For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ഈഡനിലെ ഹീറോയിസം, പിന്നാലെ സഞ്ജു ചെയ്‌തതെന്ത്? വീഡിയോ വൈറല്‍

കൊല്‍ക്കത്ത: ചേസ് മാസ്റ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയെ പോലും പിന്തള്ളി ഇന്ത്യയുടെ പുതിയ സൂപ്പര്‍ ഹീറോ ആയി മാറിയിരിക്കുകയാണ് മലയാളികളുടെ അഭിമാനം സഞ്ജു സാംസണ്‍. ലോകകപ്പ് പോലെയൊരു വലിയ വേദിയില്‍, അതും ക്വാര്‍ട്ടര്‍ ഫൈനല്‍ പോലെയൊരു ഡു ഓര്‍ ഡൈ മാച്ചില്‍, കൂടാതെ റണ്‍ചേസില്‍ അദ്ദേഹം തന്റെ ക്ലാസ് ലോകത്തിനു ശരിക്കും കാണിച്ചുകൊടുത്തു.

ഇന്ത്യന്‍ കുപ്പായം അണിയാന്‍ തുടങ്ങിയതു മുതല്‍ താന്‍ കണ്ട സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായതെന്നായിരുന്നു ഈ ഇന്നിങ്‌സിനു ശേഷമുള്ള സഞ്ജുവിന്റെ വാക്കുകള്‍.

ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയതിനു പിന്നാലെ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണെനന്നു നമുക്കു നോക്കാ. അതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

SANJU SAMSON T20 WC 2026

photocredit/BCCI

സഞ്ജു സ്‌പെഷ്യല്‍ സാംസണ്‍

റൊമാരിയോ ഷെപ്പേര്‍ഡെറിഞ്ഞ 20ാമത്തെ ഓവറില്‍ വെറും ഏഴു റണ്‍സ് മാത്രമേ ഇന്ത്യക്കു വിജയിക്കന്‍ വേണ്ടിയിരുന്നുള്ളൂ. 87 റണ്‍സോടെ സഞ്ജു സാംസണും എട്ടു റണ്‍സുമായി ശിവം ദുബെയുമായിരുന്നു ക്രീസില്‍.

ഡഗൗട്ടില്‍ നിന്നും അവരെയെല്ലാം കണ്ടു പഠിച്ചു!! ഇതാണ് ഞാന്‍ കാത്തിരുന്ന ആ ദിവസം- സഞ്ജുഡഗൗട്ടില്‍ നിന്നും അവരെയെല്ലാം കണ്ടു പഠിച്ചു!! ഇതാണ് ഞാന്‍ കാത്തിരുന്ന ആ ദിവസം- സഞ്ജു

അവസാന ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് സഞ്ജുവാണ്. ഓവറിലെ ആദ്യ ബോള്‍ തന്നെ ഡീപ്പ് മിഡ് വിക്കറ്റിലൂടെ സിക്‌സറിലേക്കു പറത്തിയ അദ്ദേഹം സ്‌കോര്‍ തുല്യമാക്കി. ഇതോടെ ഇന്ത്യന്‍ ക്യാപും ആരാധകരുമെല്ലാം സെമി ഫൈനല്‍ പ്രവേശനത്തിന്റെ ആഹ്ലാദവും തുടങ്ങിക്കഴിഞ്ഞിരുന്നു.

ജയിക്കാന്‍ ഒരു റണ്‍സ് മാത്രം മതിയായിരുന്നെങ്കിലും സഞ്ജുവിന്റെ പ്ലാന്‍ മറ്റൊന്നായിരുന്നു. മിഡ് ഓണിലൂടെ ബൗണ്ടറി പായിച്ച് അദ്ദേഹം വിജയ റണ്‍സിനൊപ്പം സെമിഫൈനല്‍ ടിക്കറ്റും ഇന്ത്യക്കു വാങ്ങിത്തന്നു.

