കൊളംബോ: ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഞായറാഴ്ചത്തെ ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടത്തില്‍ ഇന്ത്യയെ തകര്‍ത്തുവിടുമെന്ന മുന്നറിയിപ്പുമായി പാകിസ്താന്‍ ഫാന്‍സ്. ടി20 ലോകപ്പിന്റെ ഗ്രൂപ്പ് എയിലാണ് ബദ്ധവൈരികള്‍ മുഖാമുഖം വരുന്നത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്‌റ്റേഡിയത്തിലാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ പോരാട്ടം.
ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ചതിന്റെ ആത്മവിശ്വാസവുമായിട്ടാവും ഇന്ത്യയും പാകിസ്താനും കൊളംബോയില്‍ കച്ചമുറുക്കുക. ജയിക്കുന്നവര്‍ക്ക് സൂപ്പര്‍ എട്ടില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്യാം.
അതുതൊണ്ടു തന്നെ തീപാറുന്ന പോരാട്ടം ഉറപ്പിക്കുകയും ചെയ്യാം. പാക് മാധ്യമപ്രവര്‍ത്തകായ ഇജാസ് വസീം ബക്ക്‌രിയുടെ യൂട്യൂബ് ചാനലില്‍ പങ്കു വച്ച വീഡിയോയിരുന്നു പാകിസ്താന്‍ ഫാന്‍സ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയത്.

Photocredit/Ejaz Wasim Bakhri
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം നേരിട്ട് ആസ്വദിക്കാന്‍ കൊളംബോയിലെത്തിയ ആരാധകരാണ് കളിയിലെ പ്രതീക്ഷകളെ കുറിച്ച് സംസാരിച്ചത്. അവസാനമായി ഏഷ്യാ കപ്പിലുള്‍പ്പെടെ സമീപകാലത്തെല്ലാം ഇന്ത്യക്കെതിരേ പരാജയമേറ്റു വാങ്ങിയെങ്കിലും ഇത്തവണ പാകിസ്താന്റെ ഊഴമാണെന്നാണ് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്.
പാകിസ്താന്‍ ഈ ലോകകപ്പ് പോരാട്ടത്തില്‍ വിജയിക്കുമെന്ന ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്നാണ് ചാച്ചാ പാകിസ്താനിയന്ന വിളിപ്പേരില്‍ പ്രശത്‌നായ പാക് ആരാധകന്‍ പറയുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ വിജയ്ത്തിന് അടുത്ത് വരെയെത്തിയാണ് പാകിസ്താന്‍ വീണത്. ഇത്തവണ ഞാാന്‍ ചാലഞ്ച് ചെയ്യുകയാണ്. പാകിസ്താന്‍ ടീം ഇന്ത്യയെ തോല്‍പ്പിക്കും, പുതിയ ചരിത്രവും കുറിക്കും.
പാകിസ്താനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ടീം ദുല്‍ബലരാണ്. അടുത്ത കാലത്തൊന്നും ഇന്ത്യയോടു ജയിക്കാനായട്ടില്ലെന്നത് ശരി തന്നെ. പക്ഷെ എല്ലാ ഫോര്‍മാറ്റുകളിലുമായി ആകെ ഏറ്റുമുട്ടിയപ്പോഴുള്ള കണക്കുകള്‍ നോക്കിയാല്‍ മുന്‍തൂക്കം പാകിസ്താന് തന്നെയാണ്. ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ സിംബാബ്‌വെ തോല്‍പ്പിച്ചില്ലേ? ആരെങ്കിലും ഇതു പ്രതീക്ഷിച്ചതാണോ. അതുപോലെ പാകിസ്താന്‍ ഞായറാഴ്ച ഇന്ത്യയെയും വീഴ്ത്തുമെന്നും അവരെ കരയിക്കുക തന്നെ ചെയ്യുമെന്നും ചാച്ചാ പാകിസ്താനി ആത്മവിശ്വാസത്തോടെ പറയുന്നു.

ഇന്ത്യക്കെതിരേ പാകിസ്താന്റെ മോശം സമയയമാണ് ഇതുവരെ കണ്ടതെന്നും ഇപ്പോള്‍ അതു അവസാനിച്ചിരിക്കുകയാണെന്നുമാണ് കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലിലടക്കം വൈറലായി മാറിയ മറ്റൊരു പാകിസ്താന്‍ ആരാധകനായ സൗദ് അവകാശപ്പെടുന്നത്.
ഈ ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ ടീം ഉറപ്പായും ജയിക്കുക തന്ന ചെയ്യും. ഏഷ്യാ കപ്പിലെ അവസാന മൂന്ന് മല്‍സരങ്ങളിലും അവരോടു ഞങ്ങള്‍ പരാജയപ്പെട്ടു.
പക്ഷെ ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കുക മാത്രമല്ല കൊളംബോയില്‍ നിന്നും ലോകകപ്പ് ട്രോഫിയുമായി മാത്രമേ പാകിസ്താന്‍ ടീം പോവുകയുള്ളൂ. ഇന്ത്യക്കെതിരായ മല്‍സരത്തില്‍ ഞായറാഴ്ച പാകിസ്താന്‍ ജയിച്ചാല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഉസ്മാന്‍ താരീഖിനുമായിരിക്കുമെന്നും സൗദ് കൂട്ടിച്ചേര്‍ത്തു.