Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്‌ളോപ്പെങ്കിലും അവനെ മാറ്റരുത്!! സഞ്ജുവും കളിക്കട്ടെ, ശ്രീകാന്തിന്റെ ഇന്ത്യന്‍ 11 ഇങ്ങനെ

ചെന്നൈ: സിംബാബ്‌വെയ്‌ക്കെതിരേ വ്യാഴാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ എട്ട് പോരിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ലോകകപ്പ് വിന്നറും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. സൗത്താഫ്രിക്കയ്‌ക്കെതിരായ അവസാന കളിയില്‍ 76 റണ്‍സിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങിയ ടീമില്‍ അദ്ദേഹം ചില മാറ്റങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്.

സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ വലിയൊരു മാര്‍ജിനില്‍ തന്നെ സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യക്കു ജയം അനിവാര്യമാണ്. എങ്കില്‍ മാത്രമേ നെറ്റ്‌റണ്‍റേറ്റും മെച്ചപ്പെടുത്താന്‍ സൂര്യകുമാര്‍ യാദവിനും സംഘത്തിനും കഴിയുകയുള്ളൂ.

TILAK VARMA T20 WC 2026

തിലകിനെ കൈവിടരുത്

ഈ ലോകകപ്പില്‍ നേരത്തേ കളിച്ച അഞ്ചിന്നിങ്‌സുകളിലും ബാറ്റിങില്‍ ഫ്‌ളോപ്പായെങ്കിലും തിലക് വര്‍മയെ സിംബാബ്‌വെയുമായുള്ള സൂപ്പര്‍ എട്ടില്‍ നിന്നും മാറ്റി നിര്‍ത്തരുതെന്നാണ് കെ ശ്രീകാന്തിന്റെ അഭിപ്രായം. 21.40 ശരാശരിയില്‍ 118.88 എന്ന വളരെ മോശം സ്‌ട്രൈക്ക് റേറ്റില്‍ വെറും 107 റണ്‍സ് മാത്രമേ ടൂര്‍ണമെന്റില്‍ തിലകിനു നേടാനായിട്ടുള്ളൂ.

' തിലക് വര്‍മ ഈ ലോകകപ്പില്‍ കുറച്ച് 20 റണ്‍സുകളാണ് നേടിയിട്ടുള്ളത്. പാകിസ്താനെതിരേ വളരെ നിര്‍ണായകമായ 30ന് മുകളില്‍ റണ്‍സ് അവന്‍ സ്‌കോര്‍ ചെയ്തിരുന്നു. സിംബാബ്‌വെയുമായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ ഇലവനില്‍ നിന്നും തിലകിനെ ഞാന്‍ ഒഴിവാക്കില്ല.

വളരെ ശാന്തമായിട്ടുള്ള പിച്ചായിരിക്കും ചെന്നൈയിലേത്. അതുകൊണ്ടു തന്നെ അവനെ ഈ കളിയില്‍ നിന്നും ഒഴിവാക്കാനും പാടില്ല. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ ഇവിടെ ഒരു ഗംഭീര ഇന്നിങ്‌സ് തിലക് കളിച്ചിരുന്നു.

ഈ കളിയില്‍ രണ്ടു മാറ്റങ്ങള്‍ മാത്രമേ ഇന്ത്യക്കു ആവശ്യമുള്ളൂ. വാഷിങ്ടണ്‍ സുന്ദറിനു പകരം അക്ഷര്‍ പട്ടേലും റിങ്കു സിങിനു പകരം സഞ്ജു സാംസണും ടീമിലേക്കു വരണം'- ശ്രീകാന്ത് വിശദമാക്കി.

ഓപ്പണിങിലാര്?