പിന്നാലെ അമിതാഹ്ലാദമോ, ആക്രോശമോയൊന്നും സഞ്ജുവില്‍ കണ്ടില്ല. പിച്ചില്‍ കാല്‍മുട്ടില്‍ നിന്ന് ഹെല്‍മറ്റൂരി വച്ച ശേഷം കൈകള്‍ മുകളിലേക്കുയര്‍ത്തി ദൈവത്തോടു നന്ദി പറയുന്നു. പിന്നാലെ ഗ്രൗണ്ടിലേക്കു ഓടിയെത്തി അഭിഷേക് ശര്‍മ ദുബെയെയും സഞ്ജുവിനെയും കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയും ചെയ്തു.

വിജയത്തിനു ശേഷം ഗ്രൗണ്ട് വിടുന്ന സഞ്ജു, വീഡിയോ കാണാം

പിന്നാലെ സഞ്ജുവിനെ സ്വീകരിക്കാന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു പിന്നില്‍ ടീമംങ്ങളും കോച്ച് ഗൗതം ഗംഭീറുമടക്കം കോച്ചിങ് സ്റ്റാഫുകളെല്ലാം അണിനിരന്നു. സഞ്ജു നിറഞ്ഞ ചിരിയോടെ അടുത്തേക്കു വരവെ തൊപ്പിയൂരി തല കുനിച്ചായിരുന്നു സൂര്യ അദ്ദേഹത്തോടുള്ള ബഹുമാനം കാണിച്ചത്. ക്യാപ്റ്റനെ കെട്ടിപ്പിടിച്ച് സഞ്ജു ആഹ്ലാദം പങ്കിടുകയും ചെയ്തു.

T20 WC 2026: അതെങ്ങനെ ഔട്ട്? ഹെറ്റി ഞെട്ടി!! സമിയും കലിപ്പില്‍; ബിസിസിഐയുടെ കള്ളക്കളി?T20 WC 2026: അതെങ്ങനെ ഔട്ട്? ഹെറ്റി ഞെട്ടി!! സമിയും കലിപ്പില്‍; ബിസിസിഐയുടെ കള്ളക്കളി?

സൂര്യക്കു പിറകെ ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ജസ്പ്രീക് ബുംറ തുടങ്ങിയവരെല്ലാം സഞ്ജുവിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയും ചെയതു. സാധാരണയായി വികാരങ്ങള്‍ അധികം പുറത്തു കാണിക്കാറില്ലാത്ത ഗംഭീര്‍ വളരെയധികം സന്തോഷവാനായാണ് കാണപ്പെട്ടത്. കെട്ടിപ്പിടിച്ചായിരുന്നു സഞ്ജുവ്ിനെ അദ്ദേഹം അഭിനന്ദിച്ചത്.

SANJU SAMSON T20 WC 2026

തുടര്‍ന്ന് ഏകനായി സഞ്ജു നേരെ ഡ്രസിങ് റൂമിലേക്ക് നടക്കവെ അദ്ദേഹത്തിന്റെ പേര് ഈഡന്‍ ഗാര്‍ഡന്‍സിലെ കാണികള്‍ ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നു. അവര്‍ക്കു നേരേ കൈയുയര്‍ത്തി വളരെ കൂളായാണ് സഞ്ജു ഡ്രസിങ് റൂമിലേക്കു നടന്നത് ഡ്രസിങ് റൂമിലെത്തിയതിനു പിന്നാലെ ബാറ്റും പാഡും നിലത്തിട്ട ശേഷം കാല്‍മുട്ടില്‍ നിന്ന് അദ്ദേഹം ഒരിക്കല്‍ക്കൂടി കൈകള്‍ കൂപ്പി ദൈവത്തോടു നന്ദി പറഞ്ഞു.

പിന്നാലെ മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കാന്‍ സഹായിച്ച ബാറ്റില്‍ സഞ്ജു ചുംബിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ തന്നെ വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരെല്ലാം അദ്ദേഹത്തിനടുത്തേക്കു വന്ന് കെട്ടിപ്പിക്കുകയും ഇന്നിങ്‌സിനെ പ്രശംസിക്കുകയും ചെയ്തു.

Story first published: Monday, March 2, 2026, 13:12 [IST]
Other articles published on Mar 2, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+