Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: പ്രഹരശേഷി വെറും 120!! തിലക് കളിക്കുന്നത് ടെസ്‌റ്റോ? മെല്ലെപ്പോക്കിന് മാപ്പില്ല

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ വീണ്ടുമൊരു സ്ലോ ഇന്നിങ്‌സുമായി നിരാശപ്പെടുത്തിയിരിക്കുകയാണ് യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മ. 20-30കളില്‍ ഈ ടൂര്‍ണമെന്റില്‍ പുറത്താവുന്ന പതിവ് തുടര്‍ച്ചയായി നാലാമത്തെ കളിയിലും അദ്ദേഹം തെറ്റിച്ചില്ല.

നെതര്‍ലാന്‍ഡ്‌സുമായുള്ള കളിയില്‍ 31 റണ്‍സാണ് തിലകിനു നേടാനായത്. പക്ഷെ ഇതിനായി 27 ബോളുകള്‍ അദ്ദേഹത്തിനു വേണ്ടി വന്നു. മൂന്നു ഫോറും ഒരു സിക്‌സറുമടക്കമാണിത്. പക്ഷെ വെറും 114.81 മാത്രമാണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

TILAK VARMA

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു കീഴില്‍ വളരെ അഗ്രസീവ് ശൈലി ഇന്ത്യന്‍ ടീം പിന്തുടരവെയാണ് തിലക് തീര്‍ത്തു വ്യത്യസ്തമായ ശൈലിയില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. തിലകിന്റെ ഈ സ്ലോ ബാറ്റിങിനെതിരേ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ടെസ്റ്റാണ് ബെസ്റ്റ്

ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിക്കേണ്ടയാളല്ല തിലക് വര്‍മയെന്നും ടെസ്റ്റാണ് താരത്തിന്റെ ബാറ്റിങ് ശൈലിക്ക് കൂടുതല്‍ യോജിച്ചതെന്നുമാണ് സോസോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസം.

ഇതാണ് തിലക് വര്‍മ. കഴിഞ്ഞ മൂന്നു വര്‍ഷമായി ടി20യിലെ സ്‌ട്രൈക്ക് റേറ്റ് വെറും 115 മാത്രമാണ്. ഐപിഎല്ലില്‍ ഒരു തവണ സ്ലോ ഇന്നിങ്‌സ് കളിച്ചതു കാരണം മുംബൈ ഇന്ത്യന്‍സ് ബാറ്റിങിനിടെ തിരിച്ചുവിളിച്ച താരമാണ് അദ്ദേഹം.

ഈ ലോകകപ്പില്‍ 5 (6), 21 (25), 25 (24), 31 (28) എന്നിങ്ങനെയാണ് തിലകിന്റെ സ്‌കോറുകള്‍. റണ്ണെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ 40 ബോളില്‍ ഫിഫ്റ്റിയുമായി കടിച്ചു തൂങ്ങാനും ശ്രമിക്കും. തിലക് ടെസ്റ്റില്‍ മാത്രം കളിക്കുന്നതാണ് നല്ലത്.

ഈ ടി2 ലോകകപ്പില്‍ തിലക് വര്‍മയുടെ ഇന്നിങ്‌സുകള്‍ നോക്കൂ. അഗ്രസീവ് ഒരു സ്‌കോര്‍ പോലും എടുത്തു കാണിക്കാനില്ല. വെറും 120 മാത്രമാണ് ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ പ്രഹരശേഷി. മൂന്നാം നമ്പര്‍ പോലെയൊര നിര്‍ണായക പൊസിഷനില്‍ ഇറങ്ങിയ ശേഷം ഈ തരത്തിലുള്ള ഇന്നിങ്‌സ് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല.

TILAK VARMA

ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചുകളില്‍ പോലും തിലക് വര്‍മയ്ക്കു വേഗത്തില്‍ സ്‌കോര്‍ സ്‌കോര്‍ ചെയ്യാനാവുന്നില്ലെന്നത് പരിതാപകരമാണ്. സൂപ്പര്‍ എട്ടിലെ വമ്പന്‍ പോരാട്ടങ്ങളില്‍ തിലകില്‍ നിന്നും കൂടുതല്‍ സംഭാവനകള്‍ അദ്ദേഹത്തില്‍ നിന്നും തീര്‍ച്ചയായും ആവശ്യമാണ്- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയിലെ വിവിധ പ്രതികരണങ്ങള്‍.

ഇന്നത്തെ കളിയിലെ 11

ഇന്ത്യ- അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

നെതര്‍ലാന്‍ഡ്സ്- മൈക്കല്‍ ലെവിറ്റ്, മാക്സ് ഒഡൗഡ്, ബാസ് ഡിലീഡെ, കോളിന്‍ അക്കര്‍മാന്‍, സ്‌കോട്ട് എഡ്വേര്‍ഡ്സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍) സാച്ച് ലയണ്‍ കാഷെറ്റ്, റോലോഫ് വാന്‍ഡെര്‍ മെര്‍വെ, ലോഗന്‍ വാന്‍ബീക്ക്, ആര്യന്‍ ദത്ത്, കൈല്‍ ക്ലെയ്ന്‍, നോവ ക്രോസ്.

Story first published: Wednesday, February 18, 2026, 22:01 [IST]
Other articles published on Feb 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+