Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ഇന്ത്യക്ക് സെമിയില്ലെങ്കില്‍ ഇവരുടെ കാര്യം പോക്കാ!! തെറിക്കുക 3 പേര്‍? കാരണമിങ്ങനെ

ലോക ഒന്നാം നമ്പര്‍ ടീം, കിരീട ഫേവറിറ്റുകള്‍, ആതിഥേയര്‍ തുടങ്ങി ഒരുപാട് വിശേഷണങ്ങളുമായെത്തിയ ടീം ഇന്ത്യ ഇപ്പോള്‍ സെമി പോലും കാണാതെ പുറത്തായേക്കുമെന്ന ആശങ്കയിലാണ്. സൂപ്പര്‍ എട്ടില്‍ സൗത്താഫ്രിക്കയുമായുള്ള ആദ്യ കളിയിലേറ്റ വന്‍ തോല്‍വി ഇന്ത്യയുടെ പ്രതീക്ഷകളാകെ തകിടം മറിച്ചിരിക്കുകയാണ്.

സൂപ്പര്‍ എട്ടിലെ ബാക്കിയുള്ള രണ്ടു മല്‍സരങ്ങളില്‍ ജയിച്ചാലും ഇന്ത്യക്കു ഇനി സെമിയില്‍ സ്ഥാനമുറപ്പില്ല. മറ്റു മല്‍സരഫലങ്ങള്‍ കൂടി ആശ്രയിച്ചാണ് ഇനി ടീമിന്റെ ഭാവി. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ സെമിയില്‍ പോലും സ്ഥാനമനില്ലെങ്കില്‍ അതു ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പൊട്ടിത്തെറിയുണ്ടാക്കുമെന്നുറപ്പാണ്.

SURYA GAMBHIR T20 WC 2026

ഇതു സംഭവിച്ചാല്‍ വലിയ ചില മാറ്റങ്ങങ്ങള്‍ തന്നെ ടീമിന് അകത്തും പുറത്തും സംഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചില വമ്പന്‍മാര്‍ പറത്താക്കപ്പെടുകയും ചെയ്യും. ആര്‍ക്കൊക്കെയാവും സ്ഥാനം നഷ്ടമാവുകയെന്നും ഇതിന്റെ കാരണങ്ങള്‍ എന്താണെന്നും പരിശോധിക്കാം.

ഗംഭീര്‍ പുറത്താവും

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനു സെമി ഫൈനലിലേക്കു പോലും യോഗ്യത നേടാന്‍ കഴിയാതെ വന്നാല്‍ ആദ്യം പുറത്താക്കപ്പെടുന്നയാള്‍ മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ തന്നെയായിരിക്കും. ടൂര്‍ണമെന്റില്‍ ഇതിനകം തന്നെ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും ഇതിനകം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു.

സൗത്താഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ എട്ടില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അക്ഷര്‍ പട്ടേലിനെ കളിപ്പിക്കാതിരുന്നത് വലിയ മണ്ടത്തരമായി മാറി. കൂടാത മാച്ച് വിന്നിങ് സ്പിന്നറായ കുല്‍ദീപ് യാദവിനെ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്നതും മണ്ടത്തരമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ ലോകകപ്പിനു വേണ്ടി പുതിയ ലുക്കിലുള്ള ഒരു മാച്ച് വിന്നിങ് ടീമിനെ വാര്‍ത്തെടുക്കാന്‍ ഗംഭീറിനു മതിയായ സമയം ലഭിച്ചിട്ടുണ്ട്. കാരണം 2024ലെ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായി അദ്ദേഹം ചുമതലയേറ്റത്.

ഗംഭീറിനു ബിസിസിഐ എല്ലാ വിധ പിന്തുണയും നല്‍കുന്നതിനൊപ്പം അദ്ദേഹം ആവശ്യപ്പെട്ടതെല്ലാം നല്‍കുകയും ചെയ്തു. ഗംഭീറിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് റയാന്‍ ടെന്‍ ഡുഷാറ്റെ അസിസ്റ്റന്റ് കോച്ചും മോര്‍നെ മോര്‍ക്കല്‍ ബൗളിങ് കോച്ചുമായി നിയമിക്കപ്പെട്ടത്.

