For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ആരടിക്കും കൂടുതല്‍ റണ്‍സ്? പ്രവചനിമങ്ങനെ!! സാധ്യത 5 പേര്‍ക്ക്, രണ്ടും ഇന്ത്യക്കാര്‍

കുട്ടി ക്രിക്കറ്റിലെ പുതിയ രാജാക്കന്‍മാരെ കണ്ടെത്താനുള്ള ഐസിസിയുടെ ടി20 ലോകകപ്പ് പൂരത്തിന് (T20 WC 2026) ശനിയാഴ്ച കൊടിയേറുകയാണ്. ഇന്ത്യയിലും ശ്രീലങ്കയിലുമായി ഒരു മാസത്തോളം നീളുന്ന ടൂര്‍ണമെന്റില്‍ അണിനിരക്കുക 20 ടീമുകളാണ്. ഇന്ത്യയിലെ അഞ്ചും ശ്രീലങ്കയിലെ മൂന്നും വേദികളിലായിട്ടാണ് മല്‍സരങ്ങള്‍.

2024ല്‍ സ്വന്തമാക്കിയ ലോക കിരീടം കാത്തൂസൂക്ഷിക്കുകയെന്ന വലിയ ദൗത്യമാണ് സൂര്യകുമാര്‍ യാദവിനും സംഘത്തിനും മുന്നിലുള്ളത്. പക്ഷെ ചരിത്രമെടുത്താല്‍ ഒരു ടീമിനും ഇതു വരെ അതിനു കഴിഞ്ഞിട്ടുമില്ല.

മല്‍സരങ്ങള്‍ ബാറ്റിങ് അനുകൂല വിക്കറ്റുകളായിരിക്കുമെന്ന് ഉറപ്പായതിനാല്‍ തന്നെ വലിയ റണ്‍മഴ തന്നെ ലോകപ്പില്‍ പ്രതീക്ഷിക്കാം. പല ബാറ്റിങ് റെക്കോര്‍ഡുകളും തിരുത്തപ്പെടാനും സാധ്യത കൂടുതലാണ്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുക്കാന്‍ സാധ്യതയുള്ള അഞ്ചു താരങ്ങള്‍ ആരൊക്കെയാവുമെന്നു നോക്കാം.

ABHISHEK SHARMA T20 WC 2026

അഭിഷേക് ശര്‍മ

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയാണ് ടി20 ലോകകപ്പില്‍ റണ്‍വേട്ടയില്‍ ഏറ്റവും മുന്നിലെത്താന്‍ സാധ്യതയുള്ള ഒരാള്‍. കരിയര്‍ ബെസ്റ്റ് ഫോമിലാണ് അദ്ദേഹം ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ചാംപ്യന്‍മാരായ ഏഷ്യാ കപ്പിലെ ടോപ്‌സ്‌കോററും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിരുന്നു അഭിഷേക്.

ടി20യില്‍ ഇന്ത്യക്കു വേണ്ടി 38 മല്‍സരങ്ങളിലാണ് അദ്ദേഹം ഇതിനകം കളിച്ചത്. 194.74 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റോടെ 1297 റണ്‍സും വാരിക്കൂട്ടി. രണ്ടു സെഞ്ച്വറികളും എട്ടു ഫിഫ്റ്റിയുമടക്കമാണിത്. നിലവിലെ ഫോമില്‍ ലോകകപ്പില്‍ അഭിഷേക് തന്നെ ടോപ്‌സ്‌കോററാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ട്രാവിസ് ഹെഡ്

ഓട്രേലിയയുടെ അഗ്രസീവ് ഓപ്പണര്‍ ട്രാവിസ് ഹെഡാണ് ഈ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്‌തേക്കാവുന്ന അടുത്തയാള്‍. കഴിഞ്ഞ ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ വമ്പന്‍ റണ്‍വേട്ടയാണ് അദ്ദേഹം നടത്തിയത്. ടി20 ശൈലിയിലുള്ള ബാറ്റിങായിരുന്നു ടെസ്റ്റില്‍ ഹെഡ് കാഴ്ചവച്ചത്.

