Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിംബാബ്‌വെക്കെതിരേ ഇന്ത്യക്കു ജയം പോരാ!! നെറ്റ് റണ്‍റേറ്റ് കിടുവാക്കാന്‍ വേണ്ടതെന്ത്? നോക്കാം

ചെന്നൈ: ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഇത്തവണ സെമി ഫൈനല്‍ കളിക്കുമോ, അതോ സൂപ്പര്‍ എട്ടില്‍ തന്നെ പുറത്താവുമോയെന്ന് വ്യാഴാഴ്ച അറിയാം. കാരണം അന്നു സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് എയില്‍ സിംബാബ്‌വെയുമായുള്ള പോരാട്ടം ഇന്ത്യക്കു ഡു ഓര്‍ ഡൈയാണ്. തോറ്റാല്‍ സെമി പ്രതീക്ഷ പൂര്‍ണമായി അസ്തമിക്കുമെങ്കില്‍ ജയിച്ചാല്‍ നേരിയ പ്രതീക്ഷ കാത്തുസൂക്ഷിക്കാം.

പക്ഷെ സിംബാബ്‌വെയ്‌ക്കെതിരേ വെറുതെയൊരു വിജയം കൊണ്ടു മാത്രം കാര്യമില്ല. കാരണം അത്ര മാത്രം ദയനീയമാണ് ഇപ്പോള്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. വലിയൊരു വിജയം കൊണ്ടു മാത്രമേ അതിനെ നെഗറ്റീവില്‍ നിന്നും പോസിറ്റീവാക്കി മാറ്റാനും സാധിക്കുകയുള്ളൂ. വെസ്റ്റ് ഇന്‍ഡീസും സൗത്താഫ്രിക്കയും അത്രയും ആധികാരികമായിട്ടാണ് ആദ്യ സൂപ്പര്‍ എട്ടില്‍ ജയിച്ചുകയറിയത്.

SURYA BUMRAH T20 WC 2026

അതിനാല്‍ തന്നെ രണ്ടു ടീമുകളുടെയും നെറ്റ് റണ്‍റേറ്റ് അത്രം മാത്രം മുകളിലുമാണ്. ഒരൊറ്റ കളിയിലെ ജയം കൊണ്ട് ഇന്ത്യക്കു ഇതിനെ മറികടക്കുക അസാധ്യമാണ്. എന്നാല്‍ സിംബാബ്‌വെയ്‌ക്കെതിരേ വലിയൊരു ജയം നേടിയാല്‍ നെറ്റ് റണ്‍റേറ്റില്‍ വന്‍ കുതിപ്പ് നടത്താന്‍ ഇന്ത്യക്കു സാധിക്കും. നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ അവര്‍ക്കെതിരേ ഇന്ത്യക്കു എന്താണ് വേണ്ടതെന്നു നോക്കാം.

പോയിന്റ് നിലയറിയാം

സൂപ്പര്‍ എട്ടിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പ് ഒന്നില്‍ ഇപ്പോള്‍ മൂന്നാംസ്ഥാനത്താണ് നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഇന്ത്യയുള്ളത്. ആദ്യ റൗണ്ടില്‍ ജയിച്ച വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക ടീമുകള്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലും നില്‍ക്കുന്നു. ഗ്രൂപ്പില്‍ നാലാമത്തെയും അവസാനത്തെയും സ്ഥാനം സിംബാബ്‌വെയാണ്.

നെറ്റ് റണ്‍റേറ്റാണ് വിന്‍ഡീസ്, സൗത്താഫ്രിക്ക ടീമുകളെ ഇപ്പോള്‍ വേറിട്ടു നിര്‍ത്തുന്നത്. അഹമ്മദാബാദിലെ ആദ്യ സൂപ്പര്‍ എട്ട് പോരില്‍ ഇന്ത്യയെ 76 റണ്‍സിനാണ് സൗത്താഫ്രിക്കന്‍ ടീം വാരിക്കളഞ്ഞത്. ഈ ജയത്തോടെ സൗത്താഫ്രിക്ക +3.800 ന്റെ മികച്ച നെറ്റ് റണ്‍റേറ്റം സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയുടേതാവട്ടെ -3.800 ലേക്കും കൂപ്പുകുത്തി.