എന്നിട്ടും ലോകകപ്പില്‍ പ്രതീക്ഷിച്ചതു പോലെയൊരു ഫലം ടീമിന് ലഭിച്ചില്ലെങ്കില്‍ അതില്‍ ഇവര്‍ക്കെല്ലാം വലിയ പങ്കു തന്നെയുണ്ട്. അതിനാല്‍ ഗംഭീറടക്കം കോച്ചിങ് സംഘത്തിലെ എല്ലാവരെയും ഒറ്റയടിക്ക് തന്നെ ബിസിസിഐ ഒഴിവാക്കിയേക്കും.

എന്തുകൊണ്ട് അഗാര്‍ക്കര്‍?

ഗൗതം ഗംഭീറിനൊപ്പം സ്ഥാനം തെറിക്കാന്‍ പോവുന്ന മറ്റൊരു വമ്പന്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറായിരിക്കും. കാരണം ലോകകപ്പില്‍ ടീമിനു വലിയൊരു ദുരന്തമുണ്ടായാല്‍ അദ്ദേഹത്തിന് രക്ഷപ്പെടാന്‍ കഴിയില്ല. കാരണം ലോകകപ്പ് സ്‌ക്വാഡിനെ തിരഞ്ഞെടുത്തത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ്.

AJIT AGARKAR T20 WC 2026

മികച്ച പല താരങ്ങളെയും ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും അദ്ദേഹം തഴഞ്ഞിരുന്നു. ഈ ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും യുവ അഗ്രസീവ് ഓപ്പണറായ യശസ്വി ജയസ്വാളിനു ടീമില്‍ സ്ഥാനം ലഭിച്ചില്ല.

കൂടാതെ മിന്നുന്ന ഫോമിലുള്ള ശ്രേയസ് അയ്യരെയും അഗാര്‍ക്കര്‍ ടീമിലെടുത്തില്ല. എന്തുകൊണ്ട് ഇവരൊന്നും ലോകകപ്പ് ടീമില്‍ ഇല്ലെന്നതിന് ആദ്യം ഉത്തരം പറയേണ്ടയാള്‍ അഗാര്‍ക്കര്‍ തന്നെയാണ്.

സൂര്യയുടെ തൊപ്പി തെറിക്കും

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും ഇന്ത്യന്‍ ടീമിന്റെ തലപ്പത്തു നിന്നും മാറ്റുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സൂര്യയെ സംബന്ധിച്ച് നായകനെന്ന നിലയില്‍ ഏറ്റവും വലിയ അഗ്നിപരീക്ഷയാണ് ഈ ലോകകപ്പ്. അതില്‍ സെമി ഫൈനലിലേക്കു പോലും ടീമിനെ നയിക്കാനായില്ലെങ്കില്‍ പൂര്‍ണ ഉത്തരവാദിത്വം അദ്ദേഹത്തിന് തന്നെയാണ്.

ഈ ലോകകപ്പിനു മുമ്പ് കളിച്ച പരമ്പരകളിലെല്ലാം ടീമിനെ അദ്ദേഹം ജയിപ്പിച്ചുവെന്നത് ശരിയാണ്. കൂടാതെ കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പു നേടിത്തന്നു. പക്ഷെ ലോകകപ്പില്‍ ഇന്ത്യന്‍ ടീം വന്‍ ദുരന്തമായാല്‍ മറ്റ നേട്ടങ്ങളൊന്നും സൂര്യയെ രക്ഷിക്കില്ല.

കാരണം ഒരു ക്യാപ്റ്റന്‍ എല്ലായ്‌പ്പോഴും അളക്കപ്പെടുന്നത് ഐസിസി ടൂര്‍ണമെന്റുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. അതിനാല്‍ നായകസ്ഥാനത്തു നിന്നും അദ്ദേഹം നീക്കപ്പെടുക തന്നെ ചെയ്യും.

Story first published: Tuesday, February 24, 2026, 21:52 [IST]
Other articles published on Feb 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+