Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026 Warmup: സന്നാഹം സൂപ്പറാക്കി ഇന്ത്യ!! സൗത്താഫ്രിക്കയെ തുരത്തി; ഇനി ലോകകപ്പ്

നവി മുംബൈ: ഐസിസി ടി20 ലോകകപ്പിന് പൂര്‍ണ സജ്ജരാണെന്നു സന്നാഹ മല്‍സരത്തിലെ (T20 WC 2026 Warmup) ഗംഭീര ജയത്തോടെ തെളിയിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ടൂര്‍ണമെന്റിന മുമ്പ് കളിച്ച ഏക സന്നാഹത്തില്‍ കരുത്തരായ സൗത്താഫ്രിക്കയെയാണ് ഇന്ത്യ 30 റണ്‍സിന് കെട്ടുകെട്ടിച്ചത്.

241 റണ്‍സിന്റെ അപ്രാപ്യമായ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്ക് ഇന്ത്യ നല്‍കിയത്. പുറത്താവാതെ 45 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് ടോപ്‌സ്‌കോറര്‍. റയാന്‍ റിക്കെല്‍റ്റണ്‍ (44), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (38), ജേസണ്‍ സ്മിത്ത് (35), മാര്‍ക്കോ യാന്‍സണ്‍ (31) എന്നിവരും പൊരുതിയെങ്കിലും സൗത്താഫ്രിക്കയ്ക്കു ഏഴു വിക്കറ്റിനു 210 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം ശനിയാഴ്ച അമേരിക്കയുമായിട്ടാണ്. രാത്രി ഏഴു മണി മുതല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഈ മല്‍സരം.

TILAK VARMA- T20 WC 2026 Warmup

റണ്‍മഴ പെയ്യിച്ച് ഇന്ത്യ

ടോസിനു ശേഷം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ റണ്‍മഴ തന്നെയാണ് നവി മുംബൈയിലെ സ്റ്റേഡിയത്തില്‍ കണ്ടത്. ബാറ്റിങിനിറങ്ങിയവരെല്ലാം തകര്‍ത്തടിച്ചപ്പോള്‍ ആറു വിക്കറ്റിനാണ് ഇന്ത്യ 240 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിയത്.

മോശം ഫോമിലുള്ള മലയാളി താരം സഞ്ജു സാംസിനെ പുറത്താക്കിയ ഇന്ത്യ ഈ മല്‍സരത്തില്‍ അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി പരീക്ഷിച്ചത് ഇഷാന്‍ കിഷനെയാണ്. ഈ നീക്കം വന്‍ വിജയവുമായി മാറി. വെറും 20 ബോളില്‍ 53 റണ്‍സ് വാരിക്കൂട്ടിയ ഇഷാനാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ഏഴു കൂറ്റന്‍ സിക്‌സറും രണ്ടു ഫോറുമടക്കമാണ്.

ഫിഫ്റ്റി തികച്ചതിനു പിന്നാലെ ഇഷാന്‍ റിട്ടയേര്‍ഡ് ഔട്ടാവുകയുമായിരുന്നു. അഭിഷേകിനെ ക്രീസിന്റെ മറുഭാഗത്തു പലപ്പോഴും കാഴ്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു ഇഷാന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സ്. ഒാപ്പണിങ് വിക്കറ്റില്‍ വെറും 34 ബോളില്‍ 80 റണ്‍സ് ഇഷാനും അഭിഷേകും വാരിക്കൂട്ടി. ഇതില്‍ 53 റണ്‍സും ഇഷാന്റെ ബാറ്റില്‍ നിന്നായിരുന്നു.

ISHAN KISHAN- TILAK VARMA- T20 WC 2026 Warmup

പരിക്കു ഭേദമായി മൂന്നാം നമ്പറിലേക്കു മടങ്ങിയെത്തിയ തിലക് വര്‍മ മികച്ച ഇന്നിങ്‌സുമായി സാന്നിധ്യമറിയിച്ചു. 19 ബോളില്‍ മൂന്നു വീതം ഫോറും സിക്‌സറുമടക്കം 45 റണ്‍സ് വാരിക്കൂട്ടിയാണ് അദ്ദേഹം ക്രീസ് വിട്ടത്.

അക്ഷര്‍ പട്ടേല്‍ (23 ബോളില്‍ 35*), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (16 ബോളില്‍ 30), ഹാര്‍ദിക് പാണ്ഡ്യ (10 ബോളില്‍ 30), അഭിഷേക് ശര്‍മ (18 ബോളില്‍ 24) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മര്‍. റിങ്കു സിങ് 16 റണ്‍സിനും പുറത്തായി.

സഞ്ജു, ശിവം ദുബെ എന്നിവരൊഴികെ ലോകകപ്പ് സ്‌ക്വാഡിലെ മറ്റു പ്രധാന ബാറ്റര്‍മാര്‍ക്കെല്ലാം ഈ കളിയില്‍ ബാറ്റിനുള്ള അവസരം ലഭിച്ചു. ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യന്‍ സ്‌ക്വാഡ്

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്.

ദക്ഷിണാഫ്രിക്ക സ്‌ക്വാഡ്

എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ഡെവാള്‍ഡ് ബ്രെവിസ്, റയാന്‍ റിക്കെല്‍ടണ്‍, ജോര്‍ജ് ലിന്‍ഡെ, ജേസണ്‍ സ്മിത്ത്, ട്രിസ്റ്റണ്‍ സ്റ്റബ്സ്, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, ക്വേന മഫാക, ലുങ്കി എന്‍ഗിഡി, ആന്‍ട്രിച്ച് നോര്‍ക്കിയ, മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാര്‍ഡ, ഡേവിഡ് മില്ലര്‍.

Story first published: Wednesday, February 4, 2026, 17:42 [IST]
Other articles published on Feb 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+