അതിനു ശേഷം ഈ ഗ്രൂപ്പിലെ രണ്ടാം സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെയെ വെസ്റ്റ് ഇന്‍ഡീസ് മുക്കുക കൂടി ചെയ്തതോടെ ഇന്ത്യയുടെ അവസ്ഥ കൂടുതല്‍ പരുങ്ങലിലുമായി. സിംബാബ്‌വെയെ 107 റണ്‍സിനാണ് കരീബിയന്‍ ടീം കെട്ടുകെട്ടിച്ചത്. ഇതോടെ സൗത്താഫ്രിക്കയെയും പിന്തള്ളി വിന്‍ഡീസ് ഗ്രൂപ്പില്‍ തലപ്പത്തേക്കുമുയര്‍ന്നു.

+5.350 എന്ന അവിശ്വസനീയ നെറ്റ് റണ്‍റേറ്റാണ് ഇപ്പോള്‍ വിന്‍ഡീസ് ടീമിനുള്ളത്. -5.350 നെറ്റ് റണ്‌റേറ്റുമായി സിംബാബ്‌വെ അവസാന സ്ഥാനത്തേക്കും കൂപ്പുകുത്തി. ഇത്രയും മോശം നെറ്റ് റണ്‍റേറ്റായതോടെ അവരുടെ സെമി പ്രതീക്ഷയും ഏറെക്കുറെ അസ്തമിച്ചെന്നും ഉറപ്പിക്കാം.

ഇന്ത്യക്കു വേണ്ടതെന്ത്?

വ്യാഴാഴ്ച രാത്രി ഏഴിന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള ജീവന്‍മരണ പോരാട്ടം. രണ്ടു ടീമുകള്‍ക്കും ഈ മല്‍സരം ഒരുപോലെ നിര്‍ണായകമാണ്. തോല്‍ക്കുന്നവരുടെ സെമി ഫൈനലിലേക്കുള്ള വഴി പൂര്‍ണമായും അടയുകയും ചെയ്യും.

INDIAN TEAM T20 WC 2026

സിംബാബ്‌വെയ്‌ക്കെതിരേ മികച്ചൊരു വിജയത്തോടൊപ്പം നെറ്റ് റണ്‍റേറ്റും മെച്ചപ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചേ തീരൂ. നിലവിലെ നെറ്റ് റണ്‍റേറ്റ് -3.800ല്‍ നിന്നും പ്ലസിലേക്കു കൊണ്ടു വരികയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ദൗത്യം. ഇതിനായി കൃത്യമായ പ്ലാനിങും ആവശ്യമാണ്.

ചെന്നൈയിലെ മല്‍സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ 77 റണ്‍സ് മാര്‍ജിനിലെങ്കിലും ജയിച്ചേ തീരൂ. 77 റണ്‍സിനാണ് കളി ജയിക്കുന്നതെങ്കില്‍ നെറ്റ് റണ്‍റേറ്റ് +0.01 ആയി ഉയര്‍ത്താന്‍ ഇന്ത്യക്കു കളിയും. 77 ന് മുകളിലുള്ള ജയമെങ്കില്‍ നെറ്റ റണ്‍റേറ്റ് കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും.

എന്നാല്‍ സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യ രണ്ടാമതായാണ് ബാറ്റ് ചെയ്യുന്നതെന്നു കരുതുക. അങ്ങനെ വന്നാല്‍ 101 റണ്‍സിന്റെ വിജയലക്ഷ്യം ലഭിച്ചാല്‍ അതു വെറും 7.1 ഓവറില്‍ ചേസ് ചെയ്തു ജയിക്കണം. 121 റണ്‍സാണ് ലക്ഷ്യമെങ്കില്‍ 8.4ഓവറിലും ചേസ് ചെയ്‌തേ തീരൂ. 140 (10 ഓവര്‍), 161 (11.3 ഓവര്‍), 181 (12.5 ഓവര്‍) എന്നിങ്ങനെയാണ് മറ്റുള്ള കണക്കുകള്‍.

Story first published: Tuesday, February 24, 2026, 13:57 [IST]
Other articles published on Feb 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+