ഓസീസിനായി ഇതിനകം 49 ടി20കളില്‍ കളിച്ച അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 156.52 ആണ്. ഐപിഎല്ലിലെ അനുഭവസമ്പത്ത് ലോകകപ്പിലും സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഹെഡിനെ സഹായിച്ചേക്കും.

ക്വിന്റണ്‍ ഡികോക്ക്

സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഓപ്പണിങ് ബാറ്ററുമായ ക്വിന്റണ്‍ ഡികോക്കാണ് ലോകകപ്പില്‍ വന്‍ റണ്‍വേട്ട നടത്തിയേക്കാവുന്ന മറ്റൊരു താരം. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ നിലവിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളാണ് ഡികോക്ക്.

ദിവസങ്ങള്‍ക്കു മുമ്പാണ് വെസ്റ്റ് ഇന്‍ഡീഡുമായുള്ള ടി20യില്‍ അദ്ദേഹം 49 ബോളില്‍ സെഞ്ച്വറി കുറിച്ചത്. 10 സിക്‌സറും നാലു ഫോറുമടക്കമായിരുന്നു ഇത്. അതിനുമുമ്പ് കളിച്ച എസ്എ20 ലീഗിലെ ടോപ്‌സ്‌കോററുമായിരുന്നു ഡികോക്ക്. 11 ഇന്നിങ്‌സില്‍ നേടിയത് 390 റണ്‍സാണ്.

സൂര്യകുമാര്‍ യാദവ്

ടി20 ലോകകപ്പിന് തൊട്ടുമുമ്പ് തന്നെ ബാറ്റിങില്‍ തന്റെ മാജിക്കല്‍ ടച്ച് വീണ്ടെടുത്ത ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവാണ് ലോകകപ്പിലെ റണ്‍വേട്ടക്കാരനായി മാറിയേക്കാലവുന്ന മറ്റൊരു താരം. കഴിഞ്ഞ വര്‍ഷം ടി20യില്‍ ഒരു ഫിഫ്റ്റി പോലുമില്ലാതെ വലഞ്ഞ താരാണ് സ്‌കൈ. എന്നാല്‍ ഈ വര്‍ഷം പഴയ സൂര്യ തിരികെയെത്തി.

SURYAKUMAR YADAV T20 WC 2026

ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച പരമ്പരയിലെ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം. അഞ്ചിന്നിങ്‌സുകളില്‍ നിന്നും 80.67 ശരാശരിയില്‍ 196.75 സ്‌ട്രൈക്ക് റേറ്റോടെ 242 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. പ്ലെയര്‍ ഓഫ് ദി സീരീസും കൂടിയായിരുന്നു അദ്ദേഹം.

ഫില്‍ സാള്‍ട്ട്

ഇംഗ്ലണ്ടിന്റെ ഓപ്പണിങ് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഫില്‍ സാള്‍ട്ടാണ് ഈ ലിസ്റ്റിലെ അഞ്ചാമത്തെയാള്‍. പവര്‍പ്ലേയുടെ ആനുകൂല്യം ഏറ്റവും നന്നായി മുതലെടുക്കാന്‍ സാധിക്കുന്ന ബാറ്ററാണ് അദ്ദേഹം. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ സാള്‍ട്ടിനെ പുറത്താക്കുകയെന്നത് ഏറെ ദുഷ്‌കരവുമാണ്.

52 ടി20കളിലാണ് അദ്ദേഹം ഇംഗ്ലീഷ് കുപ്പായമണിഞ്ഞത്. 166.52 സ്‌ട്രൈക്ക് റേറ്റില്‍ 1587 റണ്‍സെടുക്കുകയും ചെയ്തു. നാലു സെഞ്ച്വറികള്‍ ടി20യില്‍ സാള്‍ട്ട് ഇതിനകം നേടിക്കഴിഞ്ഞുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കൂടാതെ ഏഴു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും കുറിച്ചു.

Story first published: Tuesday, February 3, 2026, 17:48 [IST]
Other articles published on Feb 3, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+