്രൂപ്പിലാണ് ഇന്ത്യ ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ടു സൂപ്പര്‍ എട്ടിലേക്കുള്ള ടിക്കറ്റും ടീം ഇതിനകം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൂപ്പര്‍ എട്ട് മുതലായിരിക്കും ഇന്ത്യയുടെ യഥാര്‍ഥ അഗ്നിപരീക്ഷണം ആരംഭിക്കുന്നത്. സൂപ്പര്‍ എട്ടില്‍ ആരൊക്കെയാവും ഇന്ത്യയുടെ എതിരാളികളായി വരികയെന്നു നമുക്കു പരിശോധിക്കാം.

ഗ്രൂപ്പില്‍ ആരൊക്കെ?

ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുള്ളത്. ചിരവൈരികളായ പാകിസ്താന്‍, കുഞ്ഞന്‍ ടീമുകളായ നെതര്‍ലാന്‍ഡ്‌സ്, നമീബിയ, അമേരിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റുവള്ളവര്‍. എന്നാല്‍ 15ന് ഇന്ത്യക്കെതിരേ കൊളംബോയില്‍ നടക്കാനിരിക്കുന്ന മല്‍സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതിനാല്‍ തന്നെ ഈ കളിയിലെ രണ്ടു പോയിന്റ് പാകിസ്താന് ഫ്രീയായി ലഭിക്കുകയും ചെയ്യും. ഗ്രൂപ്പിലെ ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച് എട്ടു പോയിന്റോടെ ഒന്നാംസ്ഥാനക്കാരായിട്ടു തന്നെയാവും ഇന്ത്യയുടെ സൂപ്പര്‍ എട്ട് പ്രവേശനം. ഇതില്‍ മാറ്റങ്ങളുണ്ടാവാനുള്ള സാധ്യത തീരെയില്ലെന്നു തന്നെ പറയാം.

സൂപ്പര്‍ 8ല്‍ കളി കാര്യമാവും

സൂപ്പര്‍ എട്ട് മുതലായിരിക്കും ഇന്ത്യയെ സംബന്ധിച്ച് കളി കാര്യമാവാന്‍ പോവുന്നത്. ടൂര്‍ണമെന്റിനു മുമ്പ് തന്നെ മുന്‍നിര ടീമുകള്‍ക്കു നിലവിലെ ടി20 റാങ്കിങ് അനുസരിച്ച് സീഡിങ് നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് എയിലുള്ള ഇന്ത്യ എക്‌സ് വണ്‍ (X1) ആണ്. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ (X2), സിയില്‍ വെസ്റ്റ് ഇന്‍ഡീസ് (X3), ഡിയില്‍ സൗത്താഫ്രിക്ക (X4) എന്നിങ്ങനെയാണ് സീഡിങ് ലഭിച്ചിരിക്കുന്നത്.

SURYA GAMBHIR- T20 WC 2026

സൂപ്പര്‍ എട്ടില്‍ നാലു ടീമുകള്‍ വീതം രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് പോരടിക്കുക. ഗ്രൂപ്പ് വണ്ണില്‍ എക്‌സ് 1, എക്‌സ് 2, എക്‌സ് 3, എക്‌സ് 4 ടീമുകളാണുണ്ടാവുക. ഇവര്‍ പരസ്പരം ഓരോ തവണ ഏറ്റമുട്ടിയ ശേഷം ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമി ഫൈനലിലേക്കും മുന്നേറും. സൂപ്പര്‍ എട്ടിലെ രണ്ടാമത്തെ ഗ്രൂപ്പില്‍ വൈ 1 (Y1), വൈ 2, വൈ3, വൈ 4 എന്നീ ടമുകളും അണിനിരക്കും. ഒന്നും രണ്ടും സ്ഥാനക്കാര്‍ സെമിയിലുമെത്തും.

ഗ്രൂപ്പ് എയില്‍ നിന്നും ഒന്നാംസ്ഥാക്കാരായി ഇന്ത്യ മുന്നേറുന്നതു പോലെ സീഡിങ് പ്രകാരം മറ്റു ഗ്രൂപ്പുകളിലും ടീമുകള്‍ സൂപ്പര്‍ എട്ടിലെത്തുമെന്ന് സങ്കല്‍പ്പിക്കുക. അങ്ങനെ വന്നാല്‍ ഓസ്‌ട്രേലിയ, വിന്‍ഡീസ്. സൗത്താഫ്രിക്ക എന്നിവരായിരിക്കും സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കു ഏറ്റവുമധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക ഓസീസ്, സൗത്താഫ്രിക്ക എന്നിവരായിരിക്കം. വിന്‍ഡീസ് ഇന്ത്യക്കു കാര്യമായ വെല്ലുവിളി ഉയര്‍ത്താനിടയില്ല. സൂപ്പര്‍ എട്ടില മൂന്നു കളിയില്‍ രണ്ടെണ്ണമെങ്കലും ജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു സെമിയില്‍ സ്ഥാനവുമുറപ്പുള്ളൂ.

എന്നാല്‍ ഗ്രൂപ്പിലെ സമവാക്യങ്ങള്‍ മാറി മറിഞ്ഞാല്‍ സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ എതിരാളികളിലും വ്യത്യാസമുണ്ടാവും. ഉദാഹരണത്തിന് ഗ്രൂപ്പ് ബിയില്‍ ഓസീസിനെ പിന്തളളി ശ്രീലങ്ക ഒന്നാമതെത്തിയാല്‍ സൂപ്പര്‍ എട്ടില്‍ അവരാവും ഇന്ത്യയുടെ ഗ്രൂപ്പില്‍.

സിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ പിന്തള്ളി ഇംഗ്ലണ്ട് തലപ്പത്തെത്തിയാല്‍ അവരെയാവും ഇന്ത്യക്കു നേരിടേണ്ടിവരിക. ഡിയില്‍ സൗത്താഫ്രിക്കയെ മറികടന്ന് ന്യൂസിലാന്‍ഡ് മുന്നിലെത്താനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.

Story first published: Thursday, February 5, 2026, 14:25 [IST]
Other articles published on Feb 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+