ചെപ്പോക്കില്‍ ഇന്ത്യയുടെ പരിശീലന സെഷഷനില്‍ നിന്നും ടീം കോമ്പിനേഷനെ കുറിച്ചുള്ള നിര്‍ണായക സൂചനകളുമുണ്ടെന്നു കെ ശ്രീകാന്ത് ചൂണ്ടിക്കാട്ടി. നെറ്റ്‌സിലെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചില കാര്യങ്ങള്‍ വ്യക്തമാണ്. അഭിഷേക് ശര്‍മയോടൊപ്പം സഞ്ജു സാംസണായിരിക്കും ഓപ്പണ്‍ ചെയ്യുകയെന്നാണ് തോന്നുന്നത്. ആദ്യം സഞ്ജു ബാറ്റ് ചെയ്തു, പിന്നെ ഇഷാന്‍ ബാറ്റ് ചെയ്തു.

അതുകൊണ്ടു തന്നെ അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഓപ്പണ്‍ ചെയ്യും. ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറിലായിരിക്കും കളിക്കാനെത്തുക. വാഷിങ്ടണ്‍ സുന്ദറിന്റെ സ്ഥാനത്തു അക്ഷര്‍ പട്ടേലുണ്ടാവും.

SANJU ABHISHEK T20 WC 2026

റിങ്കു സിങിനു പകരമാണ് സഞ്ജു ടീമിലേക്കു വരിക, വാഷിക്കു പകരം അക്ഷറുമുണ്ടാവും. പക്ഷെ ഇതു നല്ലതായിരിക്കുമെന്നു എനിക്കു തോന്നുന്നില്ല. പക്ഷെ ഇതല്ലാതെ അവര്‍ക്കു മുന്നില്‍ വേറെ ഓപ്ഷനില്ലെനന്നും ശ്രീകാന്ത് നിരീക്ഷിച്ചു.

ഇന്ത്യയുടെ അവസാനത്തെ രണ്ടു മല്‍സരങ്ങളിലും വൈസ് ക്യാപ്റ്റന്‍ കൂടിയായ അക്ഷര്‍ ബെഞ്ചിലായിരുന്നു. നെതര്‍ലാന്‍ഡ്‌സുമായി അഹമ്മാദാബാദില്‍ നടന്ന അവസാന ഗ്രൂപ്പ് മല്‍സരത്തിലാണ് അദ്ദേഹം ആദ്യം തഴയപ്പെടുന്നത്.

പിന്നാലെ ഇതേ വേദിയില്‍ തന്നെ സൗത്താഫ്രിക്കയുമായുള്ള സൂപ്പര്‍ എട്ട് മല്‍സരത്തിലും അക്ഷറിനെ കളിപ്പിച്ചില്ല. പകരം ടീമിലെത്തിയ വാഷിങ്ടണിനാവട്ടെ ബാറ്റിങിലോ, ബൗളിങിലോ യാതൊരു ഇംപാക്ടുമുണ്ടാക്കാനും സാധിച്ചില്ല.

ജയം ഇന്ത്യക്കു തന്നെ

സൂപ്പര്‍ എട്ടിലെ ഏറെ നിര്‍ണായകമായ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും ഇന്ത്യ ഉറപ്പായും ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് കെ ശ്രീകാന്ത്. ഇന്ത്യ സെമി ഫൈനലിലേക്കു യോഗ്യത നേടുമെന്ന ശുഭപ്രതീക്ഷയും അദ്ദേഹത്തിനുണ്ട്.

നമ്മള്‍ ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല. വളരെ നല്ലൊരു ടീമിനോടാണ് സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ തോറ്റത്. നിങ്ങള്‍ക്ക് ഒരു മല്‍സരമൊക്കെ തോല്‍ക്കാം. ഇനിയുള്ള മല്‍സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെയും സിംബാബ്‌വെയെയും ഇന്ത്യ തകര്‍ത്തുവിടുക തന്നെ ചെയ്യും. കാരണം ആ രണ്ടു പേരേക്കാള്‍ ശക്തമാണ് നമ്മുടേതെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, February 25, 2026, 15:21 [IST]
Other articles published on Feb 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+